Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍
ഭൂമിയില്‍ ജനിച്ച മിക്കവാറും എല്ലാ മനുഷ്യരിലും അവരുടെ ശരീരത്തില്‍ അടയാളങ്ങളോ മറുകുകളോ ഉണ്ട്. അത് അദ്വിതീയ തിരിച്ചറിയലിന്റെ അടയാളമായി കരുതുന്നു. പുരാതന ഋഷിമാര്‍ ഈ മറുകുകളെ പഠിച്ച്, ഈ അടയാളങ്ങള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വവും അവരുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലെത്തിയിരുന്നു.
ഹിന്ദു ജ്യോതിഷത്തില്‍ മറുകുകളുടെ സാന്നിധ്യത്തിലും സ്ഥാനത്തിലും ഒരു പ്രധാന പ്രാധാന്യമര്‍ഹിക്കുന്നു. നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും ഇടയിലെ രഹസ്യമായി മറുകുകള്‍ നിലനില്ക്കുന്നു. മറുകിന്റെ വലുപ്പം, ആകൃതി, ആഴം, തെളിച്ചം എന്നിവയും നിഗമനങ്ങളെ സ്വാധീനിക്കുന്നു.

പണവും വിദേശ യാത്രയും
വേദ വ്യാഖ്യാനങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ശരീരത്തിലെ 12 മേഖലകളെ ചുറ്റിപ്പറ്റിയുള്ള പ്രത്യേക മറുകുകള്‍ നിങ്ങളുടെ സമ്പത്തിനെയും പണത്തെയും സൂചിപ്പിക്കുന്നു. വിദേശ യാത്രകളെയും അവ നിങ്ങളുടെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതിനെക്കുറിച്ചും പറയുന്നു. നിങ്ങളുടെ ധനാഗമവും വിദേശയാത്രയും സൂചിപ്പിക്കുന്ന ശരീരത്തിലെ 12 മേഖലകളിലെ ആ മറുകുകള്‍ ഏതൊക്കെയെന്നു നോക്കാം.

വലത് കവിളില്‍
വലതു കവിളിലെ ചെറുതും എന്നാല്‍ വ്യക്തമായതുമായ മറുക് നിങ്ങളെ വിവാഹശേഷം സമ്പന്നനാക്കുമെന്ന് സൂചിപ്പിക്കുന്നു.

ചുണ്ടുകള്‍ക്ക് മുകളില്‍
അധരങ്ങള്‍ക്ക് തൊട്ടു മുകളിലായി ഒരു മറുകുണ്ടെങ്കില്‍ അവരുടെ സഹപാഠികളേക്കാള്‍ വേഗത്തില്‍ ഇവര്‍ക്ക് സമ്പത്ത് വര്‍ധിക്കുന്നുവെന്നു പറയുന്നു. അവര്‍ അല്‍പ്പം ധാര്ഷ്ട്യമുള്ളവരായതു കൊണ്ടാണ് വിജയത്തിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും എത്തുന്നത്.

മൂക്കില്‍
മറുക് കൃത്യമായി മൂക്കിലോ അല്ലെങ്കില്‍ വശങ്ങളിലോ ആണെങ്കില്‍ അതിനര്‍ത്ഥം ആ വ്യക്തി തീര്‍ച്ചയായും സമ്പന്നനാകാന്‍ പോകുന്നുവെന്നാണ്. പക്ഷേ അവരുടെ സമയത്തിനായി കാത്തിരിക്കേണ്ടിവരും. അത്തരക്കാര്‍ ലോകമെമ്പാടും സഞ്ചരിക്കും, പക്ഷേ ഇത് അവരുടെ മുപ്പതുകളുടെ തുടക്കത്തില്‍ ആയിരിക്കുമെന്നു മാത്രം. മിക്കവാറും വിവാഹശേഷം.

കാലിനടിയില്‍
കാലിനടിയല് മറുകുള്ള ആളുകള്‍ വലിയ യാത്രക്കാരാണ്. എങ്കിലും അവര്‍ യാത്രകള്‍ രാജ്യത്തിനുള്ളില്‍ പരിമിതപ്പെടുത്തിയേക്കാം. ഇവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരവുമുണ്ട്, എന്നാല്‍ അത്യാവശ്യ ആവശ്യങ്ങള്‍ക്കായി മാത്രമായിരിക്കും ഇവ.

