Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശിവലിംഗം വീട്ടിലുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ദിശയും വലിപ്പവും അറിയില്ലെങ്കില്‍ ശിവകോപം
പരമശിവന്റെ പ്രതീകമാണ് ശിവലിംഗം. ഇന്ത്യന്‍ സംസ്കാരത്തില്‍ ശിവലിംഗത്തെ ഉറവിടം, ഊര്‍ജ്ജം, ആത്മീയത, കഴിവ് എന്നിവയായി കണക്കാക്കുന്നു. ശിവലിംഗം ശക്തിയെ പ്രതീകപ്പെടുത്തുന്നതായി അറിയപ്പെടുന്നു. ശിവലിംഗം സ്ത്രീ-പുരുഷ ശക്തികളെ ഒരുമിച്ച് പ്രതിനിധീകരിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനായി മിക്ക ഭക്തരും വീട്ടില്‍ ശിവലിംഗത്തെ ആരാധിക്കുന്നു.
ശിവലിംഗത്തെ ശരിയായ രീതിയില്‍ ആരാധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുകയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ വീട്ടില്‍ ശിവലിംഗം വച്ച് ആരാധിക്കുമ്പോള്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശിവലിംഗത്തിന്റെ വലിപ്പവും വയ്ക്കേണ്ട സ്ഥാനവും അറിയേണ്ടത് പ്രധാനമാണ്. വീട്ടില്‍ ശിവലിംഗം വച്ച് ആരാധിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശിവലിംഗത്തിന്റെ പ്രാധാന്യം
ഹിന്ദുമതം ദൈവിക വിഗ്രഹങ്ങള്‍, പ്രത്യേകിച്ച് ശിവലിംഗ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം തന്റെ ഭക്തരോട് വളരെ ദയയുള്ളവനാണ്. എന്നാല്‍ നിത്യപൂജ തടസ്സപ്പെട്ടാല്‍ ഭഗവാന് ശിവന് കോപിക്കും. പരമമായ പൂര്‍ണ്ണതയ്ക്ക് പേരുകേട്ടവ ദൈവമാണ് ശിവന്. അതിനാല്‍, തെറ്റുകളും നുണകളും മറ്റ് മോശം പ്രവൃത്തികളും അദ്ദേഹം സഹിക്കില്ല. അതുകൊണ്ട് വീട്ടില്‍ ശിവലിംഗം സൂക്ഷിക്കാന്‍ മിക്കവരും ഭയപ്പെടുന്നു. വീട്ടില്‍ ഒരു ശിവലിംഗം സ്ഥാപിക്കുകയും എല്ലാ ആചാരങ്ങളും പാലിച്ച് ദിവസവും ആരാധിക്കുകയും ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും കൊണ്ടുവരും.

വീട്ടില്‍ ശിവലിംഗം എങ്ങനെ പ്രതിഷ്ഠിക്കാം
വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ശിവലിംഗം സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കിഴക്ക് ശിവന്റെ ദിശയായും കൈലാസ പര്‍വ്വതം വടക്ക് സ്ഥിതി ചെയ്യുന്നതിനാലും ശിവലിംഗം എപ്പോഴും കിഴക്കോ വടക്കോ ദിശയിലായിരിക്കണം. പരമാവധി പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനായി ഇന്ത്യയില്‍ 11 ജ്യോതിര്‍ലിംഗങ്ങളും വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

ശിവലിംഗത്തിന്റെ വലിപ്പവും സ്ഥാനവും
പലരുടെയും വീടുകളില്‍ വലിയ ശിവലിംഗങ്ങളുണ്ട്. അത് കണ്ണഞ്ചിപ്പിക്കുന്നതും മനോഹരവുമായിരിക്കും. എന്നാല്‍ ഇത്തരം വലിയ ശിവലിംഗങ്ങള്‍ അനുചിതമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ വയ്ക്കുന്ന ശിവലിംഗത്തിന് ചെറുവിരലിനേക്കാള്‍ വലിപ്പം പാടില്ലെന്ന് പറയപ്പെടുന്നു. വലിയ ശിവലിംഗം ക്ഷേത്രങ്ങളില്‍ മാത്രം വച്ച് ആരാധിക്കാനുള്ളവയാണ്.

പാലിക്കേണ്ട നിയമങ്ങള്‍
വീട്ടില്‍ പൂജിക്കാന്‍ ഒറ്റ ശിവലിംഗം മതിയാകും. കാരണം രണ്ടോ അതിലധികമോ എണ്ണം പോസിറ്റീവ് എനര്‍ജിയെ പ്രതിരോധിക്കും. വീട്ടില്‍ ഊര്‍ജ്ജത്തിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ശിവനെ ആരാധിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ്, ശിവലിംഗത്തിന് പഞ്ചാമൃതം അര്പിക്കുക. പാല്, ഗംഗാജലം, പഞ്ചസാര, തേന്‍, വെള്ളം എന്നിവയുടെ മിശ്രിതമാണ് ഇത്. ഇത് ഒരു പവിത്രമായ വഴിപാടാണ്. മഹാദേവന് ഒരിക്കലും തുളസിയിലകള്‍ സമര്‍പ്പിക്കരുത്.

പാലിക്കേണ്ട നിയമങ്ങള്‍
വീട്ടിലെ ശിവലിംഗത്തിന്റെ വലിപ്പം തള്ളവിരലിനേക്കാള്‍ കൂടുതലാകരുത്. വലിയ ശിവലിംഗങ്ങള്‍ സാധാരണയായി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സൂക്ഷിക്കുന്നു. വീട്ടില്‍ ഒരു പിച്ചള ശിവലിംഗം സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റി അനുഭവപ്പെടും. എല്ലാ സമയത്തും ശിവലിംഗത്തിലൂടെ ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്ന് വാസ്തുവില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ഊര്‍ജ്ജത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശിവലിംഗത്തില്‍ എപ്പോഴും ജലപ്രവാഹം നിലനിര്‍ത്തണം. വീട്ടില്‍ ശിവലിംഗം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതിലൊരു ജലധാരയും അനുസൃതമായി ക്രമീകരിക്കുക.

വീട്ടില്‍ ശിവലിംഗം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരിക്കലും ശിവലിംഗത്തിന് മഞ്ഞള്‍ സമര്‍പ്പിക്കരുത്. കാരണം മഞ്ഞള്‍ സാധാരണയായി സ്ത്രീകള്‍ സൗന്ദര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു, ശിവലിംഗം പുരുഷദേവതയുടെ പ്രതീകമായതിനാല്‍ മഞ്ഞള്‍ അതിന് സമര്‍പ്പിക്കരുത്. ഗൗരിയുടെയും ഗണപതിയുടെയും വിഗ്രഹം ശിവലിംഗത്തോടൊപ്പം സൂക്ഷിക്കണം. നിങ്ങള്‍ ശിവലിംഗം സൂക്ഷിച്ചിരിക്കുന്ന ചുറ്റുപാട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വെളുത്ത പൂക്കള്‍ ശിവനെ പ്രീതിപ്പെടുത്തുന്നതിനാല് നിങ്ങള്‍ ശിവലിംഗത്തിന് ചന്ദനവും വെളുത്ത പുഷ്പങ്ങളും സമര്‍പ്പിക്കണം. ശിവന്റെ അനുഗ്രഹം തേടാന്‍ നിങ്ങള്‍ക്ക് കുവള ഇലകള്‍ സമര്‍പ്പിക്കാം.



Click it and Unblock the Notifications
