Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
കാമശാസ്ത്രപ്രകാരം ലക്ഷണമൊത്ത സ്ത്രീയെ തിരിച്ചറിയാം; ഒപ്പം ഭാഗ്യവും
ശരീരലക്ഷണം നോക്കി ഫലം പറയുന്ന രീതി പണ്ടു കാലം മുതല്‍ തന്നെ നിലവിലുള്ള ഒന്നാണ്. ഇത് സ്ത്രീ പുരുഷ ഭേദമന്യേ ചെയ്യുന്ന കാര്യം തന്നെയാണ്. എന്നാല്‍ കാമശാസ്ത്രപ്രകാരം സ്ത്രീ ലക്ഷണവും സ്വഭാവവും നോക്കി നമുക്ക് അവരുടെ ഭാഗ്യത്തെക്കുറിച്ചും പറയാന്‍ സാധിക്കകുന്നുണ്ട്. ഇത് സ്ത്രീകളുടേയും പുരുഷന്റേയും ശരീര ശാസ്ത്രം നോക്കി പറയുന്നു. സ്ത്രീയുടെ പ്രത്യേകതകളാകില്ല, പുരുഷന്റേത്. രണ്ടും രണ്ട് തരത്തിലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വാത്സ്യായനന്റെ കാമശാസ്ത്രപ്രകാരം സ്ത്രീ ശരീരത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവരെ വിവാഹം കഴിക്കുന്നവര്‍ക്ക് ഭാഗ്യം വരും എന്നാണ് പറയുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന സൗഭാഗ്യത്തിന് ഇവരെ വിവാഹം കഴിക്കുന്നതിലൂടെ തുടക്കം കുറിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ കാമശാസ്ത്രപ്രകാരം സ്ത്രീ ശരീരത്തില്‍ എന്തൊക്കെയാണ് ഭാഗ്യമായി കണക്കാക്കുന്ന ലക്ഷണമൊത്തതായി കണക്കാക്കുന്നത് എന്ന് നോക്കാം.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
ഒരു സ്ത്രീ കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒത്തുവന്നാല്‍ അത് പറയുന്നത് നിങ്ങള്‍ കാമശാസ്ത്രപ്രകാരം ലക്ഷണമൊത്ത സ്ത്രീയാണ് എന്നുള്ളതാണ്. എന്തൊക്കെയാണ് ലക്ഷണശാസ്ത്രപ്രകാരം സ്ത്രീകളില്‍ ഉണ്ടാവേണ്ട ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ അവളുടെ കുടുംബത്തെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. ചേരേണ്ട കുടുംബങ്ങള്‍ ചേരുന്നതിലൂടെ മാത്രമേ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാവുകയുള്ളൂ.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
ഒരു സ്ത്രീ, അവളുടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവളും ജീവിതത്തിന്റെ താഴെത്തട്ടിലും മുകള്‍ത്തട്ടിലും ഉള്ള ആളുകളുമായി നന്നായി പെരുമാറുകയും ചെയ്യുന്നുണ്ട്. കാമശാസ്ത്രപ്രകാരം ഇവരുടെ സ്വഭാവം ഇത്തരത്തിലായിരിക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവരെ വിവാഹം കഴിക്കുന്നവര്‍ ഭാഗ്യവാന്മാരായിരിക്കും.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
തന്റെ മതത്തോട് ആദരവുള്ള, എല്ലാ ആചാരാനുഷ്ഠാനങ്ങളും ആചാരങ്ങളും ശീലിച്ച സ്ത്രീ, അവളുടെ സാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നവര്. ഇവരെ വിവാഹം കഴിക്കുന്നതും ശുഭസൂചകമായാണ് കണക്കാക്കുന്നത്.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
പണം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയും ലക്ഷ്മി ദേവിയെപ്പോലെ അവളുടെ കുടുംബത്തിന്റെ സമ്പദ്വ്യവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയെങ്കില് ഇവര്‍ വിവാഹ ജീവിതത്തില്‍ തിളങ്ങുന്നു. ഇവരെ വിവാഹം കഴിക്കുന്നവര്‍ എപ്പോഴും ഭാഗ്യവാന്മാരാണ്. ഇത് കൂടാതെ സരസ്വതി ദേവിയെപ്പോലെ മധുരവും പരിശുദ്ധിയും നിറഞ്ഞതും പാര്‍വ്വതി ദേവിയെപ്പോലെ പുരുഷനെ സ്നേഹിക്കുന്നവരും ആയിരിക്കണം.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെടുകയും നീതി പുലര്‍ത്തുകയും ചെയ്യുന്ന സ്ത്രീയായിരിക്കണം. അവള് ഒരു ശുശ്രൂഷകനെപ്പോലെ കുടുംബത്തെ ഉപദേശിക്കുകയും അവളുടെ രാജ്യം പോലെ തന്റെ ആളുകളെ പരിപാലിക്കുകയും ചെയ്യണം. ഇവര്‍ കുടുംബത്തില്‍ ഉത്തമ സ്ത്രീകളായിരിക്കും.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
മികച്ച ക്ഷമയുള്ളവളായിരിക്കണം. സ്നേഹത്തിനും അടുപ്പത്തിനും വേണ്ടിയുള്ള അവളുടെ ആഗ്രഹത്തെക്കുറിച്ച് നന്നായി അറിയുന്ന ഒരു സ്ത്രീയായിരിക്കണം. മറ്റുള്ളവര്‍ അവരെക്കുറിച്ച് പ്രശംസിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. അവളുടെയും അവളുടെ കുടുംബത്തിന്റെയും ക്ഷേമത്തിനായി മറ്റുള്ളവരുടെ ഉപദേശം തേടുന്നവരായിരിക്കണം.

കാമശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ടത്
വലിയ പാചക വൈദഗ്ധ്യവും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഔദാര്യവും ഉള്ള സ്ത്രീകളെ നമിക്കണം. ഇവരെ വിവാഹം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. അവള് ശക്തയായിരിക്കണം, ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ എന്തിനേയും നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കണം. അവളുടെ സ്നേഹവും പിന്തുണയും കൊണ്ട് തന്റെ കുടുംബത്തെ എങ്ങനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാമെന്ന് അവള്‍ക്കറിയണം. ഇതെല്ലാമാണ് കാമശാസ്ത്രപ്രകാരം ഒരു സ്ത്രീക്ക് വേണ്ട സ്വഭാവ സവിശേഷതകള്‍.



Click it and Unblock the Notifications