Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
മോക്ഷദ ഏകാദശിയും ഗീതാജയന്തിയും ഒരേദിവസം; ഇവ ചെയ്താല് നേടാം ഐശ്വര്യവും സമ്പത്തും
ഹിന്ദുവിശ്വാസങ്ങള് പ്രകാരം എല്ലാ മാസവും രണ്ട് ഏകാദശി വ്രതങ്ങള് അനുഷ്ഠിച്ചുവരുന്നു. മാര്ഗശീര്ഷ മാസത്തിലാണ് മോക്ഷദ ഏകാദശി വ്രതം ആചരിക്കുന്നത്. മാര്ഗശീര്ഷ മാസത്തിലെ ശുക്ല പക്ഷത്തില് വരുന്ന ഏകാദശിയെ മോക്ഷദ ഏകാദശി എന്ന് വിളിക്കുന്നു. ഈ ഏകാദശിയെ പൂര്വ്വികര്ക്ക് മോക്ഷം നല്കുന്ന ഏകാദശി എന്നാണ് വിളിക്കുന്നത്. മോക്ഷദ ഏകാദശി ദിനത്തില് വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു.
Most
read:
ഡിസംബര്
മാസത്തിലെ
ഗ്രഹസ്ഥാനങ്ങള്
12
രാശിക്കാരുടെയും
ജീവിതത്തിലുണ്ടാക്കും
മാറ്റം
ഇത്തവണ ഡിസംബര് 3നാണ് മോക്ഷദ ഏകാദശി വരുന്നത്. ഈ ദിവസം തന്നെയാണ് ഗീതാജയന്തിയും. മാര്ഗശീര്ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഗീതാ ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് കുരുക്ഷേത്രത്തില് വച്ച് ഭഗവാന് കൃഷ്ണന് അര്ജ്ജുനനോട് ഗീത ഉപദേശിച്ചത്. ഈ രണ്ട് പുണ്യദിനങ്ങളും ഒരേദിവസം തന്നെ വരുന്നതിനാല് ഈ ദിവസം ചില പ്രതിവിധികള് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും നേടാന് സാധിക്കും. ഈ കര്മ്മങ്ങള് ചെയ്യുന്നതിലൂടെ എല്ലാ ദുരിതങ്ങളില് നിന്നും മോചനം ലഭിക്കും. ഈ ദിവസം ചെയ്യേണ്ട പ്രതിവിധകള് എന്തൊക്കെയെന്ന് അറിയാന് ലേഖനം വായിക്കൂ.

ആഗ്രഹങ്ങള് നിറവേറ്റാന്
മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും ഒരേ ദിവസമായതിനാല് ഈ ദിവസം ചിന്താമണിയുമായി താരതമ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം 11-ാം വിശ്വരൂപ ദര്ശനയോഗവും 18-ാം അധ്യായമായ മോക്ഷസന്ന്യാസയോഗവും പാരായണം ചെയ്യണം. അവ പാരായണം ചെയ്യുന്നത് ജീവിതത്തില് നടക്കുന്ന പ്രശ്നങ്ങള് അവസാനിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള് നിറവേറ്റുകയും ചെയ്യുന്നു.

ആശങ്കകള് അകറ്റാന്
ഈ ശുഭദിനത്തില് മഹാവിഷ്ണുവിന്റെ അവതാരങ്ങളെ ആരാധിക്കുന്നതും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നതും വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുകയും ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതോടൊപ്പം കുടുംബത്തിലെ എല്ലാ ആശങ്കകളും അകറ്റാനും പാപങ്ങളില് നിന്ന് മോചനം നേടാനും നിങ്ങള്ക്ക് സാധിക്കുന്നു.
Most
read:ശുക്രന്
രാശിമാറി
ധനു
രാശിയിലേക്ക്;
ഈ
4
രാശിക്കാര്ക്ക്
ഭാഗ്യക്കേടും
ദോഷഫലങ്ങളും

സന്തോഷവും സമ്പത്തും വര്ദ്ധിപ്പിക്കാന്
പുരാണങ്ങള് അനുസരിച്ച്, ആത്മീയ പ്രവര്ത്തനങ്ങളില് താല്പ്പര്യമുള്ള ആളുകള് ഈ ശുഭദിനത്തില് ശ്രീമദ് ഭഗവദ്ഗീതയുടെ ഒരു പ്രതിയെങ്കിലും ദാനം ചെയ്യണം. 5, 9, 11, 21 എന്നിങ്ങനെ ഒറ്റ സംഖ്യകളില് എപ്പോഴും ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്തും സന്തോഷവും വീട്ടില് നിലനില്ക്കുകയും കുടുംബാംഗങ്ങള്ക്കിടയില് സ്നേഹം വളരുകയും ചെയ്യുന്നു.

