For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Malayalam New Year Chingam 1: ചിങ്ങം 1- വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലം നല്‍കും ഇതെല്ലാം

|

മലയാള കലണ്ടറിലെ ആദ്യ വര്‍ഷം കൊല്ല വര്‍ഷമാണ് ചിങ്ങം. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള നിരവധി മലയാളികള്‍ ചിങ്ങം 1 മലയാള പുതുവര്‍ഷമായി ആഘോഷിക്കുന്നു. 2023 -ലെ മലയാളം പുതുവര്‍ഷം ഓഗസ്റ്റ് 17 -നാണ് തുടക്കമിടുന്നത്. ഒരു പുതുവര്‍ഷാരംഭം ആഘോഷിക്കുന്നതിനായി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. പുതുവര്‍ഷം എപ്പോഴും ആഘോഷങ്ങളുടത് തന്നെയാണ്.

ഈ ദിനത്തില്‍ നമുക്ക് സന്തോഷിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം നമുക്ക് ചെയ്യാവുന്നതാണ്. മലയാളികളുടെ വിശ്വാസ പ്രകാരം ഈ ദിനം ആഘോഷത്തോടെ തന്നെയാണ് കൊണ്ടാടുന്നത്. കാര്‍ഷിക സമൃദ്ധിയുടെ ഒരു ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പുതു വസ്ത്രം ധരിക്കുക, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങി വിവിധ ആചാരങ്ങളാല്‍ ഈ ദിനം പലരും ആഘോഷിക്കുന്നു.

വ്യത്യസ്ത മലയാളി സമൂഹങ്ങള്‍ക്കിടയില്‍ മലയാള പുതുവര്‍ഷ തീയതി വ്യത്യസ്തമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, 2023 ചിങ്ങം 1 ആഘോഷിക്കാന്‍ നമ്മള്‍ ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് ഈ ദിനത്തില്‍ ഐശ്വര്യത്തിനായി നാം ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

ചിങ്ങാസത്തിലെ ഓണ നാളിലേക്കുള്ള ആഘോഷത്തിന് തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് ഈ ദിനം എന്ന കാര്യം മറക്കേണ്ടതില്ല. എന്നാല്‍ പൊന്നിന്‍ ചിങ്ങ മാസത്തില്‍ നാം ഓരോരുത്തരും ഐശ്വര്യത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

27 നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷ ഫലം ഇങ്ങനെയാണ്; ചിങ്ങമാസം നക്ഷത്രഫലം27 നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷ ഫലം ഇങ്ങനെയാണ്; ചിങ്ങമാസം നക്ഷത്രഫലം

എപ്പോഴാണ് മലയാള പുതുവര്‍ഷം?

എപ്പോഴാണ് മലയാള പുതുവര്‍ഷം?

കൊല്ലവര്‍ഷം കലണ്ടര്‍ പിന്തുടരുന്ന നിരവധി ആളുകള്‍ ചിങ്ങം 1 ന് മലയാളം പുതുവര്‍ഷം ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ മലയാള പുതുവര്‍ഷം 2021 ഓഗസ്റ്റ് 17 -നാണ് വരുന്നത്. എന്നിരുന്നാലും, മേടമാസം പുതുവര്‍ഷമാണ് എന്നും കണക്കാക്കുന്നുണ്ട്. എന്നാല്‍ ചിങ്ങം ഒന്നാണ് പുതുവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ദിനമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിനായി നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങത്തിന്റെ പ്രാധാന്യം

ചിങ്ങത്തിന്റെ പ്രാധാന്യം

സാധാരണയായി ഓഗസ്റ്റില്‍ വരുന്ന മലയാള കലണ്ടറിന്റെ മാസമാണ് ചിങ്ങം. ഇത് സാധാരണയായി ഓണം വിളവെടുപ്പ് ഉത്സവവുമായി ബന്ധപ്പെട്ടാണ് വരുന്നത്. പലരും അത് വളരെ ഉത്സാഹത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കുന്നു. ചിങ്ങം 1 ന് മലയാള പുതുവര്‍ഷാഘോഷം അങ്ങേയറ്റം ശുഭകരമാണെന്ന് പറയപ്പെടുന്നു. ഈ ദിവസം തങ്ങള്‍ക്ക് പുതുതായി ആരംഭിക്കാനും സമൃദ്ധവും ദയയുള്ളതുമായ ഒരു വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതിന് കൂടി കണക്കാക്കുന്ന ഒരു ദിവസമാണ്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടതും വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നും നമുക്ക് നോക്കാം.

