For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Makar Sankranti 2024 Wishes : മകരസംക്രാന്തി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കാം ഈ സന്ദേശങ്ങള്‍

|
makar sankranti wishes 2024 malayalam

Happy Makar Sankranti 2024 Wishes, Images, Quotes in Malayalam: ഹിന്ദുമതവിശ്വാസം പ്രകാരം ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ഈ ഉത്സവം അറിയപ്പെടുന്നു. ഗുജറാത്തില്‍ ഉത്തരായനം, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഖിച്ഡി, ദക്ഷിണേന്ത്യയില്‍ പൊങ്കല്‍, കേരളത്തില്‍ മകര വിളക്ക് എന്നിങ്ങനെ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. സൂര്യന്റെ രാശി മാറുന്ന അവസരത്തിലാണ് മകരസംക്രാന്തി ആഘോഷം നടക്കുന്നത്. ഈ ദിവസം സൂര്യദേവന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു.

<strong>most read: ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ല</strong></a><strong><a class=" title="most read: ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ല" />most read: ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ല

2024 വര്‍ഷത്തിലെ മകര സംക്രാന്തി ആഘോഷം ജനുവരി 15നായിരിക്കും. മകരസംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് ഭക്തര്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്യുന്ന പതിവുണ്ട്. എന്നിട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് കറുത്ത എള്ള്, ശര്‍ക്കര, ഗംഗാജലം എന്നിവ കലര്‍ത്തി സൂര്യദേവന്റെ മന്ത്രങ്ങള്‍ ജപിച്ച് അര്‍ഘ്യം അര്‍പ്പിക്കുന്നു. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ മകര സംക്രാന്തി നാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന സന്ദേശങ്ങളും വാട്സാപ്പ് മെസേജുകളും ഇതാ.

ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ആഘോഷിക്കുന്ന ഉത്സവം

ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ആഘോഷിക്കുന്ന ഉത്സവം

വര്‍ഷത്തിലെ ആദ്യ ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്ന ഒരേയൊരു ഹിന്ദു ഉത്സവമാണിത്. ഈ വര്‍ഷം മകരസംക്രാന്തി ജനുവരി 14 നാണ് ആഘോഷിക്കുന്നത്. എന്നാല്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഡിസംബര്‍ 31 ന് ആഘോഷിക്കാറുണ്ടായിരുന്നു.

ആഘോഷം ഒന്ന്; പേരുകള്‍ പലവിധം

ആഘോഷം ഒന്ന്; പേരുകള്‍ പലവിധം

തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഉത്സവം പൊങ്കല്‍ ആയി ആഘോഷിക്കുന്നു. ഗുജറാത്തില്‍ മകര സംക്രാന്തി ഉത്തരായന്‍ എന്നറിയപ്പെടുന്നു. ആസാമിലെ മകരസംക്രാന്തി ഭോഗാലി ബിഹു, മാഘ് ബിഹു എന്നും ബീഹാറില്‍ ടില്‍ സംക്രാന്തി എന്നും അറിയപ്പെടുന്നു. മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും വ്യത്യസ്ത പേരുകളില്‍ ഉത്സവം ആഘോഷിക്കുന്നു.

Most read:സൂര്യന്‍ മകരരാശിയിലേക്ക്; ഭാഗ്യങ്ങളുടെ കാലം മുന്നില്‍Most read:സൂര്യന്‍ മകരരാശിയിലേക്ക്; ഭാഗ്യങ്ങളുടെ കാലം മുന്നില്‍

കേരളത്തില്‍ ആഘോഷം

കേരളത്തില്‍ ആഘോഷം

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.

വസന്തത്തിന്റെ തുടക്കം

വസന്തത്തിന്റെ തുടക്കം

ഈ ദിവസം ശീതകാലത്തിന്റെ അവസാനവും വസന്തത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു. ഈ ദിവസത്തിന്റെ രാത്രിയും പകലും ഒരുപോലെ ദൈര്‍ഘ്യമുള്ളതാണ്. തുടര്‍ന്നങ്ങോട്ട് പകല്‍ ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ ദിവസങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഉത്തരായനത്തിലെ രാത്രികള്‍ പവിത്രമായി കണക്കാക്കുന്നു.

Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

പട്ടം പറത്തല്‍

പട്ടം പറത്തല്‍

ഇന്ത്യയില്‍ പലയിടത്തും മകരസംക്രാന്തി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പട്ടം പറത്തല്‍, പ്രത്യേകിച്ച് ഗുജറാത്തില്‍. ഈ പാരമ്പര്യത്തിന്റെ ശാസ്ത്രീയ പ്രാധാന്യം എന്തെന്നാല്‍, നീണ്ട ശൈത്യകാലത്തിനുശേഷം സൂര്യന്‍ അതിന്റെ ശേഷി പുനസ്ഥാപിക്കുന്ന കാലമായതിനാല്‍ പട്ടങ്ങള്‍ പറത്തുന്നതിലൂടെ നമ്മുടെ ശരീരത്തെ അണുബാധകളില്‍ നിന്നും അണുക്കളില്‍ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു എന്നതാണ്.

എള്ള് ലഡ്ഡൂ

എള്ള് ലഡ്ഡൂ

ഐതിഹ്യമനുസരിച്ച്, സൂര്യന്‍ തന്റെ മകന്‍ ശനിയുമായി അകല്‍ച്ചയിലായിരുന്നു. എന്നിരുന്നാലും, മകരസംക്രാന്തി ദിനത്തില്‍ സൂര്യന്‍ ശനിയെ സന്ദര്‍ശിക്കുകയും ഒടുവില്‍ ക്ഷമിക്കുകയും ചെയ്യുന്നു. അങ്ങനെ, മകരസംക്രാന്തി ക്ഷമിക്കുന്ന ദിവസമായി അടയാളപ്പെടുത്തുന്നു. മുന്‍കാല വഴക്കുകള്‍ മറന്ന് സ്‌നേഹം നിറയുന്ന ദിവസം. ഈ ദിവസം എള്ള് കൊണ്ട് ലഡ്ഡൂ നിര്‍മിച്ച് വിതരണം ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

Most read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംMost read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

തീര്‍ത്ഥാടനങ്ങളുടെ കാലം

തീര്‍ത്ഥാടനങ്ങളുടെ കാലം

ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ കുംഭമേള സാധാരണയായി മകരസംക്രാന്തിയില്‍ ആരംഭിക്കുമ്പോള്‍ കേരളത്തിലെ ശബരിമല തീര്‍ത്ഥാടനങ്ങള്‍ ഈ ദിവസം അവസാനിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും അവിടവിടങ്ങളിലെ പുണ്യനദികളില്‍ ഈ ദിവസം മുങ്ങിക്കുളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധമായത് ബംഗാളിലെ ഗംഗാസാഗര്‍ മേളയാണ്.

ഗംഗാസാഗര്‍ മേള

ഗംഗാസാഗര്‍ മേള

മകരസംക്രാന്തി ദിനത്തില്‍ ഭാഗീരത മുനിയെ പിന്തുടര്‍ന്ന് ഗംഗ ഒടുവില്‍ സമുദ്രത്തെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഈ ദിവസം സമുദ്രവും നദിയും കൂടിച്ചേരുന്നതിന്റെ ആഘോഷമായി ഗംഗാസാഗറില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്നു. ഇത് പുണ്യമായി കണക്കാക്കപ്പെടുന്നു.

മകര സംക്രാന്തി ശുഭമുഹൂര്‍ത്തം 2023

മകര സംക്രാന്തി ശുഭമുഹൂര്‍ത്തം 2023

ജനുവരി 15ന് മകരസംക്രാന്തി ദിനത്തില്‍ രാവിലെ 07:15 മുതല്‍ വൈകുന്നേരം 05:46 വരെ മകരസംക്രാന്തിയുടെ ശുഭമുഹൂര്‍ത്തം ഉണ്ടാകും. ഈ കാലയളവില്‍ സ്നാനവും ദാനധര്‍മ്മങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മകരസംക്രാന്തി വരുന്നത് ഞായറാഴ്ചയാണ്. ഈ ദിവസം സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ആഘോഷത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ, ഈ ദിവസം ഉച്ചയ്ക്ക് 12.09 മുതല്‍ 12.52 വരെ അഭിജിത മുഹൂര്‍ത്തവും ഉച്ചയ്ക്ക് 02.16 മുതല്‍ 02.58 വരെ വിജയ മുഹൂര്‍ത്തവും ഉണ്ടായിരിക്കും.

Most read:മകര സംക്രാന്തി; ആഘോഷങ്ങള്‍ പലവിധംMost read:മകര സംക്രാന്തി; ആഘോഷങ്ങള്‍ പലവിധം

English summary

Happy Makar Sankranti 2024 Wishes, Greetings, Quotes, Messages, Facebook and Whatsapp Status Messages in Malayalam

Make the most of this wintery festival by sharing warm messages and wishes with your loved ones, here's a look at some lovely Makar Sankranti wishes.
X
Desktop Bottom Promotion