Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ചാന്ദ്ര പുതുവര്‍ഷം: ചൈനീസ് പുതുവര്‍ഷം അറിയാം ചരിത്രവും ഫലവും
2022-ലെ പുതുവത്സര ആഘോഷങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല? എന്നാല്‍ ലോകത്തിന്റെ പല കോണിലും ആഘോഷങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരി 1 ന് വരുന്ന ചാന്ദ്ര പുതുവര്‍ഷത്തോടെയാണ് പുതുവര്‍ഷാഘോഷത്തിന് അവസാനമാവുന്നത്. ഈ പുതുവര്‍ഷ ആഘോഷങ്ങള്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. ചൈനീസ് ന്യൂ ഇയര്‍ എന്നും സ്പ്രിംഗ് ഫെസ്റ്റിവല്‍ എന്നും ഈ ദിനം അറിയപ്പെടുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള ചൈനീസ് കമ്മ്യൂണിറ്റികള്‍ വലിയ ആഘോഷത്തോടെ കൊണ്ടാടുന്നുണ്ട്. എന്നാല്‍ പാരമ്പര്യങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ഈ ആഘോഷം. ജനുവരിക്കും ഫെബ്രുവരി 20-നും ഇടയില്‍ വരുന്ന അമാവാസി ദിനത്തിലാണ് ഈ പുതുവര്‍ഷ ആഘോഷം തുടങ്ങുന്നത്.

എന്നാല്‍ ചൈനീസ് വിശ്വാസ പ്രകാരം ഈ ദിനത്തില്‍ തുണിയലക്കുന്നതിനോ തൂത്തുവാരാനോ പാടില്ലെന്നതാണ് ഈ ദിനത്തിലെ വിശ്വാസം. ഐശ്വര്യത്തെ ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. എലി, കടുവ, കാള, പൂച്ച, ഡ്രാഗണ്‍, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് 12 രാശിക്കാരുടെ ക്രമം. ജലത്തിന്റെ കൂടി വര്‍ഷമാണ് ഇതെന്നതാണ് കണക്കാക്കുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് ഈ വര്‍ഷം ആവര്‍ത്തിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

2022 ചാന്ദ്ര പുതുവര്‍ഷത്തിന്റെ തീയതി
ചാന്ദ്ര പുതുവത്സരം വളരെ ആവേശത്തോടെയാണ് ചൈനയില്‍ ഓരോരുത്തരും ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ദിനങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 എന്നിവ ആയിരിക്കും. ചാന്ദ്ര പുതുവത്സരം എല്ലാ വര്‍ഷവും ഒരേ തീയതിയിലല്ല ആഘോഷിക്കുന്നത്. ചാന്ദ്രചക്രം അനുസരിച്ചാണ് ഇത് മാറി വരുന്നത്. ഇത് സാധാരണയായി ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം എല്ലാ വര്‍ഷവും ജനുവരി 20 മുതല്‍ ഫെബ്രുവരി 21 വരെയാണ്. എലി, കാള, കടുവ, മുയല്‍, മഹാസര്‍പ്പം, പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെ 12 രാശിചക്രത്തിലെ മൃഗങ്ങളില്‍ ഒന്നുമായി ഓരോ വര്‍ഷവും ബന്ധപ്പെട്ടിരിക്കുന്നു. 2022 കടുവയുടെ വര്‍ഷമാണ്, 2021 കാളയുടെ വര്‍ഷമായിരുന്നു.

