For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

|

സ്ത്രീ സങ്കല്‍പങ്ങള്‍ മാറിവരുന്ന കാലമാണിത്. അതിനാല്‍ത്തന്നെ ഓരോ മേഖലയിലും സ്ത്രീകള്‍ അവരുടെ കഴിവ് തെളിയിച്ച് മുന്നേറുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരുകൂട്ടം സ്ത്രീകളുണ്ട്. ബിസിനസ്സിലും ഭരണരംഗത്തും പൊതുസമൂഹത്തിലുമെല്ലാം ഇവര്‍ നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണ്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളിലെല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 2020 ലെ ചില ശക്തരായ ഇന്ത്യന്‍ വനിതകള്‍ ഇവരാണ്.

Most read: International Women's Day 2021: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

നിലവില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റികളില്‍ ഒരാളായി പ്രയങ്ക ചോപ്രയെ കണക്കാക്കപ്പെടുന്നു. അറിയപ്പെടുന്ന ബോളിവുഡ് നടി എന്നതിനപ്പുറം ഒരു വിജയിയായ സംരംഭകയും വേള്‍ഡ് ഐക്കണും കൂടായാണ് പ്രിയങ്ക ചോപ്ര. 2018 ല്‍, ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്ലിക്കേഷനില്‍ നിക്ഷേപിച്ചതിന് ശേഷം ഒരു ടെക് നിക്ഷേപകയായി മാറി. ഫോര്‍ച്യൂണ്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2 ദശലക്ഷത്തിലധികം ഉപയോക്താക്കളെ രജിസ്റ്റര്‍ ചെയ്ത ആപ്ലിക്കേഷനാണിത്. 2020 ല്‍ ഫോര്‍ച്യൂണ്‍ ഇന്ത്യയിലെ ബിസിനസ്സിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 37-ാം സ്ഥാനം നേടാനും പ്രിയങ്കയ്ക്ക് സാധിച്ചു.

ബാലാ ദേവി

ബാലാ ദേവി

ഒരു വിദേശ ക്ലബ്ബുമായി കരാറിലേര്‍പ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരമാണ് ബാലാ ദേവി. സ്‌കോട്ടിഷ് ഫുട്‌ബോള്‍ ഭീമന്‍മാരായ റേഞ്ചേഴ്‌സ് എഫ്.സി യുമായി ജനുവരിയിലാണ് ബാലാദേവി കൈകോര്‍ത്തത്. ഫുട്ബോളിന് പുറമേ മണിപ്പൂര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലും ബാലാ ദേവി സേവനമനുഷ്ഠിക്കുന്നു.

Most read: കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

ലഫ്റ്റനന്റ് ജനറല്‍ മാധുരി കനിത്കര്‍

ലഫ്റ്റനന്റ് ജനറല്‍ മാധുരി കനിത്കര്‍

ഇന്ത്യന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ ലഫ്റ്റനന്റ് ജനറലായ വനിതയാണ് മാധുരി കനിത്കര്‍. ഇന്ത്യന്‍ ആര്‍മിയില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്ഥാനം നേടുന്ന ആദ്യത്തെ വനിത ശിശുരോഗവിദഗ്ദ്ധയുമാണ് ഇവര്‍.

സീമ കുശ്‌വാഹ

സീമ കുശ്‌വാഹ

'നിര്‍ഭയ'യെക്കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം സീമ കുശ്‌വാഹയുടെ പേരും ഉയര്‍ന്നുവരുന്നു. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അഭിഭാഷകയായിരുന്നു അവര്‍. ഏഴ് വര്‍ഷത്തോളം നീണ്ട കഠിനവുമായ നിയമ യുദ്ധത്തിനൊടുവില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചു.

റിതു കരിധാല്‍

റിതു കരിധാല്‍

ഫോബ്സ് ഇന്ത്യ സെല്‍ഫ് മെയ്ഡ് വുമണ്‍ 2020 പട്ടികയില്‍ ഇടം നേടിയ വനിതയാണ് റിതു കരിധാല്‍. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍ ഡയറക്ടറായിരുന്ന റിതു 'റോക്കറ്റ് വുമണ്‍ ഓഫ് ഇന്ത്യ' എന്നും അറിയപ്പെടുന്നു.

