Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
'സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി, അന്ന് പ്രാർഥിച്ചത് ഇക്കാര്യം'; വിവാഹ വാർഷിക ദിനത്തിൽ ദേവി ചന്ദന!
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
അശ്രദ്ധയാണ് ഈ രാശിക്കാരെ പരാജയത്തിലേക്കെത്തിക്കുന്നത്: നിങ്ങളുണ്ടോ ഇവരില്
അശ്രദ്ധയാണ് പലപ്പോഴും പലരേയും കുഴിയില് ചാടിക്കുന്നത്. ചിലരാകട്ടെ ഏത് കാര്യവും അതീവ ശ്രദ്ധയോടെ ചെയ്യുമ്പോള് ചിലരാകട്ടെ യാതൊരു ശ്രദ്ധയും ഇല്ലാതെ കാര്യങ്ങള് ചെയ്യുന്നു. പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ തങ്ങളെക്കുറിച്ച് മാത്രം ഇവര് ചിന്തിക്കുന്നു. അത് തന്നെയാണ് പിന്നീട് ജീവിതത്തില് ഉണ്ടാവുന്ന പരാജയത്തിന്റെ അടിസ്ഥാനവും.
12 രാശിക്കാരില് അശ്രദ്ധ കൈമുതലായി ഉള്ള ചില രാശിക്കാരുണ്ട്. ഇവര് ആരൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് ഈ ലേഖനത്തില് വായിക്കാം. കാരണം ഇത്തരം അശ്രദ്ധ കാരണം ഇവര് വളരെയധികം സമ്മര്ദ്ദമുള്ളവരായി മാറുന്നു. ഏതൊക്കെ രാശിക്കാരാണ് ജീവിതത്തില് അശ്രദ്ധമായി മുന്നോട്ട് പോവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര് 12 രാശിക്കാരിലെ ആദ്യ ചിഹ്നമാണ്. എന്നാല് ഇവര് പലപ്പോഴും അവസരവാദികളാണ്. അഭിപ്രായപ്രകടനങ്ങള് നടത്തുമെങ്കിലും പലപ്പോഴും ഇത്തരം അഭിപ്രായ പ്രകടനങ്ങള് അവര് ശ്രദ്ധിക്കാതെ നടത്തുന്നതായിരിക്കും. പുറത്ത് നിന്ന് നിങ്ങള്ക്ക് അംഗീകാരം ലഭിക്കുന്നതില് താല്പ്പര്യമുണ്ടായിരിക്കില്ല. കാരണം അധികാരം കൂടുതല് ഉത്തരവാദിത്വങ്ങള് വര്ദ്ധിപ്പിക്കും എന്നതിനാല് ഇവര് പലപ്പോഴും അതിന് തയ്യാറാവുകയില്ല. എന്നാല് എന്റെ വഴിക്ക് പോവുക എന്ന ചിന്ത ഇവരില് വളരെ കൂടുതലായിരിക്കും. കാരണം അവര്ക്ക് എന്താണ് വേണ്ടതെന്ന് അവര്ക്ക് കൃത്യമായി അറിയാം. എന്നാല് ഈ ശുഷ്കാന്തി മറ്റുള്ളവരുടെ കാര്യത്തിലോ അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴോ ഉണ്ടായിരിക്കണം എന്നില്ല.

മിഥുനം രാശി
മിഥുനം രാശിക്കാരും അശ്രദ്ധയുടെ കാര്യത്തില് ഒട്ടും പുറകിലല്ല. പലപ്പോഴും ഇവര്ക്ക് ഇരട്ട വ്യക്തിത്വം വരെ ഉണ്ടായേക്കാം. ഇവരാണോ നമ്മളോട് മുന്പ് സംസാരിച്ചത് എന്ന് വരെ തോന്നുന്ന തരത്തിലായിരിക്കും പല പെരുമാറ്റവും. തങ്ങള് വലിയ ബുദ്ധിജീവികളാണെന്ന് പുറമേ ഭാവിക്കാന് ഇവര്ക്ക് താല്പ്പര്യമുണ്ടായിരിക്കും. എന്നാല് പലപ്പോഴും ഇത് അവരുടെ ജീവിതത്തിലെ തെറ്റുകളും അശ്രദ്ധയും മറക്കുന്നതിനുള്ള ഒരു തന്ത്രം മാത്രമായിരിക്കും. ചങ്ങാതിമാരെ ഉണ്ടാക്കാന് ഇവര്ക്ക് താല്പ്പര്യമുണ്ടെങ്കിലും ആ സൗഹൃദം ശ്രദ്ധയോടെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്ക്ക് സാധിക്കണം എന്നില്ല. അശ്രദ്ധ പതിവ് കാര്യങ്ങളില് പോലും ഇവര് വരുത്തുന്നു എന്നതാണ് സത്യം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് പലപ്പോഴും അധികാരവും കാര്യങ്ങളുടെ നിയന്ത്രണവും ഇവരുടെ കൈയ്യില് വേണം. എന്നാല് പലപ്പോഴും ഇതിനെ ഇവരില് നിന്ന് തട്ടിത്തെറിപ്പിക്കുന്നതാണ് ഇവരുടെ അശ്രദ്ധ. സ്വാര്ത്ഥമായ പെരുമാറ്റം ഇവരില് നിന്ന് ആളുകളെ അകറ്റി നിര്ത്തുന്നു. പലപ്പോഴും ഇവര് മറ്റുള്ളരെ പുറകില് നിന്ന് കുത്തുന്നു. രാശിയുടെ സ്വഭാവം ഇവര് കാണിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. സ്വന്തം കാര്യം നേടിയെടുക്കുന്നതിന് വേണ്ടി സ്ഥിരോത്സാഹത്തോടെ പെരുമാറുമെങ്കിലും പലപ്പോഴും അത് നേടിയെടുത്ത് കഴിഞ്ഞാല് പിന്നെ അതിനോട് അശ്രദ്ധമായി പെരുമാറുന്നു. ഗോസിപ്പുകള് ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാര്. അവര് ചെയ്തത് തെറ്റാണെങ്കില് ഒരിക്കലും സമ്മതിക്കില്ല, നെഗറ്റീവ് ഫീഡ്ബാക്ക് ഒരിക്കലും സ്വീകരിക്കുന്നവരായിരിക്കില്ല ഈ രാശിക്കാര്.

