For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറുന്ന മലയാള സിനിമയുടെ ശബ്ദം: ഓണവിശേഷങ്ങള്‍ പങ്കുവെച്ച് ഏഞ്ചല്‍

|

സിനിമയില്‍ ഡബ്ബ് ചെയ്യുന്നവരെപ്പറ്റി അറിയാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹം കാണും. ടി വിയില്‍ നാം കാണുന്ന പരസ്യ ചിത്രങ്ങള്‍ക്കിടയില്‍ പോലും നാം തിരയുന്ന ഒരു ശബ്ദമുണ്ട്. ആ ശബ്ദത്തിന്റെ ഉടമയെക്കുറിച്ച് അറിയുന്നതിനും അവരുടെ വിശേഷങ്ങള്‍ അറിയുന്നതിനും പലര്‍ക്കും താല്‍പ്പര്യമുണ്ടെന്നത് സത്യം.

ഇത്തരത്തില്‍ നാം തിരഞ്ഞ് കൊണ്ടിരികുന്ന ശബ്ദദത്തിന് ഉടമയാണ് ഏഞ്ചല്‍ ഷിജോയ് എന്ന കലാകാരിയുടേത്. ഈ ഓണക്കാലത്ത് ഏഞ്ചലിന്റെ വിശേഷം നമുക്ക് മലയാളം ബോള്‍ഡ് സ്‌കൈയില്‍ വായിക്കാം.

Angel Shijoy shares her Onam

കൊച്ചിക്കാരിയാണ് ഏഞ്ചല്‍. ചെറുപ്പത്തില്‍ തന്നെ ശബ്ദങ്ങളുടെ ലോകം ഏഞ്ചലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിരവധി സിനിമകള്‍, പരസ്യ ചിത്രങ്ങള്‍, ഷോട്ട്ഫിലിം എന്നിങ്ങനെ നിരവധി അവസരങ്ങള്‍ ഏഞ്ചലിനെ തേടിയെത്തിയിരുന്നു. തന്റെ ഏഴാം വയസ്സിലാണ് ഡബ്ബിംങ് ലോകത്തേക്ക് ഏഞ്ചലെത്തിയത്. 5000-ത്തിലധികം പരസ്യ ചിത്രങ്ങള്‍ ഏഞ്ചലിന്റെ ശബ്ദത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്. എട്ട് വയസ്സിലാണ് ഡബ്ബിംങ് രംഗത്തേക്ക് എത്തിയത്. ക്യാമറക്ക് പിന്നിലൂടെയല്ല, ക്യാമറക്ക് മുന്നിലൂടെയാണ് ഏഞ്ചല്‍ സിനിമാ ലോകത്തേക്ക് ആദ്യ ചുവട് വെച്ചത്.
പിന്നീട് ഡബ്ബിംങിന്റെ നിരവധി സാധ്യതകള്‍ ഏഞ്ചലിനെ സിനിമാ ലോകത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

Malayalam Artist Angel Shijoy

ആദ്യ ഡയലോഗ് ഉറക്കത്തില്‍ ആണ് ഡബ്ബ് ചെയ്തത് എന്ന് ഏഞ്ചല്‍ ഇന്നും ഓര്‍ക്കുന്നു. പിന്നീട് 9 വയസ്സുള്ളപ്പോള്‍ സിദ്ധിഖിന്റെ മകളായാണ് ഏഞ്ചല്‍ അഭിനയരംഗത്ത് എത്തിയത്. എന്നാല്‍ അഭിനയത്തിന്റെ മേഖല വിട്ട് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് എന്ന ശബ്ദത്തിന്റെ ലോകത്തേക്ക് ഏഞ്ചല്‍ എത്തി. പിന്നീട് വെള്ളിത്തിര എന്ന സിനിമയിലൂടെയാണ് തുടക്കം. എന്റെ വീട് അപ്പൂന്റേം തുടങ്ങി നിരവധി സിനിമകളില്‍ കുട്ടികള്‍ക്ക് ശബ്ദം കൊടുത്തു കൊണ്ടായിരുന്നു കരിയറിന് തുടക്കം കുറിച്ചത്.

മലയാള സിനിമയില്‍ നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിക്കൊണ്ട് ഏഞ്ചല്‍ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. മാണിക്കന്‍ എന്ന സിനിമയില്‍ ശ്രുതിലക്ഷ്മിക്ക് ശബ്ദം കൊടുത്തു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പരസ്യത്തില്‍ സ്ഥിരമായി ഡബ്ബ് ചെയ്ത് തുടങ്ങി. മെയിന്‍ റോളില്‍ കളേഴ്‌സ് എന്ന സിനിമയില്‍ റോമക്ക് ഡബ്ബ് ചെയ്ത് കൊണ്ടായിരുന്നു നായികാ സ്ഥാനത്തേക്കുള്ള ഏഞ്ചലിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് മമ്മി ആന്റ് മി ഉള്‍പ്പടെയുള്ള സിനിമകളില്‍ അര്‍ച്ചന കവിക്ക് സ്ഥിരമായി ഡബ്ബ് ചെയ്ത് തുടങ്ങി. ജെയിംസ് ആന്റ് ആലീസ് എന്ന സിനിമയില്‍ വേദികക്ക് ഡബ്ബ് ചെയ്തതായിരുന്നു മറ്റൊരു മറക്കാനാവാത്ത ഡബ്ബിംങ് എന്ന് പറയുന്നു.

