For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സംക്രാന്തി ദിനം അപൂര്‍വ്വം: 3 ഗ്രഹങ്ങളുടെ സംക്രമണം, അറിയാം

|

വര്‍ഷം മുഴുവന്‍ ആഘോഷങ്ങളുള്ള നാടാണ് ഇന്ത്യ. രാജ്യമെമ്പാടുമുള്ള ആളുകള്‍ ജാതി, മത, മത വ്യത്യാസമില്ലാതെ പരസ്പരം ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതുകൊണ്ടാണ് നാം നാനാത്വത്തില്‍ ഏകത്വം എന്ന് പറയുന്നതും. വര്‍ഷം മുഴുവനും ഇവിടെ നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇതില്‍ ഒന്നാണ് മകരസംക്രാന്തി. ഇന്ത്യയില്‍ മാത്രമല്ല, ഹിന്ദുവിശ്വാസപ്രകാരം ജീവിക്കുന്നവരില്‍ വിദേശ രാജ്യങ്ങളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു വിളവെടുപ്പ് ഉത്സവമാണ് മകര സംക്രാന്തി.

Makar Sankranti 2022

ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. അടിസ്ഥാനപരമായി, ഈ ഉത്സവം ആഘോഷിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം പ്രകൃതിയോട് നന്ദി പറയുക എന്നതാണ്. മകര സംക്രാന്തി ദിനത്തിലാണ് ശബരിമല ശാസ്താവിന്റെ പൊന്നമ്പലനേട്ടില്‍ മകരവിളക്ക് തെളിയുന്നത്. എന്തൊക്കെയാണ് മകര സംക്രാന്തി ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം.

മകര സംക്രാന്തി തീയതിയും സമയവും

മകര സംക്രാന്തി തീയതിയും സമയവും

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിനുശേഷം ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 14-നാണ് ഈ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 29 വരുന്ന ദിനത്തില്‍ മകര സംക്രാന്തി ജനുവരി 15-ന് ആഘോഷിക്കുന്നു. 2022-ല്‍, ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വിനോദത്തിന്റെയും ഈ വിളവെടുപ്പ് ഉത്സവം ജനുവരി 14നാണ് ആഘോഷിക്കുന്നത്.

മകരസംക്രാന്തി ചരിത്രം

മകരസംക്രാന്തി ചരിത്രം

മകര സംക്രാന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഈ ആഘോഷത്തിന്റെ ചരിത്രം എന്താണ് എന്നതാണ്. സൂര്യന്‍ തന്റെ പുത്രനായ മകരരാശിയുടെ അധിപനായ ശനിദേവനെ സന്ദര്‍ശിച്ചത് ഈ ദിനമാണ് എന്നതാണ് ഐതിഹ്യം. അതിനാല്‍ ഈ ദിവസം ഒരു അച്ഛനും മകനും തമ്മിലുള്ള സ്‌നേഹത്തെയും മഹത്തായ ബന്ധത്തെയും അടയാളപ്പെടുത്തുന്നു, കൂടാതെ മുന്‍കാല വ്യത്യാസങ്ങള്‍ മറന്ന് പിതാവും പുത്രനുമായുള്ള ഒരു മികച്ച ബന്ധത്തിന് തുടക്കം കുറിക്കുന്നു എന്നാണ് പറയുന്നത്.

അപൂര്‍വ്വ സംക്രമണം

അപൂര്‍വ്വ സംക്രമണം

എന്നാല്‍ 2022- ജനുവരി 14-ന് വരുന്ന മകര സംക്രാന്തി അല്‍പം പ്രധാനപ്പെട്ടതാണ്. കാരണം ഇത്തവണ സൂര്യനോടൊപ്പം വ്യാഴം, ബുധന്‍, ശനി എന്നീ 3 പ്രധാന ഗ്രഹങ്ങള്‍ മകരത്തില്‍ സംക്രമിക്കും. ഈ അപൂര്‍വ സംഭവം എല്ലാ രാശിക്കാര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ വരുത്തും. ചിലരില്‍ പോസിറ്റീവ് മാറ്റങ്ങളും ചിലരില്‍ നെഗറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഫലങ്ങള്‍ നല്ലതും മോശവും ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് ഈ മകര സംക്രാന്തി ദിനത്തിലെ പ്രത്യേകത.

മറ്റൊരു വിശ്വാസം

മറ്റൊരു വിശ്വാസം

മറ്റൊരു വിശ്വാസമനുസരിച്ച്, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്താനാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. മഹാവിഷ്ണു അസുരന്‍മാരെ നിഗ്രഹിച്ചതിലൂടെ ഭൂമിയെ നാശത്തില്‍ നിന്ന് രക്ഷിച്ചതായി പറയപ്പെടുന്നു. ഈ ദിനമാണ് മകര സംക്രാന്തിയായി ലോകമെങ്ങും ആഘോഷിക്കുന്നത് എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ വിഷ്ണുഭഗവാനെ ആരാധിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് മികച്ച ഫലങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

മകര സംക്രാന്തി 2022 ശുഭ മുഹൂര്‍ത്തം

മകര സംക്രാന്തി 2022 ശുഭ മുഹൂര്‍ത്തം

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, മിക്ക ഉത്സവങ്ങളും ചന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ചന്ദ്രന്റെ മാറുന്ന സ്ഥാനങ്ങള്‍ അനുസരിച്ചാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. എന്നാല്‍ സൂര്യന്റെ ചലനത്തെ അടയാളപ്പെടുത്തുന്നതിനായി സൗര കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് മകരസംക്രാന്തി. സംക്രാന്തി എന്നാല്‍ ചലനം, മകരം എന്നാല്‍ മകരം രാശിക്ക് തുല്യമാണ് എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ലെ പ്രത്യേകത സൂചിപ്പിക്കുന്നത് ശീതകാലത്തിന്റെ അവസാനത്തെയും സമൃദ്ധിയുടെ ആരംഭത്തേയും ആണ് സൂചിപ്പിക്കുന്നത്.

മകര സംക്രാന്തി എങ്ങനെ ആഘോഷിക്കാം?

മകര സംക്രാന്തി എങ്ങനെ ആഘോഷിക്കാം?

മകരസംക്രാന്തി ഒരു വിളവെടുപ്പ് ഉത്സവമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കപ്പെടുകയും വ്യത്യസ്ത പേരുകളില്‍ വിളിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ മകരസംക്രാന്തിയോട് യോജിക്കുന്ന വ്യത്യസ്ത വിളവെടുപ്പ് ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. പേരുകള്‍ വ്യത്യസ്തമായിരിക്കണം, എന്നാല്‍ ആഘോഷത്തിന്റെ ഉദ്ദേശ്യം എല്ലായിടത്തും ഒന്നുതന്നെയാണ് എന്നതാണ് സത്യം. പുണ്യ നദികളില്‍ കുളിക്കുകയും സൂര്യനെ ആരാധിക്കുകയും ചെയ്യണം.

മകര സംക്രാന്തി എങ്ങനെ ആഘോഷിക്കാം?

മകര സംക്രാന്തി എങ്ങനെ ആഘോഷിക്കാം?

ഇത് കൂടാതെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ആളുകള്‍ ഖിച്ഡി എന്ന വിഭവം ഉണ്ടാക്കുന്നു. സൂര്യനെയും കന്നുകാലികളെയും ആരാധിച്ചുകൊണ്ടാണ് അവര്‍ ഉത്സവത്തെ വരവേല്‍ക്കുന്നത്. ഉത്തരേന്ത്യയില്‍ ഇത് ഖിച്ഡി സംക്രാന്തി എന്നും അറിയപ്പെടുന്നു. എന്നാല്‍ പഞ്ചാബില്‍ വിളവെടുപ്പുകാലം ലോഹ്രി എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ വൈകുന്നേരങ്ങളില്‍ അഗ്‌നിക്ക് ചുറ്റും ഒത്തുകൂടി ഭാന്‍ഗ്ര എന്ന നൃത്തവും അവതരിപ്പിക്കുന്നു. ഇത്രയുമാണ് മകര സംക്രാന്തി ദിനത്തിലെ പ്രത്യേകതകള്‍.

Makar Sankranti 2022 Wishes : മകരസംക്രാന്തി: പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയക്കാംMakar Sankranti 2022 Wishes : മകരസംക്രാന്തി: പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയക്കാം

English summary

Makar Sankranti 2022 Date, History and Significance in Malayalam

Here in this article we are sharing the date, history and significance of Makar sankranti in malayalam. Take a look.
Story first published: Monday, January 3, 2022, 11:59 [IST]
X
Desktop Bottom Promotion