ധനു രാശി
ധനു രാശിക്കാര്ക്ക് ഏറ്റവും മികച്ച രാശിക്കാരെന്ന പേരുണ്ടെങ്കിലും പലപ്പോഴും അവരുടെ അശ്രദ്ധ അവരെ കുഴിയില് ചാടിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവര് പലപ്പോഴും മറ്റുള്ളവരുടെ സര്ഗ്ഗാത്മകതയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇവരെ ഭരിക്കുന്നത് വ്യാഴമാണ്. എന്ത് തന്നെയായാലും അശ്രദ്ധയുടെ കാര്യത്തില് ഇവരും ഒട്ടും പുറകിലല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇവര് മറ്റുള്ളവരെ ആകര്ഷിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു, എന്നാല് പലപ്പോഴും ഇവര്ക്ക് ശ്രദ്ധ എന്നത് പല കാര്യത്തിലും ഉണ്ടായിരിക്കില്ല. അശ്രദ്ധയോടെ പല കാര്യങ്ങളും ചെയ്ത് തീര്ക്കുന്നതിനാണ് ഇവര്ക്ക് താല്പ്പര്യവും.

മകരം രാശി
മകരം രാശിക്കാര്ക്ക് സ്വന്തം കഴിവില് ആത്മവിശ്വാസമുണ്ടായിരിക്കും. എന്നാല് പലപ്പോഴും പല വിധത്തിലുള്ള ഈഗോകളും ഇവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുന്നു. ചെയ്തത് തെറ്റാണ് എന്നത് ഇവര് ഒരിക്കലും സമ്മതിച്ച് തരുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ പലപ്പോഴും അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങളില് പോലും ഇവര് ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല. അവസരങ്ങളെ അങ്ങോട്ട് ചോദിച്ച് പോയി ചെയ്യുന്നതിന് ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കും ഈ രാശിക്കാര്. എല്ലായ്പ്പോഴും വിജയിക്കാന് വേണ്ടി കളിക്കുന്ന തന്ത്രപരമായി കഴിക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്. പലപ്പോഴും മറ്റുള്ളവര്ക്ക് എന്ത് തോന്നുന്നു എന്ന് ചിന്തിക്കാതെയാണ് ഇവര് പ്രവര്ത്തിക്കുക. ഏറ്റവും മികച്ച ഓപ്ഷനും കാര്യങ്ങളും എല്ലാം തിരഞ്ഞെടുക്കുന്നതിന് ഇവര് എപ്പോഴും മുന്നിലായിരിക്കും. കാര്യക്ഷമമായി കാര്യങ്ങള് ചെയ്യാന് സാധിക്കില്ല എന്നതാണ് ഇവരുടെ പ്രശ്നം.

മീനം രാശി
മീനം രാശിക്കാര് എപ്പോഴും സ്വപ്നലോകത്തായിരിക്കും. ഇവര്ക്ക് താല്പ്പര്യം ഒറ്റക്ക് ഇരിക്കുന്നതിനാണ്. വളരെ സെന്സിറ്റീവ് സ്വഭാവക്കാരായത് കൊണ്ട് തന്നെ പല കാര്യങ്ങളും നമുക്ക് ഇവരില് നിന്ന് മറച്ച് വെക്കേണ്ടി വരുന്നു. ജോലി, സ്കൂള്, കുടുംബം എന്നിവയെല്ലാം അവരുടെ പ്രയോരിറ്റി ലിസ്റ്റില് ഉണ്ടെങ്കിലും അതിന്റെ പ്രാധാന്യം ഇടക്കിടക്ക് മാറിപ്പോവുന്നു. മറ്റുള്ളവര്ക്കിടയില് പോലും പലപ്പോഴും സ്വന്തം ലോകത്ത് ജീവിക്കുന്നതിനായിരിക്കും ഇവര്ക്ക് താല്പ്പര്യം. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ഇവര് വിമര്ശനം നേരിടേണ്ടി വരുന്നു. അത് മാത്രമല്ല കാര്യങ്ങള് ചെയ്യുന്നതിലെ താല്പ്പര്യക്കുറവ് ഇവരില് പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. അശ്രദ്ധമായി കാര്യങ്ങള് ചെയ്യുന്നത് മാത്രമല്ല പല കാര്യങ്ങള്ക്കും വേണ്ടി സമയവും പരിശ്രമവും പാഴാക്കുന്നതിനും അവര്ക്ക് താല്പ്പര്യമില്ല എന്നതാണ് സത്യം.
ജാതകത്തിലെ
രാഹു-കേതുദോഷം
പാടേ
അകറ്റും
ഗ്രാമ്പൂ
ഗുരുവായൂര്
ഏകാദശി
ദിനം
ദ്വാദശി
മന്ത്രം
ജപിക്കൂ:
അനേകഫലം
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.