അമീറ ഷാ

അമീറ ഷാ

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ പാത്തോളജി സെന്ററുകളായ മെട്രോപോളിസ് ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ടറാണ് അമീറ ഷാ. ഏഴ് രാജ്യങ്ങളിലായി ഇവരുടെ ബിസിനസ് വ്യാപിച്ചു കിടക്കുന്നു. ഫോബ്സ് ഏഷ്യയുടെ 2020 ലെ ശക്തരായ ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ് അമീറ ഷാ.

Most read: ഇന്ത്യ അറിഞ്ഞു, ഇവരുടെ കരുത്ത്

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

ഇന്ത്യന്‍ ബിസിനസുകാരിയും എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണുമാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. ഇന്ത്യയില്‍ ലിസ്റ്റുചെയ്ത ഐ.ടി കമ്പനിയെ നയിക്കുന്ന ആദ്യ വനിതയാണ് റോഷ്‌നി. 36,800 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് ഇവര്‍. ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ റോഷ്‌നി 54ാം സ്ഥാനത്താണ്.

ദിവ്യ ഗോകുല്‍നാഥ്

ദിവ്യ ഗോകുല്‍നാഥ്

2020 ലെ ഫോബ്സ് ഏഷ്യയുടെ ശക്തരായ ബിസിനസ്സ് വനിതാ സംരഭകരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ് ദിവ്യ ഗോകുല്‍നാഥ്. ലേണിംഗ് പ്ലാറ്റ്‌ഫോം ആയ ബൈജൂസിന്റെ സഹസ്ഥാപകയും ബൈജു രവീന്ദ്രന്റെ ഭാര്യയുമാണ് ദിവ്യ. എഡ്-ടെക് സ്റ്റാര്‍ട്ടപ്പിലൂടെ ഇവരുടെ മൊത്തം ആസ്തി 3 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു.

കെ.കെ ശൈലജ

കെ.കെ ശൈലജ

കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് കേരളത്തെ മുന്നില്‍ നിന്ന് നയിച്ചതിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍. യു.കെ ആസ്ഥാനമായുള്ള പ്രോസ്‌പെക്റ്റ് മാഗസിന്‍, ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ കേരള ആരോഗ്യമന്ത്രിയെ തിരഞ്ഞെടുത്തു. കോവിഡ് മഹാമാരിയെ നേരിടുന്നതിന് കേരളം പല രാജ്യങ്ങള്‍ക്കു പോലും മാതൃകയായിട്ടുണ്ട്.

അങ്കിതി ബോസ്

അങ്കിതി ബോസ്

ഫാഷന്‍ റീട്ടെയിലര്‍മാര്‍ക്കുള്ള സാങ്കേതിക, വാണിജ്യ പ്ലാറ്റ്ഫോമായ ഇ-കൊമേഴ്സ് സ്പെയ്സിലെ മള്‍ട്ടി നാഷണല്‍ സ്റ്റാര്‍ട്ടപ്പായ സിലിംഗോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് അങ്കിതി ബോസ്. 2018 ല്‍ ഫോര്‍ബ്‌സ് ഏഷ്യ അണ്ടര്‍ 30 ലിസ്റ്റിലും 2019 ല്‍ ഫോര്‍ച്യൂണിന്റെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഒരു ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ട്അപ്പിന്റെ ആദ്യ വനിതാ സഹസ്ഥാപകയായി അങ്കിതി ബോസ് മാറി. 2020 ല്‍ ഫോബ്സ് ഇന്ത്യ സെല്‍ഫ് മെയ്ഡ് വുമണ്‍ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

ബില്‍കിസ് ബാനോ

ബില്‍കിസ് ബാനോ

ടൈം മാഗസിന്‍ 2020 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച വനിതയാണ് 82 കാരിയായ ബില്‍കിസ്. ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രണ്ട് മാസം നീണ്ടുനിന്ന കുത്തിയിരിപ്പ് സമരങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

English summary

Most Powerful Women of India in 2020

Here are some powerful Indian women of 2020. Take a look.
X