Latest Updates
-
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം
ശരീരത്തിലെ ഈ ഭാഗത്ത് മറുകുണ്ടെങ്കില്‍ ഫലം സാമ്പത്തിക തകര്‍ച്ച
മറുകുകള്‍ക്ക് നമ്മളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടായിരിക്കും. എന്നാല്‍ ഇത് എന്താണെന്നും ഏതാണെന്നും എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ശരീരത്തില്‍ മറുകില്ലാത്തവര് ആരുമുണ്ടാവില്ല. എല്ലാവര്ക്കും ശരീരത്തിലെവിടെയെങ്കിലും മറുക് ഉണ്ടായിരിക്കും. ഒരു മറുകെങ്കിലും ഉള്ളവരായിരിക്കും പലരും. മറുകിനും നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലരുടേയും ഭാഗ്യം ഒളിച്ചിരിക്കുന്നതും ഇത്തരം മറുകുകളിലായിരിക്കും.
എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ടത് ഇത്തരത്തിലുള്ള മറുകുകള്‍ ചിലര്‍ക്ക് ദോഷം ഉണ്ടാക്കുന്നതാണ് എന്നുള്ളതാണ്. എത്രയൊക്കെ സമ്പാദിച്ചിട്ടും ദാരിദ്ര്യം തന്നെയാണ് നിങ്ങളുടെ സമ്പാദ്യമെങ്കില് ചില മറുകുകളാണ് ഇതിന് പിന്നിലെ കാരണം. എത്രയൊക്കെ സമ്പാദിച്ചിട്ടും പണം കൈയ്യില്‍ നില്ക്കുന്നില്ല, മാത്രമല്ല സാമ്പത്തികവും ആരോഗ്യവും ഒരു പോലെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥക്ക് പിന്നിലും ചില മറുകുകളാണ് ഉള്ളത്. ശരീരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്ന നിരവധി മറുകുകള്‍ ഉണ്ട്. ഇവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടതേ കവിളിലെ മറുക്
ഇടതുകവിളിലെ മറുക് വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ദാരിദ്ര്യവും കഷ്ടതയും ഇത്തരം മറുകുകള്‍ കൊണ്ട് വരുന്നതാണ്. ഇവര്‍ക്ക് യാതൊരു വിധത്തിലും പണം സമ്പാദിക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ഇടത് കവിളിലെ മറുക് ദാരിദ്ര്യത്തിന്റെ സൂചനയാണ്. വലിയ തോതില്‍ വരുമാനം ഉണ്ടാവുമെങ്കിലും യാതൊരു വിധത്തിലുള്ള സമ്പാദ്യവും ഇവര്‍ക്ക് ഉണ്ടാവുന്നില്ല.

താഴേചുണ്ടിനടിയിലുള്ള മറുക്
താഴെ ചുണ്ടിനടിയിലുള്ള മറുകാണ് എന്നുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും സാമ്പത്തിക ഞെരുക്കം കൂടുതല്‍ ബാധിക്കുന്നത് ഇവരെയാണ്. ആവശ്യത്തിന് സമ്പാദിക്കണം എന്നുള്ളതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ മറുകിന്റെ ഫലപ്രകാരം നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ലക്ഷണശാസ്ത്രപ്രകാരം ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇടതേ കൈയ്യിലുള്ള മറുക്
സാമ്പത്തിക പരാധീനതക്ക് കാരണമാകുന്ന മറ്റൊരു മറുകാണ് ഇടതേ കൈയ്യിലുള്ള മറുക്. ഇവര്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ജീവിതത്തില്‍ സമ്പാദിക്കുന്നതിന് തുടക്കമിടുമെങ്കിലും ചെറിയ രീതിയിലുള്ള സാമ്പത്തിക ഞെരുക്കം ഇവരില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഒരിക്കലും പണത്തിന് ഇവര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

ഇടതേ കാലിലെ മറുക്
ഇടതുകാലില്‍ മറുകുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു എന്നുള്ളതാണ് ഓരോ സമയം ചെല്ലുന്തോറും ഉണ്ടാവുന്ന പ്രശ്നം. എത്രയൊക്കെ നിങ്ങള്‍ കഠിനാധ്വാനം ചെയ്താലും അത് പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഒരു കാരണവശാലും ജീവിതത്തില്‍ ഇവര്‍ സാമ്പത്തികമായി മുന്നോട്ട് പോവുന്നില്ല.

ചൂണ്ടുവിരലിലെ മറുക്
ചൂണ്ടുവിരലില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാണ്. പലപ്പോഴും വളരെയധികം കഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങളായിരിക്കും ഇതിന്റെ പുറകില്‍ ഉണ്ടാവുന്നത്. എന്നാല്‍ സ്വയം നേട്ടങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയില്‍ അതിനെ മറികടക്കുന്നതിന് ചൂണ്ടുവിരലിലെ മറുക് കാരണമാകുന്നുണ്ട്.

ഇടത്തേ പുരികത്തിനു മുകളില്‍ മറുക്
നിങ്ങളുടെ ഇടതേ പുരികത്തിന് മുകളിലുള്ള മറുകെങ്കില്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക പരാധീനത പല അവസ്ഥകള്‍ കൊണ്ടും സംഭവിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇടത്തേ പുരികത്തിന് മുകളിലെ മറുക് സാമ്പത്തിക പരാധീനത എവിടെ നിന്നെങ്കിലും വിളിച്ച് കൊണ്ട് വരുന്നതാണ്. ഇവരില്‍ ലൈംഗികാഗ്രഹങ്ങള്ക്ക് താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ഇവരുടെ പണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

കക്ഷത്തിലെ മറുക്
നിങ്ങളുടെ ഇടതു കക്ഷത്തില്‍ മറുകുണ്ടെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം പണം ചിലവാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നവരായിരിക്കും. അതുകൊണ്ട് ചെറിയ രോഗം വന്നാല്‍ പോലും ഇവര്‍ പണം ചിലവാക്കുന്നതിന് തയ്യാറാവുന്നുണ്ട്. ഇത്തരത്തില്‍ ഇനിയും ധാരാളം ദൗര്‍ഭാഗ്യം കൊണ്ട് വരുന്ന മറുകുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട്.



Click it and Unblock the Notifications