ആഘോഷങ്ങള്‍ പലവിധം
ചൈനയിലെ ആളുകള്‍ ഈ ദിനത്തിന് മുന്നോടിയായി അവരുടെ വീടുകള്‍ വൃത്തിയാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളും നിര്‍ഭാഗ്യങ്ങളും ഉപേക്ഷിച്ച് ഭാഗ്യവും സമൃദ്ധിയും നല്‍കി ഈ വര്‍ഷം അനുഗ്രഹിക്കണമെന്ന് ഇവര്‍ പ്രാര്‍ത്ഥിക്കുന്നു. ചൈനക്കാര്‍ക്ക് ചുവപ്പ് നിറത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസം, വീടുകള്‍ കടും ചുവപ്പ് ബാനറുകള്‍ കൊണ്ട് അലങ്കരിക്കുകയും കുട്ടികള്‍ക്ക് ചുവന്ന കവറുകളില്‍ പണം നല്‍കുകയും ചെയ്യുന്നു. ഇത് കൂടാതെ ആളുകള്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ വമ്പിച്ച വിരുന്നുകളും ഒത്തുചേരലുകളും നടത്തുകയും, ധാരാളം പടക്കങ്ങള്‍, പടക്കം, നൃത്തം ചെയ്യുന്ന ഡ്രാഗണുകള്‍, സിംഹങ്ങള്‍ എന്നിവയോടെ ആഘോഷിച്ച് അവരുടെ പുതുവര്‍ഷ ആഘോഷങ്ങള്‍ സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഉത്സവ സമാപനം
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരി 15 ന് പൗര്‍ണ്ണമി നാളിലെ വിളക്ക് ഉത്സവത്തോടെയാണ് സമാപനം കുറിക്കുന്നത്. ഈ ദിനം വരെ ആഘോഷങ്ങള്‍ വളരെയധികം പ്രാധാന്യം ഇവര്‍ കൊടുക്കുന്നുണ്ട്. ഈ ടൈഗര്‍ വര്‍ഷത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തൊക്കെയെന്നും എങ്ങനെയാണ് ഈ ദിനം പുതുവര്‍ഷത്തില്‍ വരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

ചരിത്രവും പ്രാധാന്യവും
ബിസി 14-ാം നൂറ്റാണ്ട് മുതലാണ് ചൈനീസ് പുതുവത്സരം ആഘോഷിക്കപ്പെടുന്നത്. പുരാതന കാലത്ത് നിയാന്‍ എന്ന ഒരു രാക്ഷസന്‍ മനുഷ്യനെ ആക്രമിക്കുകയും വളരെയധികം ഭീതി പരത്തുകയും ചെയ്തിരുന്നതായി ഐതിഹ്യങ്ങള്‍ പറയുന്നു. എങ്കിലും ചുവപ്പ് നിറവും പടക്കം പൊട്ടിക്കുന്ന ശബ്ദവും പടക്കങ്ങളുടെ കാഴ്ചയും അയാള്‍ക്ക് ഭയമായിരുന്നു. അതുകൊണ്ട് തന്നെ ഈ രാക്ഷസനെ ഭയപ്പെടുത്താനും ഓടിക്കാനും ആളുകള്‍ ഈ കാര്യങ്ങള്‍ ഉപയോഗിച്ചു വന്നു. പിന്നീട് ആ ദിവസം മുതല്‍ ആളുകള്‍ ചൈനീസ് പുതുവത്സരം ആഘോഷിക്കപ്പെടുന്നു.

എലി (ജനന വര്‍ഷം- 2020, 2008, 1996, 1984, 1972, 1960, 1948, 1936, 1924)
ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം പൊതുവേ ഗുണം നല്‍കുന്നതാണ്. ഇവര്‍ക്ക് പുതിയ ഗൃഹം വാങ്ങുന്നതിനും അതിലേക്ക് താമസം മാറുന്നതിനും ഉള്ള സാഹചര്യം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജോലിയില്‍ മാറ്റം സംഭവിക്കുന്നുണ്ട്.

കാള (2021, 2009, 1997, 1985, 1973, 1961, 1949, 1937, 1925)
കാള രാശിയില്‍ ഉള്ളവര്‍ക്ക് ഈ സമയത്ത് ഈ പൊതുപ്രവര്‍ത്തന രംഗത്ത് മികച്ച മത്സരം നേരിടേണ്ടതായി വരും. പലപ്പോഴും സമാധാനക്കേട് കൂടുതല്‍ നേരിടേണ്ടി വരുന്ന വര്‍ഷമാണ്. സഹകരണത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും.

കടുവ (2022, 2010, 1998, 1986, 1974, 1962, 1950, 1938, 1926)
കടുവ രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം അവര്‍ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ജിവീതമായിരിക്കും ഉണ്ടായിരിക്കുന്നത്. കടുവ വര്‍ഷക്കാര്‍ക്ക് മികച്ച വര്‍ഷഷമായിരിക്കും 2022.