മോക്ഷം നേടാന്
കുരുക്ഷേത്ര യുദ്ധത്തില് അര്ജ്ജുനനോട് ഗീത ഉപദേശിക്കുന്ന ഭഗവാന് കൃഷ്ണന്റെ ചിത്രം വീട്ടില് വച്ച് ആരാധിക്കുക. ഈശ്വരാരാധനയ്ക്കുശേഷം ദരിദ്രര്ക്കും അഗതികള്ക്കും ഭക്ഷണം ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം നിങ്ങള്ക്ക് ലഭിക്കുകയും മോക്ഷം നേടാനാകുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുകയും ചെയ്യുന്നു.
Most
read:കഷ്ടതകള്
നീക്കും,
വിജയത്തിലേക്ക്
വഴിതുറക്കും
ഭഗവത്ഗീതയിലെ
ഈ
വാക്കുകള്

ഭാഗ്യം വരുത്താന്
സര്വാര്ത്ത സിദ്ധി യോഗം, അമൃതസിദ്ധി യോഗം തുടങ്ങിയ വളരെ ശുഭകരമായ യോഗങ്ങള് മോക്ഷദ ഏകാദശിയുടെയും ഗീതാ ജയന്തിയുടെയും നാളിലാണ് രൂപപ്പെടുന്നത്. അതിനാല് ഈ ദിവസത്തെ വ്രതാനുഷ്ഠാനം വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും പിതൃദോഷം അകറ്റുകയും ചെയ്യുന്നു.

ഗീതാജയന്തി ആരാധനാ രീതി
ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് വളരെ ഐശ്വര്യദായകമാണ്. ഗീതാ ജയന്തി ദിനത്തില് ബ്രഹ്മചര്യം പാലിക്കുക. ഇതോടൊപ്പം ബ്രാഹ്മ മുഹൂര്ത്തത്തില് ഉണര്ന്ന് മഹാവിഷ്ണുവിനെ ധ്യാനിക്കുക. ഇതിനുശേഷം ഗംഗാജലം വെള്ളത്തില് കലര്ത്തി കുളിക്കുക. വീട്ടിലോ ക്ഷേത്രത്തില് പോയോ ശ്രീകൃഷ്ണനെ ആരാധിക്കുക. മഞ്ഞപ്പൂക്കള്, പൂക്കള്, ധൂപദീപങ്ങള് മുതലായവ സമര്പ്പിക്കുക. ഈ സമയം ഗീത പാരായണം ചെയ്യുക. തുടര്ന്ന് വൈകുന്നേരം ആരതിയും പ്രാര്ത്ഥനയും നടത്തിയശേഷം പഴങ്ങള് കഴിക്കുക. അടുത്ത ദിവസം വ്രതം മുറിക്കുക.
Most
read:ഡിസംബര്
മാസത്തില്
അശ്വതി
മുതല്
രേവതി
വരെ
സമ്പൂര്ണ്ണ
നക്ഷത്രഫലം

മോക്ഷദ ഏകാദശിയുടെ പൂജാരീതി
അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് വീട്ടിലെ പൂജാമുറിയില് വിളക്ക് കൊളുത്തുക. മഹാവിഷ്ണുവിനെ ഗംഗാജലത്തില് അഭിഷേകം ചെയ്യുക. വിഷ്ണുവിന് പൂക്കളും തുളസിയിലകളും സമര്പ്പിക്കുക. കഴിയുമെങ്കില് ഈ ദിവസം വ്രതം അനുഷ്ഠിക്കുക. ദൈവത്തെ ആരാധിക്കുക, നിവേദ്യം സമര്പ്പിക്കുക. ശുദ്ധമായ കാര്യങ്ങള് മാത്രമേ ദൈവത്തിന് അര്പ്പിക്കാവൂ എന്ന് ഓര്ക്കുക. തുളസിയിലയില്ലാതെ വിഷ്ണുഭക്ഷണം കഴിക്കില്ലെന്നാണ് വിശ്വാസം. ഈ ശുഭദിനത്തില് മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.