For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

|

കൊറോണ വൈറസ് ബാധിച്ചാല്‍ മികച്ച ചികിത്സയിലൂടെ പഴയപടി തന്നെ തിരിച്ചു വരാമെന്നു കരുതിയെങ്കില്‍ തെറ്റി. രോഗത്തിന്റെ ശക്തി എത്രത്തോളം ഒരാളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കാണിച്ചു തരുന്ന ചിത്രങ്ങളാണ് രോഗമുക്തിക്കു ശേഷം വാഷിംഗ്ടണിലെ ഒരു അത്‌ലറ്റ് പങ്കുവച്ചത്. വെയ്റ്റ് ലിഫ്റ്റിംഗിലും ബാസ്‌കറ്റ് ബോളിലും മത്സരിക്കുന്ന അഹമ്മദ് അയാദ് എന്ന 40 കാരനാണ് ലോകത്തിനു മുന്നില്‍ കോവിഡ് 19 രോഗാനന്തര ചിത്രം പങ്കുവച്ചത്.

Most read: വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHOMost read: വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

ഫ്‌ളോറിഡയില്‍ നിന്ന് മടങ്ങി വന്ന് അല്‍പ ദിവസത്തിനു ശേഷം മാര്‍ച്ച് 11നാണ് അയ്യാദിന് വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. മൂന്നു ദിവസം വിശ്രമത്തില്‍ കഴിഞ്ഞെങ്കിലും അസുഖം കുറയുന്നില്ലെന്ന് കണ്ടെത്തി. മാര്‍ച്ച് 14 ആയപ്പോഴേക്കും ശ്വാസം എടുക്കാന്‍ വരെ ബുദ്ധിമുട്ടുന്ന അവസ്ഥയായി. അങ്ങനെയാണ് മാര്‍ച്ച് 15ന് അയ്യാദിനെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അന്നു തന്നെ ഇദ്ദേഹത്തിന് കോവിഡ് 19 ഉം സ്ഥിരീകരിച്ചു.

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

പിന്നീട് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേഷന്‍ ട്യൂബുകള്‍ കാരണം സംസാരിക്കാന്‍ കഴിയാത്തതിനാല്‍ കുറിപ്പുകള്‍ എഴുതിയാണ് അയ്യാദ് ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍ താമസിയാതെ പനി മൂര്‍ച്ഛിച്ച് അയ്യാദ് കോമയിലുമായി. എന്നാല്‍ ചികിത്സയുടെ ഫലം കൊണ്ട് അയ്യാദ് പതിയെ സുഖം പ്രാപിച്ചുവന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി മുറിയില്‍ നടക്കാനും തുടങ്ങി. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു അയ്യാദിന്റെ തിരിച്ചുവരവ്.

Most read:മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണംMost read:മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കൊറോണ വൈറസ് ബാധിച്ച് 25 ദിവസമാണ് അയ്യാദ് കോമയിലായി ആശുപത്രിയില്‍ കഴിഞ്ഞത്. ഈ കൊലയാളി വൈറസിനെ പ്രതിരോധിക്കുമ്പോള്‍ ഏറ്റവും മികച്ച ആളുകള്‍ പോലും അവരുടെ ജീവിതത്തിനായി പൊരുതേണ്ടിവരുന്ന് എങ്ങനെയെന്ന് കാണിച്ചുതരുന്നതായിരുന്നു അയ്യാദിന്റെ രോഗമുക്തി. അങ്ങനെ ഏപ്രില്‍ 22ന് അയ്യാദ് ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

'ഞാന്‍ ഉറക്കമുണര്‍ന്ന ദിവസം എന്റെ ഭാരം 69 കിലോയായിരുന്നു, എന്റെ കാലുകളും കൈകളും മെലിഞ്ഞിരുന്നു, എന്റെ നെഞ്ച് ഇടുങ്ങിപോയി.' അദ്ദേഹം ആശുപത്രിയുടെ വെബ്‌സൈറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കോവിഡ് ബാധയ്ക്കുമുമ്പ് 97 കിലോയായിരുന്നു അയ്യാദിന്റെ ഭാരം, എന്നാല്‍ വൈറസ് ബാധിച്ച് 25 ദിവസം കൊണ്ട് അയ്യാദിന് നഷ്ടമായത് 29 കിലോയാണ്. തനിക്ക് സഹിക്കേണ്ടി വന്ന ഏറ്റവും പ്രയാസകരമായ കാര്യങ്ങളിലൊന്നാണ് ഈ വൈറസ് ബാധ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇപ്പോള്‍ എല്ലാ ദിവസവും ഞാന്‍ മെച്ചപ്പെട്ടു വരുന്നു. പഴയ ആരോഗ്യത്തിലേക്കു നീങ്ങാന്‍ ഞാന്‍ പതുക്കെ എന്റെ ഭാരം വീണ്ടെടുക്കുന്നു - അയ്യാദ് പറയുന്നു.

Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്‌

ഏപ്രില്‍ 22 ന് അയ്യാദ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഇടതുകൈയില്‍ രക്തം കട്ടപിടിച്ചതായും ഹൃദയത്തിനും ശ്വാസകോശത്തിനും കേടുപാടുകള്‍ സംഭവിച്ചതായും ആശുപത്രി അധികൃതര്‍ പറയുന്നു. കൊറോണ വൈറസ് ഒരു തമാശയല്ലെന്നും നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ പോലും അതില്‍ നിന്ന് രക്ഷനേടാമെന്നു തെറ്റിദ്ധരിക്കരുതെന്നും ലോകത്തെ അറിയിക്കുന്നതാണ് അയ്യാദിന്റെ കഥ.

English summary

Man Shares Before-And-After Photos of 60lb Weight Loss Due to Coronavirus

Shocking before and after photos of a strapping 40-year-old athlete who was tested positive for the coronavirus prove that even the most fittest people are having to fight for their lives when tackling the killer virus.
Story first published: Thursday, July 2, 2020, 16:04 [IST]
X
Desktop Bottom Promotion