Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ഈ നാല് രാശിക്കാര്‍ എവിടേയും ജയിക്കും നിശ്ചയം : ബഹുമുഖപ്രതിഭകളാണ് ഇവര്‍

ഒരു വ്യക്തിയുടെ കഴിവ് പലപ്പോഴും പുറത്ത് വരുന്നത് പല സാഹചര്യങ്ങളിലായിരിക്കും. ചിലപ്പോള്‍ അവരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഇത്തരം കഴിവുകള്‍ തന്നെയായിരിക്കും. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഇവര്‍ക്ക് ആ കഴിവുകളിലൂടെ നേടിയെടുക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ചില അധിക കഴിവുകള്‍ ഉണ്ടായിരിക്കും. അത് നമ്മളെയെല്ലാം അഭിമാനം കൊള്ളിക്കുന്ന തരത്തിലുള്ളതാവുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ചില രാശിക്കാര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അതായത് ആള്‍ക്കൂട്ടത്തില്‍ നിന്ന് നിങ്ങളെ വേറിട്ട് നിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് നിങ്ങളുടെ കഴിവുകളും. എന്നാല്‍ നിങ്ങള്‍ ഒരു ബഹുമുഖപ്രതിഭയാണോ എന്ന് എങ്ങനെ തിരിച്ചറിയാം. എന്താണ് ബഹുമുഖ പ്രതിഭ എന്ന് നിങ്ങള്‍ക്കറിയാമോ? അതായത് പല മേഖലകളിലും ഇവര്‍ക്ക് കഴിവുണ്ടാവുന്നു. ഇത് കൂടാതെ ജീവിതത്തില്‍ അതിലൂടെ ഉയര്‍ന്ന് വരികയും ചെയ്യുന്നു. ഓരോ സമയവും പല കാര്യങ്ങളില്‍ കഴിവ് തെളിയിച്ച രാശിക്കാര്‍ ഇവരാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
മിഥുനം രാശി
മിഥുനം രാശി സൂര്യ രാശികളില് മൂന്നാമത്തെ രാശിയാണ്. ഈ രാശിക്കാര്‍ വളരെയധികം ക്രിയേറ്റീവ് ആയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. എന്ന് മാത്രമല്ല ഇവര്‍ക്ക് കലാപരമായ കഴിവുകളും കൂടപ്പിറപ്പായിരിക്കും. കൂടാതെ ചിത്രരചനയിലും പാട്ടു പാടുന്നതിനും വാദ്യോപകരണങ്ങളിലും ഇവര്‍ക്ക് അല്പം കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. പലപ്പോഴും ഇവര്‍ സംസാരിക്കുന്നത് കേട്ടിരിക്കുന്നതിന് വേണ്ടി പലരും തയ്യാറാവുന്നു. ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു പ്രത്യേക കഴിവാണ് ഈ രാശിക്കാര്‍ക്കുള്ളത്. എഴുതുന്ന കാര്യത്തിലും ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതില്‍ കൗതുകം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ മിഥുനം രാശിക്കാര്‍ ഒരു ബഹുമുഖപ്രതിഭാസം തന്നെയാണെന്ന് പറയാം.

വൃശ്ചികം
വൃശ്ചികം രാശിക്കാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഇവര്‍ക്ക് പാട്ടുപാടാനും അഭിനയിക്കുന്നതിനും കഥ പറയുന്നതിനും എല്ലാം സാധിക്കുന്നു. അവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കും. തന്റെ സുഹൃത്തുക്കളെ അല്ലെങ്കില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാര്യത്തില്‍ ഇവര്‍ക്കുള്ള കഴിവ് ഒന്ന് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരിക്കലും ഇവരെ ഒരു കാര്യത്തിലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ അങ്ങേയറ്റം ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന രാശിക്കാരില്‍ വൃശ്ചികം രാശിക്കാര്‍ ഉണ്ട് എന്നത് തന്നെയാണ് സത്യം. ഓരോ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് വൃശ്ചികം രാശിക്കാര്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. തീവ്രമായ ആത്മവിശ്വാസവും തന്റെ കഴിവിലുള്ള വിശ്വാസവും തന്നെയാണ് ഇവരെ എപ്പോഴും മുന്നോട്ട് നയിക്കുന്നതും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പാരമ്പര്യമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതുപോലെ തന്നെ പുതിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനും താല്‍പ്പര്യമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ കളരിയും കരാട്ടേയും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സര്ഗ്ഗാത്കവും വിപ്ലവാത്മകവുമായ ആശയങ്ങള്‍ ഇവര്‍ എപ്പോഴും മുന്നോട്ട് വെക്കുന്നു. ഏത് കാര്യത്തിനും ഇവര്‍ തന്നെയായിരിക്കും മുന്നില്‍. അത് ചരിത്രത്തിന്റെ കാര്യത്തിലും പുതിയ കാര്യങ്ങൡും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഇവരുടെ ആശയത്തെ പിന്തുണക്കുന്ന നൂറ് നൂറ് പേര് ഇവര്‍ക്കൊപ്പം അണിനിരക്കുന്നു. വിമര്‍ശനങ്ങളെ കരുത്തോടെ നേരിടുന്നതിനും കലാപരമായ കാര്യങ്ങളില്‍ അതേ പ്രാധാന്യം നല്‍കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ബഹുമുഖ പ്രതിഭയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആവില്ല എന്നതാണ് സത്യം.

മീനം രാശി
മീനം രാശിയില്‍ ജനിച്ചവര്‍ സര്‍ഗ്ഗാത്മക കാര്യങ്ങളില്‍ അല്പം മികച്ച് നില്ക്കും. ഇവരെ ഏത് കാര്യത്തിലും പിന്തുണക്കുന്നതിനും കുറേ അധികം പേരുണ്ടാവും. കഥയെഴുതുന്നതിനും ചിത്രരചനയിലും സംഗിതോപകരണങ്ങള്‍ വായിക്കുന്നതിനും ഇവരെ വെല്ലാന്‍ ആരുമുണ്ടാവില്ല. നൃത്തത്തിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. ക്രിയേറ്റീവ് ആയി ചിന്തിച്ച് കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇവരുടെ ക്രിയേറ്റീവ് ചിന്തയില്‍ പലപ്പോഴും ഭാവനയും സര്ഗ്ഗാത്മകകതും ഒത്തൊരുമിച്ച് വരുന്നു. കാര്യങ്ങളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫലിതരൂപേണയും വിശ്വസനീമായ രീതിയിലും അവതരിപ്പിക്കുന്നതിനുള്ള കഴിവ് മീനം രാശിക്കാര്‍ക്കുണ്ട്.




Click it and Unblock the Notifications
