Just In
- 2 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 4 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 4 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 5 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉള്ളം കൈയ്യില്‍ ഉണ്ടോ നക്ഷത്രചിഹ്നം; ഫലം പറയുന്നത് ഇതെല്ലാം
കൈപ്പത്തിയില്‍ നക്ഷത്ര ചിഹ്നം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. മൂന്നോ അതിലധികമോ ഹ്രസ്വ വരകള്‍ പരസ്പരം കൂടിച്ചേര്‍ന്ന് പാറ്റേണ്‍ പോലുള്ള ഒരു നക്ഷത്രം ഉണ്ടാക്കുന്നുവെങ്കില്‍ അതിനെ നക്ഷത്ര ചിഹ്നം എന്ന് വിളിക്കുന്നു. അത് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് ഇതിന് നിരവധി ഫലങ്ങള്‍ ഉണ്ടാകാവുന്നതാണ്.
നെഗറ്റീവ് എനര്‍ജി കൂടെയുണ്ടോ, ഉടനേയുണ്ട് പരിഹാരം; ലക്ഷണം തിരിച്ചറിയാം
കൈയ്യിലെ ഓരോ തരത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നക്ഷത്ര ചിഹ്നത്തിന്റെ സ്ഥാനം വളരെയധികം പ്രധാനപ്പെട്ടതാണ്. കൈയ്യില്‍ ഏത് സ്ഥലത്താണ് ഈ നക്ഷത്ര ചിഹ്നം ഉള്ളത് എന്ന് അനുസരിച്ചാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
കൈയ്യിന് മധ്യഭാഗത്ത്
കൈയ്യിന്റെ മധ്യഭാഗത്തായാണ് നക്ഷത്ര ചിഹ്നം എന്നുണ്ടെങ്കില്‍ ഇത് സാധാരണയായി നിരുപദ്രവകാരിയായി കണക്കാക്കപ്പെടുന്നു, കാരണം ഇത് നിങ്ങള്‍ അശ്രദ്ധനാണെന്നും എളുപ്പത്തില്‍ പരാജയം നേരിടുന്നുവെന്നും ദു:ഖമുണ്ടാകുമെന്നും അര്‍ത്ഥമാക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളിലെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
സൂര്യരേഖയില്
നക്ഷത്ര ചിഹ്നം നിങ്ങളുടെ കൈയ്യിലെ സൂര്യരേഖയില് ആണ് എന്നുണ്ടെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് പ്രത്യേക ഭാഗ്യം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. നക്ഷത്ര ചിഹ്നം സൂര്യ രേഖയുടെ മധ്യത്തിലാണെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് അതിശയകരമായ ഭാഗ്യം ലഭിക്കുമെന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും സാമൂഹിക പദവിയും ഉണ്ടാകും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ജീവരേഖ മികച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സെലിബ്രിറ്റി ആകാം.
ശിരോരേഖ
നിങ്ങളുടെ ശിരോരേഖയില്‍ ആണ് ഇത്തരം നക്ഷത്ര ചിഹ്നങ്ങള്‍ എന്നുണ്ടെങ്കില്‍ ഇത് സാധ്യമായ അപകടങ്ങള്‍, പരിക്ക് അല്ലെങ്കില്‍ രോഗം എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ജോലിസ്ഥലത്തെ പ്രശ്നത്തെയും അര്‍ത്ഥമാക്കുന്നു. ഇത് മൈഗ്രേനിന്റെയും ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയുടെയും അടയാളമായിരിക്കാം. നക്ഷത്ര ചിഹ്നം ശിരോരേഖക്ക് അടുത്താണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ തികച്ചും ബുദ്ധിമാന് ആണെന്നാണ്.
ഹൃദയരേഖയില്‍
നിങ്ങളുടെ ഹൃദയരേഖയില്‍ ആണ് നക്ഷത്രചിഹ്നം എങ്കില്‍ ഇവര്‍ക്ക് പെട്ടെന്നുള്ള അസുഖമോ അപകടമോ ദുരന്തമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇതിനര്‍ത്ഥം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍, നിരവധി ഘടകങ്ങള്‍ കാരണം നിങ്ങളുടെ പങ്കാളിയുമായി ബന്ധം വേര്‍പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിധി രേഖ
നിങ്ങളുടെ വിധി രേഖയില്‍ ആണ് നക്ഷത്ര ചിഹ്നം എന്നുണ്ടെങ്കില്‍ വിധിയുടെ മാറ്റം സാധ്യമാണെന്നാണ് ഇതിനര്‍ത്ഥം. കുട്ടിക്കാലത്ത് മാതാപിതാക്കളുടെ മരണം പോലുള്ള ഒരു ദുരന്തത്തിന് സാധ്യതയുണ്ട്. വിധി രേഖക്ക് സമീപമാണെങ്കില്‍, നിങ്ങള്‍ മാനേജുചെയ്യുന്നതിലും നയിക്കുന്നതിലും മികച്ചവനായതിനാല് നിളുടെ കരിയറില്‍ നിങ്ങള്‍ വളരെ വിജയിക്കുമെന്നാണ് ഇതിനര്‍ത്ഥം.
ഹൃദയ രേഖ
ഹൃദയ രേഖയില്‍ നിങ്ങള്‍ക്ക് നക്ഷത്ര ചിഹ്നം ഉണ്ട് എന്നുണ്ടെങ്കില്‍ നിങ്ങള്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലുകള്‍ എടുക്കണമെന്നും ഇത് സൂചിപ്പിക്കുന്നു. ഹൃദയരേഖയില്‍ നക്ഷത്രചിഹ്നമെങ്കില് നിങ്ങള്‍ ചില ഗുരുതരമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ചൂണ്ടുവിരലിന് താഴെ
നിങ്ങളുടെ ചൂണ്ട് വിരലിന് താഴെയായി നക്ഷത്രചിഹ്നമുണ്ടെങ്കില് ഇത് വളരെ ശുഭകരവും മികച്ച ബുദ്ധിയും വിവേകവും സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്തും മാനേജ് ചെയ്യുന്നതിനുള്ള കഴിവുണ്ട്. ഇത് കൂടാതെ ഇവര്‍ ഒപ്പം പ്രശസ്തവും സന്തുഷ്ടനുമായിരിക്കും ഇവരുടെ ജീവിത മുഴുവന്‍.
നടുവിരലിന് താഴെ
വിധി രേഖയുടെ അവസാനത്തിലാണ് നക്ഷത്രം എങ്കില്‍ നിങ്ങള്‍ വിജയിക്കുമെന്നാണ് ഇതിനര്‍ത്ഥം. വിധി രേഖയുടെ മുകളില്‍ നക്ഷത്രം ഉണ്ടെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങള്‍ ധാരാളം നിക്ഷേപം നടത്തും എന്നാണ്. നിങ്ങള്‍ക്ക് സ്വയം-ഇച്ഛാശക്തിയുണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏകാന്തത അനുഭവിക്കേണ്ടതായി വരുന്ന ഒരു ഘട്ടം ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം.