Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
മറുകുകള്‍ ഇവിടെയൊക്കെയാണോ ഫലം ഇങ്ങനെയാണ്
ശരീരത്തില്‍ മറുകുകള്‍ പല ഭാഗത്തും ഉണ്ടാവുന്നുണ്ട്. ഇത് തികച്ചപം കൗതുകകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ എന്തിനാണ് ദൃശ്യമാകുന്നതെന്നും അവ എവിടെ പ്രത്യക്ഷപ്പെടുന്നുവെന്നും വിശദീകരിക്കുന്നതില്‍ ഡെര്‍മറ്റോളജിസ്റ്റുകള്‍ പോലും പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ശാസ്ത്രീയമായി, അവ വിശദീകരിക്കാന്‍ ഏറെക്കുറെ ബുദ്ധിമുട്ടാണെങ്കിലും, മറുക് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് അനുമാനിക്കുന്ന നിരവധി ആത്മീയ ചിന്താഗതികളുണ്ട്.
വാസ്തവത്തില്‍, നിങ്ങളുടെ ശരീരത്തിലെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തുണ്ടാവുന്ന മറുകുകള്‍ മറ്റെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, നിങ്ങളുടെ ശരീരത്തിന്റെ ഇനിപ്പറയുന്ന ഭാഗങ്ങളില്‍ മറുകുകള്‍ ഉണ്ടെങ്കില്‍ അര്‍ത്ഥമാക്കുന്നതെന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

നെറ്റിയില്‍
നെറ്റിയില്‍ വലതുവശത്തുള്ള മറുകാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബുദ്ധി, അറിവ് കൈവശം വയ്ക്കല്‍, അക്കാദമിക്, നൈപുണ്യ മേഖലകളില്‍ പരിഞ്ജാനം എന്നിവ സൂചിപ്പിക്കുന്നതാണ്. അതേസമയം, ഇടത് വശത്ത് ആണ് എന്നുണ്ടെങ്കില്‍ അത് സര്‍ഗ്ഗാത്മകത, തന്നിഷ്ടക്കാരി, അതിര് കടക്കുന്ന അവസ്ഥ എന്നിവയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, നിങ്ങള്‍ ഇത് നെറ്റിയില്‍ മധ്യത്തില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് വര്‍ണ്ണാഭമായ പ്രണയ ജീവിതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്രയുമാണ് നെറ്റിയിലുള്ള മറുക് സൂചിപ്പിക്കുന്നത്.

കൈകളില്‍
നിങ്ങളുടെ രണ്ട് കൈകളിലും നിങ്ങള്‍ക്ക് ഒരു മറുകുണ്ടെങ്കില്‍ നിങ്ങളുടെ ലിംഗഭേദം അനുസരിച്ച് വ്യത്യസ്ത കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍, കുട്ടികളെ പരിപാലിക്കുന്നതും വീട്ടുജോലികളും പോലുള്ള വീട്ടുജോലികള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ഗാര്‍ഹികത്തേക്കാള്‍ കൂടുതല്‍ കരിയര്‍ അധിഷ്ഠിതനാണെന്നാണ്. അത് തന്നെയാണ് ഈ മറുകുകള്‍ സൂചിപ്പിക്കുന്നത്. കൈകളില്‍ ഉള്ള ഇത്തരം മറുകുകള്‍ അര്‍ത്ഥമാക്കുന്നത് ഇതെല്ലാമാണ്.

കഴുത്തിന് പുറകില്‍
നിങ്ങളുടെ കഴുത്തിന്റെ പിന്നില്‍ ആണ് നിങ്ങള്‍ക്ക് ഒരു മറുക് ഉള്ളത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് പോസിറ്റീവും അതേ സമയം തന്നെ നെഗറ്റീവും ആയിരിക്കും എന്നുള്ളതാണ്. നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്തയും മോശം വാര്‍ത്തയും ഉണ്ട്. നിങ്ങള്‍ ജീവിതത്തില്‍ ശരിക്കും വിജയിക്കും, അതാണ് നല്ല ഭാഗം. എന്നിരുന്നാലും, ആ വിജയം നിങ്ങള്‍ ഇഷ്ടപ്പെടുന്നവരില്‍ നിന്ന് നിങ്ങളെ അകറ്റിയേക്കാം എന്നുള്ളതാണ് മോശം ഭാഗം. ഇതാണ് കഴുത്തിന് പിന്നിലെ മറുകില്‍ ഒളിഞ്ഞിരിക്കുന്നത് എന്നുള്ളതാണ്.

വായുടെ അടുത്ത്
നിങ്ങളുടെ വായുടെ അടുത്തായി നിങ്ങള്‍ക്ക് ഒരു മറുക് ജന്മനാ ഉണ്ട് എന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സമ്പന്നരാണെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ സന്തുഷ്ടരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു, ഒപ്പം സംസാരപ്രിയരുമായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ അല്‍പ്പം സെന്‍സിറ്റീവ് ആകാം. പല കാര്യങ്ങളേയും സമീപിക്കുന്നത് ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അത്രയും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ സംസാരിക്കുമ്പോഴും നിങ്ങളോട് സംസാരിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുടകളില്‍ മറുക്
നിങ്ങളുടെ തുടകളില്‍ മറുക് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഭാഗ്യവാന്‍മാരാണ് എന്നാണ്. നിങ്ങളുടെ അടുത്താണ് നിങ്ങളുടെ ഭാഗ്യം എന്നാണ് ഈ മറുക് സൂചിപ്പിക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് പെട്ടെന്ന് കഴിയുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സമ്പന്നരും സന്തുഷ്ടരുമായിരിക്കും എന്നാണ് ഈ മറുക് സൂചിപ്പിക്കുന്നത്.

