For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Labour Day 2023 : മെയ് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി

|

മെയ് 1 ലോകമെമ്പാടും അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയില്‍ ഈ ദിനം തൊഴിലാളി ദിനം, മെയ് ദിനം, ശ്രമിക് ദിവസ്, മസ്ദൂര്‍ ദിവസ് എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഈ ദിവസം സ്മരിക്കുന്നു. തൊഴിലാളി അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം അമേരിക്കന്‍ മുതലാളിത്തത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങിയ സഹന സമരത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ലോകത്തിന്റെ വിവിധ കോണുകളിലെ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുത്തു.

Most read: ചാണക്യനീതി; എപ്പോഴും ഭാര്യാഭര്‍തൃ കലഹം, ദാമ്പത്യം തരിപ്പണമാകും; ഈ 8 കാര്യം അകറ്റിനിര്‍ത്തണംMost read: ചാണക്യനീതി; എപ്പോഴും ഭാര്യാഭര്‍തൃ കലഹം, ദാമ്പത്യം തരിപ്പണമാകും; ഈ 8 കാര്യം അകറ്റിനിര്‍ത്തണം

രാജ്യത്തുടനീളമുള്ള തൊഴിലാളി യൂണിയനുകള്‍ ഈ ദിനത്തോടനുബന്ധിച്ച് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും ഈ ദിവസം പൊതു അവധി ദിനമായി ആചരിക്കുന്നു. മെയ് ദിനത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കായി കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ:

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

നമുക്ക് ചുറ്റും ഇച്ഛാശക്തിയും കഠിനാധ്വാനവും സമര്‍പ്പണവും കൈമുതലാക്കിയവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ദിവസമാണ് മെയ് ദിനം - ഏവര്‍ക്കും മെയ് ദിനം ആശംസിക്കുന്നു

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

ഈ മെയ് ദിനത്തില്‍ നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാം- മെയ് ദിന ആശംസകള്‍

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കട്ടെ, അതിന്റെ ഫലമായി എല്ലാ ദിവസവും ഉയര്‍ച്ചയും ബഹുമാനവും അഭിവൃദ്ധിയുമുണ്ടാവട്ടെ - മെയ്ദിന ആശംസകള്‍

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

വിദഗ്ദ്ധനായ ഒരു തൊഴിലാളി, എന്നും ലോകത്തിന് ഒരു നിധിയായി അവശേഷിക്കുന്നു - മെയ് ദിന ആശംസകള്‍

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

തൊഴിലാളികളുടെ കരുത്തില്‍ ലോകം ഇന്ന് കാണുന്ന സമൃദ്ധികള്‍ വെട്ടിപ്പിടിച്ചു. എല്ലാ തൊഴിലാളികള്‍ക്കും സന്തോഷകരമായ മെയ് ദിനം ആശംസിക്കുന്നു

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

ഇരുമ്പ് ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് പട്ടിണിയുടെ ആവേശോജ്ജ്വലമായ സമരത്തിന്റെ ഓര്‍മ്മയില്‍ ഒരു തൊഴിലാളി ദിനം - ഏവര്‍ക്കും മെയ് ദിന ആശംസകള്‍

Most read:രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍Most read:രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

അടിമത്തത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാനുള്ള മനുഷ്യാഭിനിവേശത്തിന്റെ ഓര്‍മ്മകളുമായി വീണ്ടുമൊരു തൊഴിലാളി ദിനം കൂടി - മെയ്ദിന ആശംസകള്‍ നേരുന്നു

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

എട്ട് മണിക്കൂര്‍ ജോലി അവകാശമായി നേടിയെടുത്ത് വിസ്മയ പോരാട്ടത്തിന്റെ ഓര്‍മ്മയില്‍ ഏവര്‍ക്കും മെയ് ദിന ആശംസകള്‍

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

വ്യക്തിത്വത്തിന്റെ വിപുലീകരണമാണ് ജോലി. ഇത് ഒരു നേട്ടമാണ്. ഒരു വ്യക്തി സ്വയം നിര്‍വചിക്കുന്നതിനും അവന്റെ മൂല്യം അളക്കുന്നതിനും അവന്റെ മാനവികതയ്ക്കും ഉള്ള ഒരു മാര്‍ഗമാണിത് - മെയ് ദിനാശംസകള്‍

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയുംMost read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

English summary

Happy International Labour Day 2023: May Day Wishes, quotes, messages, WhatsApp Status for Workers Day in Malayalam

Happy International Labour Day 2023: Here are the Worker's Day Wishes, quotes, messages, WhatsApp and Facebook status to share in Malayalam. Take a Look.
X
Desktop Bottom Promotion