Latest Updates
-
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം
സ്ത്രീകളില്‍ ഇടം കണ്ണ് തുടിക്കുന്നോ: വരാനിരിക്കുന്നത് നല്ലതോ ചീത്തയോ?
കണ്ണുകള്‍ തുടിക്കുന്നത് സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ ചിലരിലെങ്കിലും അതിനെ ചുറ്റിപ്പറ്റി ചില പ്രത്യേക കാര്യങ്ങള്‍ അല്ലെങ്കില്‍ പ്രത്യേക മിഥ്യാധാരണകള്‍ ഉണ്ട്. അതില്‍ ചിലതാണ് സ്ത്രീകള്‍ക്ക് ഇടം കണ്ണ് തുടിക്കുന്നത് നല്ലതാണ് പുരുഷന്‍മാരില്‍ അത് മോശമാണ് എന്നത്. എന്നാല്‍ ഓരോ തവണയും കണ്ണുകള്‍ തുടിക്കുമ്പോള്‍ എന്തോ സംഭവിക്കാന്‍ പോവുന്നു എന്ന ചിന്ത പലരിലും ഉണ്ടായിരിക്കും. ഇതിന് പിന്നില്‍ ചില ജ്യോതിഷ കാരണങ്ങള്‍ ഉണ്ട്. അതുകൂടാതെ ശാസ്ത്രീയമായ ചില കാര്യങ്ങളും ഉണ്ട്. ചിലര്‍ ഇതിനെ അന്ധവിശ്വാസം എന്ന് പറയുമെങ്കിലും ഇത്തരം ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട് എന്നതാണ് സത്യം. അനിയന്ത്രിതമായി നിങ്ങളുടെ ഇടം കണ്ണ് തുടിക്കുന്നത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ, തുടര്‍ന്ന് വായിക്കൂ.
ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള നല്ലതോ ചീത്തയോ ആയ എന്തെങ്കിലും കാര്യത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ചിലര്‍ അതിനെ ഭയത്തോടെ കാണുമെങ്കിലും ചിലരതിനെ ശുഭസൂചനയായാണ് കണക്കാക്കുന്നത്. നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ ഇടം കണ്ണ് തുടിക്കുന്നത് ഇണയെക്കാണും എന്നാണ് പറയുന്നത്. എന്നാല്‍ ചില നാടുകളില്‍ ഇടം കണ്ണ തുടിക്കുന്നത് എന്തോ പ്രശ്‌നം നടക്കാന്‍ പോവുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങളെ നിങ്ങള്‍ ഭയത്തോടെ കാണുന്നത് കൊണ്ട് തന്നെ കണ്ണ് തുടിക്കുമ്പോള്‍ പലര്‍ക്കും ടെന്‍ഷനാണ്. ചിലരില്‍ ഇടത് ഭാഗം തുടിക്കുന്നത് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്.

ജ്യോതിഷത്തില്‍ പറയുന്നത്
ഒരു സ്ത്രീയുടെ ഇടം കണ്ണ് തുടിക്കുമ്പോള്‍ ജ്യോതിഷത്തില്‍ അര്ത്ഥമാക്കുന്നത് അവള്‍ക്ക് സന്തോഷകരമായ എന്തൊ ഒരു വാര്‍ത്ത കാത്തിരിക്കുന്നു എന്നതാണ്. ഇതൊരു സാധാരണ സംഭവവാണെങ്കില്‍ കൂടിയും ഇത്തരം കാര്യങ്ങളില്‍ പലരും ഇന്നും വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ ഇടത് കണ്ണ് തുടിക്കുമ്പോള്‍ അതിന്റെ നേരെ വിപരീതവും കണക്കാക്കുന്നവരുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത് പലതായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ ആ സ്ത്രീക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിലയിടങ്ങളില്‍ അസാധാരണ ഭാഗ്യം വരുന്നു എന്നുമാണ് അര്‍ത്ഥം.

ഇനി പുരുഷനാണെങ്കില്‍
സ്ത്രീകളുടേത് മാറി ഇനി പുരുഷനാണ് ഇടത് കണ്ണ് തുടിക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും എന്നാണ്. കാരണം പുരുഷന്മാര്‍ക്ക് എപ്പോഴും വലത് കണ്ണ് തുടിക്കുന്നതാണ് ഭാഗ്യം എന്നാണ് വിശ്വാസം. നിങ്ങളെക്കുറിച്ച് മോശമായതെന്തോ കേള്‍ക്കാന്‍ ഇടയുണ്ട് എന്നാണ് ഇടത് കണ്ണ് തുടിക്കുന്നതിലൂടെ പുരുഷന്‍മാരില്‍ സംഭവിക്കുന്നത് എന്നതാണ് ധാരണ. ഇത് കൂടാതെ നിങ്ങളെക്കുറിച്ച് മോശം പറയുകയും അത് നിങ്ങള്‍ കേള്‍ക്കാന്‍ ഇടയുണ്ട് എന്നുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക തകര്‍ച്ച സംഭവിക്കുന്നു എന്നും പറയുന്നു. എന്തുകൊണ്ടായാലും കണ്ണിലെ തുടിപ്പ് ഇടത് കണ്ണിലാണ് എന്നുണ്ടെങ്കില്‍ അത് പുരുഷന്‍മാര്‍ക്ക് അത്ര നല്ലതല്ല എന്നാണ് പറയുന്നത്.

ശാസ്ത്രീയ വിശദീകരണം
ഇത്തരം കണ്ണ് തുടിക്കുന്നതിന് പിന്നില്‍ ചില ശാസ്ത്രീയ വിശദീകരണം പറയുന്നുണ്ട്. ഇത് പലപ്പോഴും കണ്ണിന് ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ഇതൊരു നേത്രരോഗമാണ് എന്നതാണ് സത്യം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കണ്ണിന് മുകളില്‍ ഒരു ഐസ്പാക്ക് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ കൂടുതല്‍ സമയം ഉറങ്ങുക, മാത്രമല്ല കഫീന്റെ അളവ് കുറക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ കണ്‍പോളയില്‍ പതുക്കെ വലിക്കുന്നതിനും ശ്രദ്ധിക്കുക. നിങ്ങള്‍ വായിക്കുമ്പോഴോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുകയാണെങ്കില്‍ കണ്ണുകള്‍ക്ക് ഇടക്ക് അല്‍പം വിശ്രമം നല്‍കുന്നതിന് ശ്രദ്ധിക്കുക.

ശാസ്ത്രീയ വിശദീകരണം
നിങ്ങളുടെ കണ്ണുകള്‍ വരണ്ടതാണെങ്കില്‍ ഉടന്‍ തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒഴിക്കാവുന്നതാണ്. ഇത് മാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ ഇടവേളയില്ലാതെ തന്നെ തുടിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാവുന്നതാണ്. ചിലരില്‍ കാത്സ്യത്തിന്റെ അഭാവം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളിലെ സമ്മര്‍ദ്ദം കൂടുതലാണെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതോടൊപ്പം മഗ്നീഷ്യത്തിന്റെ അഭാവമോ വിറ്റാമിന്‍ ബിയുടെ കുറവോ എല്ലാം ഇത്തരം ഒരു അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം.

കണ്ണ് തുടിക്കുന്നത് മരണ കാരണം
പലപ്പോഴും കണ്ണ് തുടിക്കുന്നത് മരണത്തെ സൂചിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇടത് കണ്ണാണ് തുടിക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ കണ്ട് മുട്ടാനുള്ള സാധ്യതയുണ്ട് എന്നതാണ്. എന്നാല്‍ വലത് കണ്ണാണെങ്കില്‍ അതൊരു മോശം ശകുനമായാണ് കണക്കാക്കുന്നത്. കരിയറിന്റെ കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെയാണ് ഇത് സൂചിപ്പിക്കുന്നത്.

കണ്ണ് തുടിക്കുന്ന സമയം
കണ്ണ് തുടിക്കുന്ന സമയം പലപ്പോഴും വളരെ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാണ് എന്നാണ് പറയുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളെ മറ്റുള്ളവര്‍ അതിഥിയായി ക്ഷണിച്ചേക്കാം എന്നതാണ്. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്തിനിടക്കാണ് എന്നുണ്ടെങ്കില്‍ ഈ വ്യക്തിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാം എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ എല്ലാമാണ് നിങ്ങള്‍ക്ക് ഇടം കണ്ണ് തുടിക്കുന്നതിന് പിന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











