രണ്ട് കൈയ്യിലേയും ഈ രേഖ ചേരുമ്പോള്‍ അര്‍ദ്ധ ചന്ദ്രനോ പങ്കാളി ഈ തരക്കാരനാവും

ഹസ്തരേഖാശാസ്ത്രത്തില്‍ വളരെയധികം വിശ്വാസമുള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്. കൈയ്യിലെ ഓരോ രേഖയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഹൃദയേരേഖയെന്ന രേഖയാണ് പ്രധാനപ്പെട്ടത്. നിങ്ങളുടെ വികാരങ്ങള്‍, സ്‌നേഹം, അനുകമ്പ, ദയ, അരക്ഷിതത്വബോധം, വിവാഹം, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം, ആശ്രയത്വം എന്നിവയാണ് ഹൃദയരേഖ സൂചിപ്പിക്കുന്നത്. ഇതില്‍ വിവാഹത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.

Matching Heart Line in Palms And Nature of Spouse

പൊതുവേ സ്ത്രീകളുടെ ഇടം കൈയ്യും പുരുഷന്‍മാരില്‍ വലം കൈയ്യുമാണ് പൊതുവേ നോക്കുന്നത്, എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹൃദയരേഖ അനുസരിച്ച് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഹൃദയേരേഖ നോക്കി നിങ്ങള്‍ക്ക് വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും അറിഞ്ഞിരിക്കാം. അത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ഹൃദയ രേഖ സൂചിപ്പിക്കുന്നത്

ഹൃദയ രേഖ സൂചിപ്പിക്കുന്നത്

നിങ്ങളുടെ ഹൃദയരേഖ എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതിനെ ഹാര്‍ട്ട് ലൈന്‍ എന്ന് വിളിക്കുമെങ്കിലും, ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവുമായി ഈ രേഖക്ക് യാതൊരു ബന്ധവുമില്ല. ഇത് യഥാര്‍ത്ഥത്തില്‍ ലവ് ലൈനാണ്, ഇത് നിങ്ങളുടെ റൊമാന്റിക് സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിക്ക് നിരവധി പ്രണയ ബന്ധങ്ങളുണ്ടോ അല്ലെങ്കില്‍ കുറച്ച് മാത്രമാണോ ഇവയൊക്കെ മനസ്സിലാക്കുന്നതിന് നമുക്ക് ഹൃദയ രേഖ നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മനസ്സിലാക്കാന്‍ നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ഇടത്, വലത് കൈപ്പത്തികളില്‍ നിങ്ങളുടെ ഹൃദയരേഖകള്‍ പരിശോധിക്കുക. ഇതില്‍ നിങ്ങളുടെ ഈ പ്രണയരേഖകള്‍ പൊരുത്തപ്പെടുന്നുണ്ടോ? നിങ്ങളുടെ കൈപ്പത്തികള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവ പരസ്പരം അര്‍ദ്ധചന്ദ്രാകൃതിയില്‍ വരുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഹൃദയരേഖകള്‍ തമ്മില്‍ പൊരുത്തപ്പെടുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാവുന്നതാണ്.

പൊരുത്തപ്പെടുന്ന രേഖകളെങ്കില്‍

പൊരുത്തപ്പെടുന്ന രേഖകളെങ്കില്‍

നിങ്ങളുടെ ഇരുകൈകളിലേയും രേഖകള്‍ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അര്‍ദ്ധചന്ദ്രാകൃതിയില്‍ ആണ് കാണിക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളി വളരെയധികം ശാന്തനായിരിക്കും എന്നുള്ളതാണ്. നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഇഷ്ടപ്പെടാതിരിക്കുന്ന അവസ്ഥ പലപ്പോഴും നിങ്ങളുടെ പങ്കാളിയില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇവര്‍ മാറ്റത്തെ ഇഷ്ടപ്പെടുന്നവരായിരിക്കില്ല. രണ്ട് പങ്കാളികളും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട് അതുകൊണ്ട് തന്നെ. ഇത് കൂടാതെ നിങ്ങളുടെ കുടുംബം നിങ്ങളുടെ ഇണയെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യും. പരസ്പരം മനസ്സിലാക്കുന്ന പങ്കാളികള്‍ ആയിരിക്കും ഇവര്‍. എല്ലാവരുമായി പൊരുത്തപ്പെട്ട് പോവുന്നതിനും നിങ്ങളുടെ പങ്കാളിക്ക് സാധിക്കുന്നുണ്ട്.

