For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mother's Day 2023: അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; 'അമ്മ'

|

സ്‌നേഹത്തിന്റെ പര്യായമാണ് ഓരോ മാതാവും. ജീവിതത്തില്‍ അമ്മമാരുടെ പ്രാധാന്യം എന്തെന്ന് എടുത്തു പറയേണ്ട ആവശ്യമില്ല. എങ്കിലും അമ്മമാരെ ആദരിക്കാനായി നമ്മള്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തിരഞ്ഞെടുത്തിട്ടുണ്ട്. അവരെ ബഹുമാനിക്കാനും ആദരിക്കാനുമായി എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും മാതൃദിനത്തില്‍ അമ്മമാരെ ആദരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാതൃദിനത്തിന്റെ ചരിത്രം എന്തെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

Mothers Day 2021: Date, History and Significance in malayalam

എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഇന്ത്യയില്‍ മാതൃദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം അത് മെയ് 14 ഞായറാഴ്ചയാണ്. വ്യത്യസ്ത തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ മാതൃദിനം ആഘോഷിക്കുന്നു. ബ്രിട്ടനില്‍ മാര്‍ച്ചിലെ നാലാമത്തെ ഞായറാഴ്ചയാണ് മദര്‍ ചര്‍ച്ചിന്റെ സ്മരണയ്ക്കായി മാതൃദിനം ആഘോഷിക്കുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ് മാതൃദിനം. ഫെബ്രുവരി രണ്ടാം തീയതി യേശുക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് അവര്‍ ആഘോഷങ്ങള്‍ നടത്തുന്നത്.

യുഎസിലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചതെന്ന് കരുതുന്നു. 1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് എന്ന സ്ത്രീയാണ് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. 1908ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നു.

1914 ല്‍ അമേരിക്കയില്‍, മദര്‍ ഡേ ഒരു ഔദ്യോഗിക അവധി ദിനമായി മാറി. പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രഖ്യാപിച്ചു.

അറബ് രാഷ്ട്രങ്ങള്‍ ഏറെയും മാര്‍ച്ച് 21നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായും ആചരിക്കുന്നു. ബൊളീവിയയില്‍ മാതൃദിനം എന്നത് സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ്. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം അന്താരാഷ്ട്ര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിച്ചുവരുന്നത്.

പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ഓരോ അമ്മയും സ്‌നേഹത്തിന്റെ അവസാനത്തെ വാക്കാണ്. സ്വന്തം മക്കളെ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ഓരോ അമ്മമാര്‍ക്കുമായി ഈ ദിനം സമര്‍പ്പിക്കുന്നു. മാതൃദിനാശംസകള്‍..

English summary

Mother's Day 2023: Date, History and Significance in malayalam

The second Sunday of May is celebrated as Mother's Day is celebrated every year in India. This year, Mother's Day will be celebrated on Sunday, May 9.
X
Desktop Bottom Promotion