കാലുകളിലാണ് ഉള്ളതെങ്കില്‍
നിങ്ങള്‍ക്ക് കാലുകളിലാണ് മറുകുകള്‍ ഉള്ളത് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അക്ഷരാര്‍ത്ഥത്തില്‍ അല്ലെങ്കിലും സ്വന്തമായി നില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടാകാമെന്നാണ്. നിങ്ങള്‍ മറ്റുള്ളവരെ വളരെയധികം ആശ്രയിക്കുന്നുവെന്നും നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമുണ്ടാകുമെന്നും ഇതിനര്‍ത്ഥം. അതുകൊണ്ട് ഇത്തരം മറുകുള്ളവര്‍ ഓരോ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.

കാല്‍പ്പാദങ്ങളില്‍
നിങ്ങളുടെ പാദങ്ങളില്‍ ഒരു മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ സാഹസികതയെയും യാത്രയെയും ഇഷ്ടപ്പെടുന്നു എന്നാണ്. ലോകവും പുതിയ സംസ്‌കാരങ്ങളും പര്യവേക്ഷണം ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. വാസ്തവത്തില്‍, മറ്റുള്ളവരെ നയിക്കുന്ന ഒരു വ്യക്തിയാകാനും നിങ്ങള്‍ക്ക് കഴിയും എന്നാണ് ഈ മറുക് സൂചിപ്പിക്കുന്നത്.

കണ്ണില്‍ മറുകുണ്ടെങ്കില്‍
നിങ്ങളുടെ കണ്ണില്‍ ഒരു മറുകുണ്ടെങ്കില്‍, അവ സൂചിപ്പിക്കുന്നത് നിങ്ങള്‍ എപ്പോഴും പ്രശ്നക്കാരനാവുന്നുണ്ട് എന്നുള്ളതാണ്. നിങ്ങള്‍ സാഹസികതയെ ഇഷ്ടപ്പെടുന്നു, മാത്രമല്ല നല്ല രീതിയില്‍ തമാശ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. പലപ്പോഴും സ്‌നേഹിതരെ തിരഞ്ഞെടുക്കുന്നവരില്‍ ഇവര്‍ പരാജയപ്പെടുന്നുണ്ട്. അറിവ് നേടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

സ്തനങ്ങളില്‍
സ്തനത്തില്‍ അല്ലെങ്കില്‍ അതിന് താഴെയായി ഒരു മറുകുണ്ടായിരിക്കുന്നത് വളരെ ഭാഗ്യമാണ്. വിജയം നിങ്ങളുടെ വഴി അറിയുമെന്നും നിങ്ങളുടെ കഠിനാധ്വാനം എല്ലായ്‌പ്പോഴും ഫലം ചെയ്യുമെന്നും ഇതിനര്‍ത്ഥം. മാത്രമല്ല സ്തനങ്ങളില്‍ മറുകുള്ള സ്ത്രീകളുടെ കുടുംബ ജീവിതം വളരെയധികം സന്തോഷകരമായിരിക്കും.

പുറത്ത്
നിങ്ങള്‍ക്ക് പുറത്താണോ മറുകുള്ളത് എന്നാല്‍ നിങ്ങള്‍ വളരെ തുറന്ന മനസ്സുള്ളവനും പ്രായോഗികനും സത്യസന്ധനുമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് മാത്രമല് സുഹൃത്തുക്കള്‍ക്ക് വേണ്ടി എത്ര ത്യാഗം സഹിക്കുന്നതിനും ഇവര്‍ തയ്യാറായിരിക്കും. സാമ്പത്തിക ഭാഗ്യം ഇവരെ തേടി വരുകയും ചെയ്യും.

ഉപ്പൂറ്റിയില്‍
നിങ്ങള്‍ക്ക് ഉപ്പൂറ്റിയില്‍ മറുകുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ദൗര്‍ബല്യങ്ങളില്‍ ജീവിക്കുന്നവരാണ് എന്നുള്ളതാണ്. എന്നാല്‍ നിങ്ങള്‍ ഒരു പോരാളിയാണ് എന്നുള്ളതും ആണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ഉയരങ്ങളില്‍ എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ജീവിതത്തില്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്.

വയറില്‍
നിങ്ങള്‍ക്ക് വയറില്‍ മറുകുണ്ടോ? എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ഭക്ഷണപ്രിയരാണ് എന്നുള്ളതാണ്. ആമാശയത്തിലോ അടിവയറ്റിലോ ഉള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആഹ്ലാദഭരിതനാണെന്നാണ്. എന്നാല്‍ ഇതോടൊപ്പം തന്നെ അല്‍പം അത്യാഗ്രഹിയാണെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications











