Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാമുദ്രിക ശാസ്ത്രപ്രകാരം കാലില്‍ മറുകെങ്കില്‍ ഫലം ഇപ്രകാരം
സാമുദ്രിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. അതില്‍ തന്നെ സ്ത്രീ ശരീരത്തിലെ മറുകുകള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഒരു മനുഷ്യന്റെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ മറുകുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ തന്നെ ശാരീരിക സവിശേഷതകള്‍ കൊണ്ട് ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് പറയുന്ന ഒന്നാണ് സാമുദ്രിക ശാസ്ത്രം. എന്നാല്‍ സാമുദ്രിക ശാസ്ത്രപ്രകാരം ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് മറുകുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങളെ സൂചിപ്പിക്കുന്നു. ശരീരത്തില്‍ മറുകില്ലാത്തവര് ഇല്ല എന്നതാണ് സത്യം. ഓരോ ഭാഗത്തേയും മറുകിന് ഉണ്ടാവുന്ന സവിശേഷതയെക്കുറിച്ചും പല ലേഖനങ്ങളും നാം വായിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ലേഖനത്തില്‍ കാല്‍വിരലിലെ മറുകിനെക്കുറിച്ചാണ് പറയുന്നത്. കാല് വിരലിലെ മറുകിനെക്കുറിച്ച് മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടാവുന്ന മറുകിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കവുന്നതാണ്. മറുകിന്റെ സ്ഥാനം നോക്കി ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. എന്നാല്‍ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ശരിയും തെറ്റും സംഭവിക്കാവുന്നതാണ്.

എന്താണ് മറുക്?
എന്താണ് മറുക് എന്നതാണ് ആദ്യം അറിയേണ്ടത്, ചര്‍മ്മത്തില്‍ ജന്മനാ കാണപ്പെടുന്ന ഒരു കുത്താണ് മറുക്. ഇത് ചിലപ്പോള്‍ കറുപ്പ് നിറത്തിലോ അല്ലെങ്കില്‍ ചിലപ്പോള്‍ ചുവന്ന നിറത്തിലോ ബ്രൗണ്‍ നിറത്തിലോ എല്ലാം കാണപ്പെടാം. എന്നാല്‍ ഈ മറുകിന് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഇതില്‍ പലപ്പോഴും ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് വരെ പറയാന്‍ സാധിക്കും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഒരു സ്ത്രീക്ക് ഗര്‍ഭകാലത്ത് വലതുവശത്ത് മറുകുണ്ടെങ്കില്‍ അവരെ സ്വാധീനിക്കുന്ന ഗ്രഹം എന്ന് പറയുന്നത് പുരുഷലിംഗമായും ഇടത് വശത്തായാണ് മറുകെങ്കില്‍ അവര സ്വാധീനിക്കുന്ന ഗ്രഹം സ്ത്രീലിംഗവുമായിരിക്കും എന്നാണ് പറയുന്നത്.

പാദത്തിന് അടിഭാഗം
നിങ്ങളുടെ കാലിന് അടിഭാഗത്തായി മറഉകുണ്ടോ, എന്നാല്‍ അത് സൂചിപ്പിക്കുന്നത് സമ്പത്ത്, ഐശ്വര്യം, ഭാഗ്യം എന്നിവയെയാണ്. ഇതില്‍ സ്ത്രീകള്‍ക്കാണ് മറുകെങ്കില്‍ അത് അവരുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നു. എന്നാല്‍ പുരുഷന്മാര്ക്കാണ് മറുകെങ്കില്‍ ഇവരുടെ ഭാവിയില്‍ മികച്ചതെന്തോ കാത്തിരിക്കുന്നുണ്ട് എന്നാണ്. ഇത് കൂടാതെ ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ ഇവര്‍ മിടുക്കന്മാരായിരിക്കും. പ്രണയ ജീവിതവും മികച്ചതായിരിക്കും.

പാദത്തിന് മുകളില്‍
നിങ്ങളുടെ പാദത്തിന് മുകളിലാണ് മറുകെങ്കില്‍ പൊതുവായി അത് ദൗര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇവരുടെ കഠിനാധ്വാനത്തിന് ഫലം ഇല്ലാതെ പോവുന്നു. സ്ത്രീകളിലെങഅകില് സമ്പത്ത് നേടുന്നതില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാവുന്നു. പുരുഷന്മാരിലെങ്കില് പ്രണയത്തിന് തടസ്സം നേരിടുന്നു. പരിശ്രമത്തിന് അനുസരിച്ച ഫലങ്ങള്‍ ലഭിക്കാതെ വരുന്നു.