വലത് കൈയ്യിലെ രേഖ ഇടതുകൈയ്യിലേക്കാള്‍ ഉയര്‍ന്നതെങ്കില്‍

വലത് കൈയ്യിലെ രേഖ ഇടതുകൈയ്യിലേക്കാള്‍ ഉയര്‍ന്നതെങ്കില്‍

നിങ്ങളുടെ വലത് കൈപ്പത്തിയിലെ ഹൃദയരേഖ ഇടത് കൈപ്പത്തിയെക്കാള്‍ ഉയര്‍ന്നതാണ് എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളി ഒരു നല്ല കാമുകന്‍ ആയിരിക്കും എന്നുള്ളതാണ്. പലപ്പോഴും മറ്റുള്ളവര്‍ അംഗീകരിക്കാത്ത തരത്തിലുള്ള ഒരു പങ്കാളിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റുള്ളവരും സമൂഹവും എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ സ്വതന്ത്രമായി ജീവിക്കാന്‍ പ്രവണത കാണിക്കുന്നവരായിരിക്കും. നിങ്ങള്‍ യാഥാസ്ഥിതികനായിരിക്കില്ല. നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം പിന്തുടരുക. നിങ്ങളുടെ സ്വന്തം നിബന്ധനകളിലാണ് നിങ്ങള്‍ ജീവിതം നയിക്കുന്നത്, മറ്റുള്ളവരുടെ അഭിപ്രായങ്ങളുമായി ഇതിന് കണക്ടറ്റ് ചെയ്യുന്നേ ഇല്ല എന്നുള്ളതാണ്.

ഇടത് കൈപ്പത്തിയിലെ ഹൃദയരേഖ വലത് കൈപ്പത്തിയെക്കാള്‍ ഉയര്‍ന്നതെങ്കില്‍

ഇടത് കൈപ്പത്തിയിലെ ഹൃദയരേഖ വലത് കൈപ്പത്തിയെക്കാള്‍ ഉയര്‍ന്നതെങ്കില്‍

നിങ്ങളുടെ ഇടത് കൈപ്പത്തിയിലെ ഹൃദയ രേഖ നിങ്ങളുടെ വലതുവശത്തേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, ഇത് നിങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും ഉറച്ചതുമായ ജീവിതം നയിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത് കൂടാതെ ജീവിതത്തിലെ ഏത് തരം വെല്ലുവിളികളും നിങ്ങള്‍ ആസ്വദിക്കുന്നു, നിങ്ങളുടെ ജീവിതം പൂര്‍ത്തിയായി എന്ന് തോന്നുന്നതിന് ഒരു പങ്കാളിയെ ആവശ്യമില്ല. സ്‌നേഹിക്കാന്‍ ആരെയെങ്കിലും തേടി നിങ്ങള്‍ ചുറ്റിക്കറങ്ങേണ്ടതായും ഇല്ല. ഒന്നിനേയും ഭയക്കാതെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. പലപ്പോഴും ഇവര്‍ പ്രായത്തില്‍ വളരെയധികം വ്യത്യാസമുള്ള പങ്കാളികളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും.

ഹൃദയരേഖ മുറിഞ്ഞതെങ്കില്‍

ഹൃദയരേഖ മുറിഞ്ഞതെങ്കില്‍

നിങ്ങളുടെ കൈയ്യിലെ ഹൃദയ രേഖ ഇടക്ക് വെച്ച് മുറിഞ്ഞതാണെങ്കില്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിനായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും ഇവരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ഇത് പറയുന്നത്. ഹൃദയ രേഖ മുറിഞ്ഞതാണ് എന്നുണ്ടെങ്കില്‍ വിവാഹ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വി എന്ന അക്ഷരം

വി എന്ന അക്ഷരം

ചിലരില്‍ ഹൃദയരേഖ വേര്‍പിരിഞ്ഞ് അതിന് അറ്റത്തേക്ക് വി എന്ന അക്ഷരം കാണാവുന്ന തരത്തിലുണ്ടാവും. ഇവര്‍ ഭാഗ്യവാന്‍മാരാണ് എന്നാണ് പറയുന്നത്. എന്ത് കാര്യം ചെയ്താലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ജീവിതത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച പങ്കാളികളായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ പ്രതിസന്ധികളെ നിഷ്പ്രയാസം ഇല്ലാതാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എന്ത് തന്നെയായാലും പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഈ വി എന്ന അക്ഷരം ഇവരെ സംബന്ധിച്ചിടത്തോളം മികച്ചതാണ്.

Story first published: Tuesday, June 1, 2021, 16:10 [IST]
X
Desktop Bottom Promotion