For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2022: ഓണാഘോഷത്തിന് തിരികൊളുത്തി മൂലം ദിനാഘോഷങ്ങള്‍

|

ഓണത്തിന് ഇനി വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ഓണക്കാലവും മലയാളികള്‍ക്ക് ഗൃഹാതുരത്വം നിറക്കുന്ന നല്ല ഓര്‍മ്മകളാണ്. ഇന്നത്തെ കാലത്ത് ഓണം എന്നത് പലപ്പോഴും ഇന്‍സ്റ്റന്റ് ഓണമായി മാറുന്ന കാഴ്ച നമ്മുടെ കണ്‍മുന്നിലുണ്ട്. എന്നാല്‍ ഓണാഘോഷത്തനിമ എപ്പോഴും നിലനിര്‍ത്തുന്നതിന് നാം പഴമയെ കൂട്ടുപിടിക്കേണ്ടതായുണ്ട് എന്നതാണ് സത്യം. ഓണത്തിന് തിടുക്കം കൂട്ടാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. ഇന്ന് മൂലം, രണ്ട് ദിവസം കഴിഞ്ഞാല്‍ തിരുവോണത്തിരക്കുകള്‍ക്ക് തുടക്കമായി.

Moolam 2022

പൂക്കളത്തിന്റെ വലിപ്പവും ചാരുതയും വര്‍ദ്ധിക്കുന്ന സമയമാണ് ഇന്ന് മുതല്‍. പരമ്പരാഗത ഘോഷയാത്രകളും കലാരൂപങ്ങളും എല്ലാം തുടങ്ങുന്ന ദിനമാണ് മൂലം എന്നതില്‍ സംശയം വേണ്ട. മൂലം നാളോട് കൂടിയാണ് പുലികളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം പഴമയുടെ ശീലു പിടിച്ച് ഇന്നും തുടര്‍ന്ന് പോരുന്നതാണ് പുലികളി. ഏകദേശം 200 വര്‍ഷത്തിലധികം പഴക്കം പുലികളിക്കുണ്ട് എന്നതാണ് സത്യം. മൂലം നാളില്‍ പുലിക്കളിക്കും പൂക്കളത്തിനും ഉള്ള പ്രാധാന്യത്തെ നമുക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം മൂലം നക്ഷത്രത്തില്‍ ഇടുന്ന പൂക്കളം ചതുരാകൃതിയില്‍ ആയിരിക്കണം. ഇത് കൂടാതെ ഈര്‍ക്കിലിയില്‍ നാല് ചുറ്റും കുത്തിനിര്‍ത്തിയ പൂവ് കൊണ്ടാണ് പൂക്കളം അലങ്കരിച്ചിരിക്കുക. എന്നാല്‍ മൂലം നക്ഷത്രത്തിന് ശേഷം പൂക്കളം ഏത് രീതിയില്‍ വേണമെങ്കിലും അലങ്കരിക്കാവുന്നതാണ്.

Moolam 2022

പുലികളിക്ക് തുടക്കം കുറിക്കുന്നത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ് മൂലം ദിനം. ഓണക്കാലത്ത് നമുക്ക് ലഭിക്കുന്ന നയനാനന്ദകരമായ ഒരു കാഴ്ചയാണ് പുലികളി. അതുകൊണ്ട് തന്നെ പുലികളിക്കുള്ള പ്രാധാന്യത്തെ ഒട്ടും കുറച്ച് കാണേണ്ടതില്ല. കേരളത്തിന്റെ തനത് കലാരൂപം എന്ന് വേണമെങ്കില്‍ പോലും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. മൂലം നാള്‍ മുതലാണ് ഓണത്തിന് അതിന്റേതായ ഒരു ച്ഛായ വരുന്നത്. ഉത്സവത്തിന്റെ തുടക്കമാണ് ഓരോ ആഘോഷവും. അതിന് പുലിക്കളിയും പൂക്കളവും ഊഞ്ഞാലാട്ടവും എല്ലാം മാറ്റ് കൂട്ടുന്നു.

Moolam 2022

ഈ ദിനത്തില്‍ തയ്യാറാക്കുന്ന സദ്യക്കുമുണ്ട് പ്രാധാന്യം. കാരണം ഓണം ദിനത്തില്‍ നാം തയ്യാറാക്കുന്ന സദ്യയുടെ ഒരു ചെറിയ രൂപം മൂലം നാള്‍ തൊട്ട് തയ്യാറാക്കാന്‍ തുടങ്ങുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ തയ്യാറാക്കുന്ന സദ്യ എപ്പോഴും പ്രത്യേകതയുള്ളതാണ്. ചിലയിടങ്ങളില്‍ പായസം ഉള്‍പ്പടെയുള്ള സദ്യ തയ്യാറാക്കുന്നു. കുട്ടികളുടെ ആഘോഷം തുടങ്ങുന്നതും മൂലം നാള്‍ മുതലാണ്. ഓണക്കോടി എടുക്കുന്നതിനും അടിക്കുന്നതിനും എന്ന് വേണ്ട എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതും ഈ ദിനം മുതലാണ്.

Moolam 2022

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓണത്തിന്റെ ഏഴാം ദിവസമാണ് മൂലം എന്ന് നമുക്കറിയാം. ഓണാഘോഷത്തിന് ബാക്കി നില്‍ക്കുന്ന രണ്ട് ദിവസത്തെ ആവേശം കൊള്ളിക്കുന്ന സമയമാണ് മൂലം ദിനത്തിന്റെ പ്രത്യേകത. ഈ ദിനം തന്നെയാണ് കടകളില്‍ സാധനങ്ങള്‍ നിറയ്ക്കുകയും സ്ഥലത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയും ചെയ്യുന്നതും. വിപണികള്‍ എല്ലാം തന്നെ ഓണവിപണികളായി മാറുന്ന സമയം കൂടിയാണ് ഇത്. തങ്ങളുടെ ഓണത്തപ്പനെ കാണാനുള്ള സമയം വന്നിരിക്കുന്നു എന്ന തോന്നലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചുറ്റും ആഘോഷങ്ങളും സന്തോഷങ്ങളും കൊണ്ട് നിറക്കുന്ന സമയമാണ് ഈ ദിനം. അതുകൊണ്ട് തന്നെ ഇനി കാത്തിരിക്കാം, നല്ലൊരു തിരുവോണപ്പുലരിക്കായി.

ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്

ഓണസദ്യക്ക് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഇവയെല്ലാംഓണസദ്യക്ക് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഇവയെല്ലാം

English summary

Moolam 2022 date, shubh muhurat, rituals, puja vidhi, recipes and significance In Malayalam

Onam 2022: Moolam date, shubh muhurat, rituals, puja vidhi, recipes and significance in malayalam. Take a look.
Story first published: Monday, September 5, 2022, 11:13 [IST]
X
Desktop Bottom Promotion