2015-ല്‍ മികച്ച ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനുള്ള ടെലിവിഷന്‍ സംസ്ഥാന അവാര്‍ഡ് ഏഞ്ചലിനെ തേടിയെത്തി. ഒരു ചെറിയ നഷ്ടത്തിന് ശേഷമാണ് തന്നെ തേടി രണ്ട് സംസ്ഥാന അവാര്‍ഡ് എത്തിയതെന്ന് ഏഞ്ചല്‍ സന്തോഷത്തോടെ പറയുന്നു. ഇത് കൂടാതെ രാധിക ആപേത്ക്ക് ഹരം എന്ന സിനിമയില്‍ ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് 2015 ലഭിച്ചു. നേട്ടങ്ങളുടെ പട്ടികയില്‍ പൊന്‍തിളക്കത്തിലൂടെയാണ് ഏഞ്ചല്‍ തന്റെ മേഖല കൊണ്ട് പോവുന്നതും.

Malayalam Artist Angel Shijoy

ഒരു സിനിമയിലെ രണ്ട് കഥാപാത്രത്തിന് ശബ്ദം നല്‍കിയിട്ടുണ്ട് ഏഞ്ചല്‍. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന മൂവിയില്‍ ഇഷ തല്‍വാറിന് ശബ്ദം നല്‍കിയതൊടൊപ്പം തന്നെ ശാലിനി എന്ന താരത്തിലും ഏഞ്ചല്‍ തന്റെ ശബ്ദം നല്‍കിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളും സിനിമയും ഒരുപോലെ തന്നെ ഏഞ്ചലിന് പ്രിയപ്പെട്ടതാണ്. തനിക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന ശബ്ദം എന്ന് പറയുന്നത് എബിസിഡിയില്‍ അപര്‍ണക്ക് ഡബ്ബ് ചെയ്തതും, ജെയിംസ് ആന്റ് ആലിസില്‍ വേദികക്ക് ഡബ്ബ് ചെയ്തതും മെഴുതിരി അത്താഴങ്ങളിലെ മിയയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും തന്നെയാണ്.

ഈ അടുത്ത് റിലീസായ കോള്‍ഡ് കേസാണ് ഏഞ്ചലിന്റെ അവസാനം റിലീസായ സിനിമ. ഇത് കൂടാതെ ഇനി വരാനിരുക്കുന്ന നിരവധി സിനിമയില്‍ ഏഞ്ചല്‍ ശബ്ദം നല്‍കിയിട്ടുണ്ട്. കുറുപ്പ്, കിംങ് ഫിഷ്‌, ആറാട്ട് തുടങ്ങിയ സിനിമകളാണ് ഏഞ്ചലിന്റേതായി ഇനി വരാനുള്ളത്. നിരവധി കഥാപാത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഏഞ്ചല്‍ വിവാഹം കഴിച്ചിരിക്കുന്നത് എഡിറ്ററായ കിഷോറിനെയാണ്. രണ്ട് മക്കളാണ് ഉള്ളത്.

Malayalam Artist Angel Shijoy

ഓണം എപ്പോഴും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്. ഏഞ്ചലിന്റെ ഈ ഓണക്കാലം ഉഷാറാക്കുന്നത് കൊനിറയെ ചിത്രങ്ങള്‍ തന്നെയാണ്. അധികം ആഘോഷങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ഒരു കുടുംബമാണ് ഇവരുടേത്. മാത്രമല്ല ഓണക്കാലം എല്ലാ ദിവസത്തേയും പോലെ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നത് തന്നെയാണ് ഈ കുടുംബത്തിന് താല്‍പ്പര്യവും. പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ തന്നെയാണ് ഏഞ്ചലിന്റെ ഓണവിശേഷത്തില്‍ മുന്നിലുള്ളത്. ഓണസമ്മാനമായി ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നില്‍ എത്തുകയാണ് ഏഞ്ചലിന്റെ ശബ്ദം.

English summary

Malayalam Artist Angel Shijoy shares her Onam Festival Memories

Interview with Malayalam Dubbing Artist Angel Shijoy; actress shares her onam festival memories. Read on.
X
Desktop Bottom Promotion