Just In
- 14 min ago ഉദരാരോഗ്യം നശിച്ചാല്‍ പഞ്ചറാകും മൊത്തം ശരീരം; കുടലിന്റെ ആരോഗ്യം വഷളാക്കും ഈ ശീലങ്ങള്‍
- 1 hr ago കാത്തിരുന്ന ശുഭവാര്‍ത്ത കാതിലെത്തും, ജോലിയില്‍ വമ്പന്‍ നേട്ടം; കരിയര്‍ വാരഫലം
- 2 hrs ago നിഴല്‍ ഗ്രഹം രാഹുവിന്റെ മായാജാലം, ഈ 5 രാശിക്കാരുടെ ജീവിതം ഇനി പിടിച്ചാല്‍ കിട്ടില്ല
- 3 hrs ago Finance Horoscope: തിളങ്ങിനില്ക്കും ഭാഗ്യനേട്ടങ്ങള്‍, ഈശ്വരന് അനുഗ്രഹിക്കുന്ന 7 ദിനം മുന്നില്‍
Don't Miss
- Sports IPL 2024: വിജയ വഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍, തിരിച്ചുവരാന്‍ ലഖ്നൗ- ടോസ് 3 മണിക്ക്
- Technology ആമസോണിനെ വെല്ലുവിളിച്ച് ഫ്ലിപ്പ്കാർട്ട്; ഐഫോൺ 15ന് 50,000 രൂപ ഡിസ്കൗണ്ട്
- News കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തട്ടി ചിന്താ ജെറോമിന് പരിക്ക്; മനഃപൂർവം ഇടിപ്പിച്ചതെന്ന് ആരോപണം
- Movies മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ ആ മമ്മൂട്ടി ചിത്രമാണ്; തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്
- Travel ബെംഗളുരുവിലെ ചൂടിന് ഒരു ബ്രേക്ക്, മൂന്നാർ വഴി തേക്കടി, പെരിയാർ യാത്ര..
- Automobiles ഏത് ഫാമിലി ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെന്ന കൺഫ്യൂനിലാണോ? മിടുക്കൻ റിസ്തയോ ഐക്യൂബോ എന്നറിയാം
- Finance പണമിടപാടുകളിൽ ശ്രദ്ധ വേണം, തുലാക്കൂറുകാർക്ക് നല്ല ദിവസം, അറിയാം സമ്പൂർണ വാരഫലം
Mother's Day 2023: അമൂല്യമായ സ്നേഹത്തിന്റെ അവസാന വാക്ക്; 'അമ്മ'
സ്നേഹത്തിന്റെ പര്യായമാണ് ഓരോ മാതാവും. ജീവിതത്തില്‍ അമ്മമാരുടെ പ്രാധാന്യം എന്തെന്ന് എടുത്തു പറയേണ്ട ആവശ്യമില്ല. എങ്കിലും അമ്മമാരെ ആദരിക്കാനായി നമ്മള് ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തിരഞ്ഞെടുത്തിട്ടുണ്ട്. അവരെ ബഹുമാനിക്കാനും ആദരിക്കാനുമായി എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും മാതൃദിനത്തില്‍ അമ്മമാരെ ആദരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാതൃദിനത്തിന്റെ ചരിത്രം എന്തെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.
എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഇന്ത്യയില്‍ മാതൃദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം അത് മെയ് 14 ഞായറാഴ്ചയാണ്. വ്യത്യസ്ത തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ മാതൃദിനം ആഘോഷിക്കുന്നു. ബ്രിട്ടനില്‍ മാര്‍ച്ചിലെ നാലാമത്തെ ഞായറാഴ്ചയാണ് മദര്‍ ചര്‍ച്ചിന്റെ സ്മരണയ്ക്കായി മാതൃദിനം ആഘോഷിക്കുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ് മാതൃദിനം. ഫെബ്രുവരി രണ്ടാം തീയതി യേശുക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് അവര്‍ ആഘോഷങ്ങള്‍ നടത്തുന്നത്.
യുഎസിലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചതെന്ന് കരുതുന്നു. 1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് എന്ന സ്ത്രീയാണ് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. 1908ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നു.
1914 ല്‍ അമേരിക്കയില്‍, മദര്‍ ഡേ ഒരു ഔദ്യോഗിക അവധി ദിനമായി മാറി. പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രഖ്യാപിച്ചു.
അറബ് രാഷ്ട്രങ്ങള്‍ ഏറെയും മാര്‍ച്ച് 21നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായും ആചരിക്കുന്നു. ബൊളീവിയയില്‍ മാതൃദിനം എന്നത് സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ്. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം അന്താരാഷ്ട്ര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിച്ചുവരുന്നത്.
പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ഓരോ അമ്മയും സ്നേഹത്തിന്റെ അവസാനത്തെ വാക്കാണ്. സ്വന്തം മക്കളെ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ഓരോ അമ്മമാര്‍ക്കുമായി ഈ ദിനം സമര്‍പ്പിക്കുന്നു. മാതൃദിനാശംസകള്‍..