അരക്കെട്ടില്‍
നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ അരയുടെ ഇരുവശത്തും നിങ്ങള്‍ക്ക് ഒരു മറുകുണ്ടാകാം. ഇത് സമ്പത്തും സമൃദ്ധിയും സൂചിപ്പിക്കുന്നു. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ തൃപ്തരല്ലെന്നും ഈ മറുക് സൂചിപ്പിക്കുന്നു.

നെറ്റിയുടെ നടുക്ക്
മൂന്നാം കണ്ണ് ഏരിയയുടെ മധ്യഭാഗത്തായി അതായത് നെറ്റിയുടെ നടുക്ക് നിങ്ങള്‍ക്ക് ഒരു മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു ജീവിതമുണ്ടാകുമെന്നും വിവിധ യാത്രകള്‍ നടത്തുമെന്നാണ്. നിങ്ങളുടെ ചുറ്റും എല്ലായ്പ്പോഴും ആവശ്യത്തില്‍ കൂടുതല്‍ സമ്പത്തും ഉണ്ടായിരിക്കും.

വലത് കൈപ്പത്തിക്കുള്ളില്‍
നിങ്ങളുടെ വലതു കൈപ്പത്തിയില്‍ എവിടെയെങ്കിലും ഒരു മറുകുണ്ടെങ്കില്‍ അത് സമ്പന്നവും വിജയകരവുമായ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കൈപ്പത്തിക്ക് മുകള്‍ ഭാഗത്ത് മറുകെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ സമ്പത്തും വിജയവും ആസ്വദിക്കും. കൂടാതെ, കൈപ്പത്തിയുടെ താഴത്തെ ഭാഗത്താണ് മറുകെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് വിജയവും സമ്പത്തും നേടുന്നതിന് കഠിനാധ്വാനം ചെയ്യുകയും പാടുപെടുകയും ചെയ്യുമെന്നാണ്.

താടിയില്‍
താടിയില്‍ എവിടെയെങ്കിലും ഒരു മറുകുമായി ജനിച്ച ആളുകള്‍ സമ്പത്തില്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഇവര്‍ സാമൂഹ്യമായി അകലുന്നവരാണ്. അത്യാവശ്യത്തിനു മാത്രമേ അവര്‍ക്ക് സാമൂഹ്യമായി ഇടപഴകാനാകൂ. ഇവര്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഒപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

പൊക്കിളില്‍
നാഭിക്ക് താഴെയായി ഒരു മറുകിന്റെ സാന്നിദ്ധ്യം സമ്പന്നതയുടെ അടയാളമാണ്. ആ വ്യക്തി വലിയ സ്വത്ത് സമ്പാദിക്കും. അവര്‍ ഭക്ഷണപ്രിയരുമായിരിക്കും.

നെഞ്ചില്‍
നെഞ്ചിന്റെ വലതുവശത്ത് മറുകിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് വ്യക്തി സമാധാനപരമായ ജീവിതം നയിക്കുമെന്നും വലിയ സമ്പത്തിന് ഉടമയാകുമെന്നുമാണ്.

ചെവി
ചെവിയും കവിളും ചേരുന്ന സ്ഥലത്ത്, പ്രത്യേകിച്ച് മുഖത്തിന്റെ വലതുഭാഗത്ത് എവിടെയെങ്കിലും ഒരു മറുകുണ്ടെങ്കില്‍ ആ വ്യക്തി വളരെ ചെറുപ്രായത്തില്‍ തന്നെ സമ്പന്നനാകുന്നതിന്റെ സൂചനയാണ്.

ചെറുവിരലില്‍
രണ്ട് ചെറു വിരലുകളില്‍ (വലതുകൈയും ഇടത് കൈയും) മറുകിന്റെ സാന്നിധ്യം വ്യക്തി ജീവിതത്തിലുടനീളം വിദേശയാത്ര നടത്തുമെന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications