Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
എന്നും ഭാഗ്യത്തിന്റെ കടാക്ഷം, കടത്തില്‍ നിന്ന് മോചനം; ശിവപുരാണം പറയും പ്രതിവിധി ഇത്
ഹിന്ദുമതത്തിലെ ഒരു വിശുദ്ധ ഗ്രന്ഥമാണ് ശിവപുരാണം. സന്തോഷകരമായ ജീവിതത്തിനായി ശിവപുരാണത്തില്‍ പല വഴികളും പറഞ്ഞിട്ടുണ്ട്. ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം മോശമാകുമ്പോള്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളും ശിവപുരാണത്തിലുണ്ട്.
ശിവപുരാണം അനുസരിച്ച്, ശിവനെ ആരാധിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. മഹാദേവന്‍ എപ്പോഴും തന്റെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. അതേസമയം, ശിവപുരാണത്തില്‍ ശിവനെ പ്രീതിപ്പെടുത്താനും പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനുമുള്ള മാര്‍ഗങ്ങളും നല്‍കിയിട്ടുണ്ട്. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കുടികൊള്ളുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നു. ഈ പ്രതിവിധികള്‍ വളരെ ലളിതമാണ്, ആര്‍ക്കും അവ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. പൂര്‍ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പരമേശ്വരന്‍ നിറവേറ്റുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമായി ശിവപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ചില നടപടികളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശിവലിംഗ അഭിഷേകം
മഹാശിവരാത്രിയില്‍ ഗംഗാജലവും കറുത്ത എള്ളും വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുകയും ഓം നമഃ ശിവായ മന്ത്രം ജപിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുകയും ജോലി, ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ അകലുകയും ചെയ്യും. ജീവിതത്തില്‍ നിന്ന് എല്ലാ നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും ഇത് അകറ്റിനിര്‍ത്തും.

തിങ്കളാഴ്ച മുതല്‍ ഈ പ്രതിവിധി
പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കാന്‍ തിങ്കളാഴ്ച മുതല്‍ ഈ പ്രതിവിധി ആരംഭിക്കുക. വൈകുന്നേരം ശിവക്ഷേത്രത്തില്‍ പോയി അവിടെയുള്ള ശിവലിംഗത്തിന് സമീപം നെയ്യ് വിളക്ക് കത്തിച്ച് നിങ്ങളുടെ ആഗ്രഹം മനസ്സില്‍ പറയുക. ഒരു തിങ്കളാഴ്ച മുതല്‍ 41 തിങ്കള്‍ വരെ ഈ പ്രതിവിധി തുടര്‍ച്ചയായി ചെയ്യണം. നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാന്‍ ഈ പ്രതിവിധി വളരെ ഫലപ്രദമാണ്.

അരി ഉപയോഗിച്ച് പ്രതിവിധി
ശിവ ആരാധനയില്‍ അരി ഉപയോഗിക്കണമെന്ന് ശിവപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊട്ടിയ അരി പാടില്ല, മുഴുവനായി വേണം സമര്‍പ്പിക്കാന്‍. ഈശ്വരാരാധനയില്‍ പൊട്ടാത്ത അരി നിവേദിച്ചാല്‍ മഹാലക്ഷ്മി നിങ്ങളില്‍ പ്രസാദിക്കുന്നു. നല്ല ഫലം ലഭിക്കാന്‍, ശിവലിംഗത്തില്‍ ഒരു തുണി വയ്ക്കുകയും അതിന്മേല്‍ അരി അര്‍പ്പിക്കുകയും വേണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ഉടന്‍ തന്നെ ശുഭഫലം ലഭിക്കും. ശനി ദോഷ നിവാരണത്തിനും ഈ പ്രതിവിധി ഗുണം ചെയ്യും.

ഗോതമ്പ് ഉപയോഗിച്ച് പ്രതിവിധി
ഗോതമ്പും ബാര്‍ലിയും ഉപയോഗിച്ച് ശിവനെ ആരാധിക്കുന്നതിന് വളരെ മംഗളകരമാണെന്ന് ശിവപുരാണത്തില്‍ പറയുന്നു. ശിവലിംഗത്തില്‍ ബാര്‍ലി അര്‍പ്പിക്കുന്നതിലൂടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും പൂര്‍വ്വികര്‍ സന്തോഷിക്കുകയും ചെയ്യുന്നു. മഹാശിവരാത്രി ദിനത്തില്‍ ഗോതമ്പ് ദാനം ചെയ്യുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും ശിവന് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. ശിവന് ഗോതമ്പ് ലഡ്ഡു സമര്‍പ്പിക്കുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐക്യവും കൊണ്ടുവരുന്നു.

ശിവലിംഗ പ്രതിവിധി
രാത്രിയില്‍ ശിവലിംഗത്തിന് സമീപം വിളക്ക് കത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാത്തരം അന്ധകാരങ്ങളും അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. ദിവസവും രാത്രിയുടെ ആദ്യ പകുതിയില്‍ ശിവലിംഗത്തിന് സമീപം വിളക്ക് കൊളുത്തുന്നതിലൂടെ നിങ്ങളുടെ വീടിന്റെ അന്ധകാരം അകലുകയും ലക്ഷ്മി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ കുബേരനും നിങ്ങളില്‍ സംതൃപ്തനാകുന്നു.

കടങ്ങള്‍ മറികടക്കാന്‍
ശിവപുരാണം അനുസരിച്ച്, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, എല്ലാ ദിവസവും അരി എടുത്ത് വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. തിങ്കളാഴ്ച ദിവസം ശിവന് വസ്ത്രം സമര്‍പ്പിച്ച് അത് കേടുകൂടാതെ വെച്ചാല്‍ ലക്ഷ്മി ദേവി പ്രസാദിക്കുകയും ധനം സംഭരിക്കുകയും ചെയ്യുന്നു. ഈ പ്രതിവിധി കടബാധ്യതയില്‍ നിന്ന് മുക്തിയും നേടിത്തരുന്നു.

വിവാഹതടസ്സം നീങ്ങാന്‍
വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രതിവിധി ശിവപുരാണത്തില്‍ പറയുന്നു. ശിവപുരാണം അനുസരിച്ച്, അവിവാഹിതനായ ഒരാള്‍ എല്ലാ ദിവസവും ശിവനെ പൂജിച്ചാല്‍, അവന്റെ ആഗ്രഹം ഉടന്‍ സഫലമാകും. വെളുത്ത വസ്ത്രം ശിവന് സമര്‍പ്പിക്കുന്നത് ദീര്‍ഘായുസ്സ് നല്‍കുകയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ഇതോടൊപ്പം, ജോലി രംഗത്ത് വിജയം കൈവരിക്കുകയും പുതിയ അവസരങ്ങളും ലഭ്യമാകുകയും ചെയ്യുന്നു.

ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍
ദിവസവും കറുത്ത എള്ള് വെള്ളത്തില്‍ കലക്കി ശിവലിംഗത്തിന് അഭിഷേകം ചെയ്താല്‍ എല്ലാ പാപങ്ങളും നശിക്കുകയും ജീവിത തടസ്സങ്ങള്‍ നീങ്ങുകയും ചെയ്യും. ഈ പ്രതിവിധി അശുഭത്തെ കുറയ്ക്കുകയും നിങ്ങളെ ഐശ്വര്യത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ഇത് ജീവിതത്തില്‍ എല്ലാത്തരം സന്തോഷങ്ങളിലേക്കും നയിക്കുന്നു.

ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍
ശിവപുരാണം അനുസരിച്ച്, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി അഞ്ച് തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കണം. ഈ വ്രതം ശിവന് സമര്‍പ്പിച്ചിരിക്കുന്നതും പ്രദോഷ വ്രതം പോലെ തന്നെ ആചരിക്കുന്നതുമാണ്. പ്രഭാതത്തിലും പ്രദോഷകാലത്തും ഈ വ്രതത്തില്‍ ശിവനെ ആരാധിക്കുന്നു. ഈ വ്രതാനുഷ്ഠാനം എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications











