Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
സ്ത്രീകളുടെ മുഖത്തെ മറുക് ഫലം പറയുന്നത് ഇതെല്ലാമാണ്: അറിയാം ഭാഗ്യമോ നിര്ഭാഗ്യമോയെന്ന്
മറുക് നമ്മുടെ ശരീരത്തില്‍ എല്ലായിടത്തും ഉണ്ടാവും. എന്നാല്‍ ഇത്തരം മറുകുകള്‍ നിങ്ങളുടെ ഭാവിയും ഭാഗ്യവും പറയുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ശരീരശാസ്ത്ര ലക്ഷണപ്രകാരം മറുക് സൂചിപ്പിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇന്ന് സ്ത്രീകളുടെ മുഖത്തുള്ള മറുകിനെക്കുറിച്ചാണ് പറയുന്നത്. സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന ഇത്തരം മറുകുകള്‍ എന്തൊക്കെയാണ് നിങ്ങളെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ഭാഗ്യത്തെ ഇവ എപ്രകാരം സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം.

സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന ചില മറുകുകള്‍ എന്താണ് ഇവരെക്കുറിച്ച് പറയുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ. പ്രത്യേകിച്ച് നിങ്ങളുടെ നെറ്റിയിലും മുഖത്തും മൂക്കിലും ഉണ്ടാവുന്ന ഇത്തരം മറുകുകള്‍ക്ക് ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നു. ഏതൊക്കെയാണ് ഭാഗ്യമറുകുകള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

നെറ്റിയില്‍ മറുകുണ്ടെങ്കില്‍
സ്ത്രീകളില്‍ നെറ്റിയിലാണ് മറുക് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നെറ്റിയില്‍ മറുകുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ കുടുംബസ്നേഹമുള്ളവരായിരിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇത് ശുഭമായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കും. മാതാപിതാക്കള്‍ക്ക് ഇവരിലൂടെ ഭാഗ്യം ഉണ്ടായിരിക്കും. പുനര്‍വിവാഹത്തിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളുടെ കാര്യത്തില്‍ നിര്‍ഭാഗ്യം ഉണ്ടായിരിക്കും. വിവാഹശേഷം വിദേശത്ത് പോവുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്. ഇവരെ പക്ഷേ ചില രോഗങ്ങള്‍ ബാധിക്കുന്നുണ്ട്. പ്രസവ ശേഷമാണ് ഇവര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇവര്‍ക്ക് ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍, അല്ലെങ്കില്‍ ഗുരുതരമായ രോഗാവസ്ഥകള്‍ എന്നിവ ഇവരുടെ വാര്‍ദ്ധക്യ സമയത്ത് ഉണ്ടാവുന്നുണ്ട്.

പുരികത്തിനും കണ്ണിനും ഇടയിലുള്ള മറുകുകള്‍
പുരികത്തിനും കണ്ണിനും ഇടയിലായി വരുന്ന മറുകുകള്‍ സ്ത്രീകള്‍ക്ക് എന്താണ് ഫലം നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് നിരവധി പ്രണയ ബന്ധങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതൊന്നും ദീര്‍ഘകാലം നിലനില്ക്കുന്നതായിരിക്കില്ല എന്നുള്ളതാണ് സത്യം. കണ്ണിന്റെ കോണില്‍ മറുകുള്ള സ്ത്രീകള്‍ പലപ്പോഴും വികാരങ്ങള്‍ കൂടുതലുള്ളവരായിരിക്കും. വിവാഹശേഷവും പലപ്പോഴും ഇവര്‍ക്കിടയില്‍ പ്രണയമായിരിക്കും എല്ലാം. ഇവര്‍ക്ക് സാധാരണ കുടുംബ ജീവിതം നയിക്കുന്നതിനുള്ള് ഭാഗ്യമില്ല. ഇവര്‍ പലപ്പോഴും വിവാഹ ജീവിതം വേര്‍പിരിയലിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

പുരികത്തിനും കണ്ണിനും ഇടയിലുള്ള മറുകുകള്‍
എന്നാല്‍ വിവാഹം എന്നത് ഭര്‍ത്താവിന് ഭാഗ്യം നല്‍കുന്നുണ്ട്. കുട്ടികള്‍ ഇവരുടെ ഭാഗ്യമാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും മികച്ച ഫലങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അപകട സാധ്യത ഏത് നിമിഷവും നിങ്ങളിലുണ്ടാവുന്നുണ്ട്. കരിയറില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പിന്നീട് പോസിറ്റീവ് ഫലങ്ങള്‍ തരുന്ന അവസ്ഥയിലേക്ക് എത്തുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്ക് പെണ്‍കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്. അവിവാഹിതര്‍ വിവാഹത്തിന് അല്പം മടി കാണിക്കും. ശാരീരിക പ്രശ്നങ്ങള്‍ ഇവരെ വിടാതെ പിന്തുടരും എന്നതാണ് സത്യം.

കവിളിലേയും ചുണ്ടിലേയും മറുക്
നിങ്ങളുടെ കവിളിലും ചുണ്ടിലും മറുക് ഉണ്ടെങ്കില്‍ അത് എന്താണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം. സ്ത്രീകളില്‍ കവിളിലും ചുണ്ടിലും ഉള്ള മറുക് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് ഭാഗ്യം കയറി വരും എന്ന് തന്നെയാണ്. ഇത് കൂടാതെ ഇവര്‍ അനീതിക്കെതിരേ പ്രതികരിക്കുന്നവരായിരിക്കും. ഇത്തരം മറുകുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും പ്രസവാനന്തര ബുദ്ധിമുട്ടുകളും രോഗങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവരുടെ ചിന്താഗതി വളരെയധികം ഇടുങ്ങിയതായിരിക്കും. പലപ്പോഴും ഇവരില്‍ ഡിപ്രഷനും ആത്മഹത്യപ്രവണതയും കൂടുതലായേക്കാം. അസൂയ ഇവരുടെ കൂടപ്പിറപ്പാണ് എന്നതാണ് സത്യം.

കവിളിലേയും ചുണ്ടിലേയും മറുക്
രഹസ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ അറിയാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവരോട് ആരും ഒരു രഹസ്യം പറയുന്നില്ല എന്നതാണ്. വെള്ളം ഇവര്‍ക്ക് പല വിധത്തില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ പലപ്പോളും അത് ഇരട്ടക്കുട്ടികള്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ പല കാര്യങ്ങളിലും ദുര്‍ബലരായിരിക്കും. ആരോഗ്യത്തിനും ദാമ്പത്യത്തിനും ഒരുപോലെ പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. എപ്പോഴും എന്തെങ്കിലും കുഴപ്പം ഇവരിലുണ്ടാവുന്നുണ്ട്. പ്രണയം ഇവര്‍ക്ക് കൂട്ടായി എപ്പോഴും ഉണ്ടാവുന്നുണ്ട്. മുതിര്‍ന്നവരോട് എപ്പോഴും ബഹുമാനം സൂക്ഷിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരോട് പലപ്പോഴും ഇവര്‍ ഇടപെടുന്ന രീതി ശരിയായിരിക്കില്ല. അത് കൂടുതല്‍ പ്രശ്നങ്ങള്‍ കൊണ്ട് വരുന്നുണ്ട്.



Click it and Unblock the Notifications