ഉപ്പൂറ്റിയിലെ മറുക്
നിങ്ങളുടെ ഉപ്പൂറ്റിയില്‍ കാണപ്പെടുന്ന മറുക് എപ്പോഴും ഭാഗ്യം കൊണ്ട് വരുന്നതാണ്. ഇത് നിങ്ങളെ ഒരു നേതാവാക്കുന്നു എന്നാണ് പറയുന്നത്. സ്ത്രീകളിലെങ്കില്‍ ഇവര്‍ക്ക് നല്ല വിവേചനാധികാരം ഉണ്ടായിരിക്കും. മറ്റുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുരുഷന്മാരിലെങ്കില് ഇവര്‍ മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ പ്രാധാന്യം നല്കുന്നു. സ്വയം ക്രിയേറ്റീവ് ആയി ചിന്തിക്കുന്നു. ബിസിനസില്‍ നേട്ടവും വിദേശ യാത്രാ യോഗവും കാണപ്പെടുന്നു.

കണങ്കാലിലെ മറുക്
നിങ്ങളുടെ കണങ്കാലിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ എപ്പോഴും ശാന്തമായ സ്വഭാവമുള്ളവരായിരിക്കും.. എന്നാല്‍ ഇവരുടെ ആശയവിനിമയം മികച്ചതായിരിക്കില്ല. സ്ത്രീകളിലെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു. പുതിയ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് സാധിക്കില്ല. പുരുഷന്മാരിലെങ്കില് ഇവര്‍ ദയയുള്ളവരായിരിക്കും. എല്ലാവരേയും ആകര്‍ഷിക്കുന്ന സ്വഭാവക്കാരും ആയിരിക്കും.

തള്ളവിരലിലെ മറുക്
നിങ്ങളുടെ തള്ളവിരലിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്കുള്ള നേതൃത്വ കഴിവിനെയാണ്. ഏത് കാര്യവും നല്ലതുപോല കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. താന്‍ ചെയ്യുന്നത് എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളെ അഗാധമായി വിശ്വസിക്കുന്നു. കരിയറില്‍ പ്രധാനമായ പല മാറ്റങ്ങളും സംഭവിക്കും.

ചൂണ്ടുവിരലിലെ മറുക്
കാലിലെ ചൂണ്ട് വിരല്‍ അഥവാ രണ്ടാമത്തെ വിരലിലുള്ള മറുക് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് ആരോഗ്യം പലപ്പോഴും പ്രശ്നത്തിലാണ് എന്നതാണ്. ഇവരില്‍ തലവേദന വിട്ടുമാറാതെ നില്ക്കുന്നു. മാനസികമായി പലപ്പോഴും ഇവര്‍ തളര്‍ന്ന് പോവുന്ന അവസ്ഥയുണഅടാവുന്നുണ്ട്. കരിയറില്‍ ചെറിയ വീഴ്ചകള്‍ ഇവര്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാവുന്നു.

നടുവിരലിലെ മറുക്
നിങ്ങളുടെ നടുവിരലില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത്ത എപ്പോഴും നിങ്ങളുടെ കരിയറിലുണ്ടാവുന്ന മാറ്റങ്ങളെ തന്നെയാണ്. ജന്മസ്ഥലത്ത് ജീവിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമില്ല. പലപ്പോഴും കടലിനക്കരെ പോയി ജോലി ചെയ്ത് ജീവിക്കുന്നതിനാണ് ഇവര്‍ക്ക് സാധിക്കുന്നത്. അധികം പണം ഇവര്‍ സമ്പാദിക്കുന്നില്ല. എന്നാല്‍ സമ്പാദിക്കുന്നതില്‍ ഇവര്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ഇവര്‍ക്ക് സാമ്പത്തികമായി നേട്ടമില്ലെങ്കിലും സന്തോഷമാണ് ഇവര്‍ക്ക് ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നത്.

നാലാമത്തെ വിരല്‍
നിങ്ങളുടെ നാലാമത്തെ വിരലില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ ഏത് കാര്യവും അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും എന്നതാണ്. നിസ്വാര്ത്ഥരായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും സാധിക്കുന്നുണ്ട്. ഇത് കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടതായി വരും. എന്തിലും ഏതിലും സംതൃപ്തി കണ്ടെത്തുന്നവരായിരിക്കും ഇവര്‍.

ചെറുവിരലിലെ മറുക്
നിങ്ങളുടെ ചെറുവിരലിലെ മറുക് സൂചിപ്പിക്കുന്നത് ദൗര്‍ഭാഗ്യത്തെയാണ്. ചെറുവിരലില്‍ ഒരു മറുക് ഉണ്ടാവാതിരിക്കണം എന്നാവും എല്ലാവരുടേയും ആഗ്രഹം. അത്രയേറെ മോശം ഫലങ്ങളാണ് അത് നല്‍കുന്നത്. ഇവര്‍ ഇന്ട്രോവേര്ട്ട് ആയിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ഇടപെടുന്നതിനും അവരുടെ ചിന്തകള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് പ്രയാസമാണ്. പ്രണയത്തില്‍ പോലും ഇവര്‍ക്ക് സംതൃപ്തി കണ്ടെത്തുന്നതിന് സാധിക്കുന്നില്ല. ഇവര്‍ രണ്ട് പ്രാവശ്യം ചിന്തിച്ച് വേണം ഏത് തീരുമാനവും എടുക്കുന്നതിന്.



Click it and Unblock the Notifications