മലയാളം പുതുവര്‍ഷം ആഘോഷം?

മലയാളം പുതുവര്‍ഷം ആഘോഷം?

പുതുവര്‍ഷങ്ങള്‍ എപ്പോഴും സ്‌നേഹവും സന്തോഷവും നല്‍കുന്ന ഒന്നാണ്. മറ്റ് പുതുവത്സരാഘോഷങ്ങള്‍ പോലെ, ചിങ്ങം 1-ന് പലരും മധുര പലഹാരങ്ങളും മറ്റ് വിഭവങ്ങളും ഒരുക്കുകയും ആദ്യമായി വിളവെടുത്ത നെല്ല് കുത്തി ഇരിയാക്കി പായസം വെക്കുകയും ക്ഷേത്ര ദര്‍ശനത്തിന് പോവുകയും ചെയ്യുന്നുണ്ട്. കുടുംബസംഗമങ്ങളും ഈ ദിവസം ഒരു സമൂഹമായി ആഘോഷിക്കുന്നതും ഒരു സാധാരണ രീതിയാണ്. ഐശ്വര്യത്തിന് വേണ്ടി ഈ ദിനത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പുതുവര്‍ഷത്തിലെ ഐശ്വര്യം വര്‍ഷം മുഴുവന്‍ നില്‍ക്കുന്നതിന് വേണ്ടി നമുക്ക് ഇവയെല്ലാം ചെയ്യാവുന്നതാണ്.

ധൂപം കത്തിക്കാവുന്നതാണ്

ധൂപം കത്തിക്കാവുന്നതാണ്

വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി നമുക്ക് നമുക്ക് ധൂപം കത്തിക്കാവുന്നതാണ്. ചന്ദനത്തിരി പോലുള്ള ധൂപവര്‍ഗ്ഗങ്ങള്‍ കത്തിച്ച് രാവിലെ പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചിങ്ങമാസം ഒന്നാം തീയ്യതി തന്നെ കര്‍ക്കിടക മാസമെന്ന വറുതിക്കാലത്തെ ഇല്ലാതാക്കി ചിങ്ങമാസത്തിന് തുടക്കം കുറിക്കാന്‍ ഐശ്വര്യം പടി കയറിവരാനും ഈ സംമ്പ്രദായം പിന്തുടരാവുന്നതാണ്. ഇത് വീട്ടിലെ ടോക്‌സിക് ആയ വസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കുന്തിരിക്കം പുകക്കുന്നതും നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മത്സ്യത്തെ വളര്‍ത്തുക

മത്സ്യത്തെ വളര്‍ത്തുക

വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി വീട്ടില്‍ ഒന്‍പത് മത്സ്യത്തെ വളര്‍ത്തുന്നത് നല്ലതായിരിക്കും. വാസ്തുശാസ്ത്ര പ്രകാരം ഇത് ചെയ്യുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യത്തിന് കാരണമാകുന്നതോടൊപ്പം തന്നെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അക്വേറിയത്തില്‍ ഒന്‍പത് മത്സ്യങ്ങളെ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവ ആരോഗ്യം, സന്തോഷം, സമൃദ്ധി, സമൃദ്ധി, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്നു.

ദാനം ചെയ്യുക

ദാനം ചെയ്യുക

ചിങ്ങമാസം ഒന്നാം തീയ്യതി തന്നെ നമ്മുടെ വീട്ടില്‍ നിന്ന് ധാന്യങ്ങള്‍ ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്. അത് കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിബന്ധങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ ധനധാന്യങ്ങള്‍ വര്‍ദ്ധിക്കും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഒരു തരത്തിലും നിങ്ങള്‍ ദാനം ചെയ്യുന്നത് നിര്‍ത്തരുത്. ഇത് കൂടുതല്‍ പോസിറ്റീവിറ്റി ജീവിതത്തില്‍ നിറക്കുന്നു.

English summary

Malayalam New Year Chingam 1: Know Significance And Celebrations In Malayalam

Here in this article we are sharing the signficance and celebration in Chingam Month. Take a look.
X
Desktop Bottom Promotion