മുയല്‍ (2023, 2011, 1999, 1987, 1975, 1963, 1951, 1939, 1927)
ഈ രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും എങ്കിലും അല്‍പം സമാധാനക്കേടിലേക്ക് നയിക്കുന്ന സമയം കൂടിയായിരിക്കും. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് പോലും മികച്ച ഒരു വര്‍ഷമായിരിക്കും എന്നുള്ളതാണ് സത്യം.

ഡ്രാഗണ്‍ (2024, 2012, 2000, 1988, 1976, 1964, 1952, 1940, 1928)
ഡ്രാഗണ്‍ രാശിക്കാര്‍ക്ക് ഈ വര്‍ഷം ഭയം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമായിരിക്കും. കരിയറില്‍ മികച്ചതിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ ജീവിതം ശോഭനമാകുന്ന സമയമായിരിക്കും എന്നതാണ് സത്യം.

പാമ്പ് (2025, 2013, 2001, 1989, 1977, 1965, 1953, 1941, 1929)
പാമ്പ് വര്‍ഷക്കാര്‍ക്ക് ഈ വര്‍ഷം ഗുണകരമായിരിക്കില്ല. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് ഇവര്‍ മികച്ച പാഠം പഠിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുന്നു.

കുതിര (2026, 2014, 2002, 1990, 1978, 1966, 1954, 1942, 1930)
ഫലം സമ്മിശ്രമാണ്. പ്രതികൂല സാഹചര്യവും അനുകൂലമാക്കാന്‍ ശ്രമിക്കും. പങ്കാളിയുമായി പിരിയാനോ പുതിയ വീട്ടിലേക്ക് മാറാനോ ഉള്ള സാധ്യതയുണ്ട്.

ആട് (2027, 2015, 2003, 1991, 1979, 1967, 1955, 1943, 1931)
ആട് ചിഹ്നമുള്ളവരെങ്കില്‍ ഇവര്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കാര്യങ്ങള്‍ മികച്ചതാക്കുന്നു. സ്വന്തം നാട്ടില്‍ ജോലി കിട്ടാനും ജോലിയില്‍ നിന്ന് നേട്ടങ്ങള്‍ എത്തുന്നതിനും സാധ്യതയുണ്ട്. സന്താന ഭാഗ്യം ഇവരെ തേടിയെത്തുന്നുണ്ട്.

കുരങ്ങ് (2028, 2016, 2004, 1992, 1980, 1968, 1956, 1944, 1932)
വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ തന്നെയാണ് ഈ വര്‍ഷം കടന്നു പോവുന്നത്. എന്നാല്‍ കൂടെയുള്ളവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

പൂവന്‍കോഴി (2029, 2017, 2005, 1993, 1981, 1969, 1957, 1945, 1933)
ഈ രാശിക്കാര്‍ക്ക് തികച്ചും പ്രതികൂലമായൊരു വര്‍ഷമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂക്ഷിച്ച് പെരുമാറേണ്ടതാണ്. എല്ലാ ദിവസവും നിങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്.

നായ (2030, 2018, 2006, 1994, 1982, 1970, 1958, 1946, 1934)
ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച ജോലി അവസരങ്ങള്‍ വ്ന്നു ചേരുന്നുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പൊതുവേ ഇവരുടെ ജീവിതം സന്തോഷകരമായിരിക്കും.

പന്നി (2031, 2019, 2007, 1995, 1983, 1971, 1959, 1947, 1935)
കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളും ജീവിതത്തില്‍ സ്വീകരിക്കാന്‍ ഇവര്‍ തയാറാകും. ഒരു പ്രശ്‌നത്തിലും തളരാതെ ജീവിതത്തില്‍ മികച്ച അവസരങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. അരോഗ്യം തൃപ്തികരമായിരിക്കും.

പുതുവര്‍ഷം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഈ ദിനം ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. വിയറ്റ്നാം, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങള്‍ വ്യത്യസ്ത പേരുകളിലും പാരമ്പര്യങ്ങളിലും ഇത് ഒരേ ദിവസം ആഘോഷിക്കുന്നു.



Click it and Unblock the Notifications











