For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭയക്കണോ ചന്ദ്രഗ്രഹണത്തെ ? ചില കഥകള്‍

|

കാണാന്‍ ആകര്‍ഷകമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ് ഗ്രഹണം. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും അങ്ങനെയല്ല, ഗ്രഹണങ്ങളെ പലരും ഭയപ്പെടുന്നു. പുരാണങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ചന്ദ്രഗ്രഹണങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ എന്നിവ നോക്കുമ്പോള്‍ ഇത് വ്യക്തമാണ്. നമ്മുടെ പൂര്‍വ്വികര്‍ അവയെ മോശം ശകുനങ്ങളായി കണക്കാക്കിയിരിക്കുന്നു. ഗ്രഹണം എന്നത് ദോഷകരമായ കാര്യമായി ജ്യോതിഷം കണക്കാക്കുന്നു.

Most read: പാപമകറ്റും വൈകുണ്ഠ ഏകാദശി വ്രതംMost read: പാപമകറ്റും വൈകുണ്ഠ ഏകാദശി വ്രതം

ഗ്രഹണസമയത്തെ ചുറ്റിപ്പറ്റി പല കെട്ടുകഥകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ ഇത് തങ്ങളുടെ ബിസിനസ്സിനോ കരിയറിനോ ആരോഗ്യത്തിനോ നല്ലതാണെന്ന് കരുതുന്നു. മറ്റുള്ളവര്‍ ഇത് തങ്ങള്‍ക്ക് ദോഷകരമാണെന്ന് കരുതുന്നു. സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ആകട്ടെ, ഒരു ഗ്രഹത്തെ മറ്റൊന്നിനാല്‍ മറയ്ക്കുന്നത് ഒരു ദുഷ്ടശകുനമായി കണക്കാക്കപ്പെടുന്നു.

രാഹുവും കേതുവും

രാഹുവും കേതുവും

ആകാശ പ്രതിഭാസങ്ങളെന്ന നിലയില്‍ നന്മയും തിന്മയും, വെളിച്ചവും ഇരുട്ടും, അല്ലെങ്കില്‍ ദേവന്മാരും ഭൂതങ്ങളും തമ്മിലുള്ള സംഘട്ടനത്തെയും ഗ്രഹണങ്ങള്‍ പ്രതിനിധീകരിക്കുന്നു. വേദ വിശ്വാസമനുസരിച്ച്, രാഹു, കേതു എന്നീ രണ്ട് നിഴല്‍ ഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഗ്രഹണത്തിന് കാരണം. ആളുകള്‍ ഭയപ്പെടുകയും ഇരുണ്ട ഗ്രഹങ്ങളെ ബഹുമാനിക്കുകയും ചെയ്തു. രാഹുവിനെയും കേതുവിനെയും ഒരു സര്‍പ്പശരീരവും മനുഷ്യ തലയോടൊപ്പവും അല്ലാതെയുമാണ് ചിത്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റു ചില സംസ്‌കാരങ്ങളിലും ഗ്രഹങ്ങള്‍ പൈശാചിക ജീവികള്‍, സര്‍പ്പങ്ങള്‍, ഡ്രാഗണുകള്‍ എന്നിവ മൂലമുണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു.

2020 ജനുവരി 10

2020 ജനുവരി 10

2020ല്‍ സംഭവിക്കുന്ന നാല് ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേത് ജനുവരി 10 ന് നടക്കും. ഏകദേശം 4 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാര ദിശയ്ക്കിടയില്‍ ഭൂമി പ്രവേശിക്കുമ്പോഴുണ്ടാകുന്ന ആകാശ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ ചന്ദ്രഗ്രഹണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടുകഥകള്‍

കെട്ടുകഥകള്‍

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ക്ക് ഇത് കാണാനാകും. എന്നാല്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയും. ഇത് ഒരു ശാസ്ത്രസംഭവം മാത്രമാണെങ്കിലും ഇന്ത്യക്കാര്‍ പല വിശ്വാസങ്ങളും ചന്ദ്രഗ്രഹണവുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രഹണങ്ങള്‍ കൗതുകകരമായ പ്രതിഭാസവും കാണാനുള്ള കാഴ്ചയുമാണെങ്കിലും പലപ്പോഴും അവ കെട്ടുകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രഗ്രഹണങ്ങളുമായി ബന്ധപ്പെട്ട ചില മിത്തുകള്‍ ഇതാ.

പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥനകള്‍

പുരാതന എഴുത്തുകള്‍ ഗ്രഹണത്തിന്റെ നികൃഷ്ട സ്വഭാവത്തെക്കുറിച്ച് പറയുന്നു. അവ സംഭവിക്കുമ്പോള്‍, വീടിനകത്ത് തന്നെ തുടരാനും ഗ്രഹണം നോക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.. ഒരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുതെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും ഭക്ഷണം പാകം ചെയ്യരുതെന്നും അവര്‍ ഉപദേശിക്കുന്നു. പകരം, അവയുടെ ദോഷഫലങ്ങളെയും പ്രതികൂല ഫലങ്ങളെയും നിര്‍വീര്യമാക്കുന്നതിന് പ്രാര്‍ത്ഥനകള്‍ നടകത്താനും നിര്‍ദ്ദേശിക്കുന്നു.

ഭക്ഷണവും പാനീയവും

ഭക്ഷണവും പാനീയവും

ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരമുള്ള കെട്ടുകഥ എന്തെന്നാല്‍ ഗ്രഹണ സമയത്ത് ഭക്ഷണമോ പാനീയമോ കഴിക്കരുത് എന്നതാണ്. ഈ കാലയളവില്‍ ഭക്ഷണം മോശമാവുകയും ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യുമെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പലരും അവരുടെ ഭക്ഷണം കേടുവരാതിരിക്കാന്‍ തുളസി ഇലകളാല്‍ മൂടുകയും ചെയ്യുന്നു.

പാപങ്ങള്‍ കഴുകാനുള്ള സമയം

പാപങ്ങള്‍ കഴുകാനുള്ള സമയം

മോശം ശകുനങ്ങളുമായി ഗ്രഹണം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും നിങ്ങളുടെ പാപങ്ങള്‍ കഴുകാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ആളുകള്‍ സാധാരണയായി വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് പാപങ്ങള്‍ മായ്ക്കാന്‍ ഗ്രഹണസമയത്ത് ശരീരശുദ്ധി വരുത്താണമെന്ന് വിശ്വസിക്കപ്പെടുന്നു. കുളിക്കാനും പാപങ്ങള്‍ കഴുകാനും ധാരാളം ആളുകള്‍ ഈ സമയം ഗംഗ സന്ദര്‍ശിക്കുന്നു.

ഗര്‍ഭിണികള്‍ക്ക് വിശ്രമം

ഗര്‍ഭിണികള്‍ക്ക് വിശ്രമം

പല സംസ്‌കാരങ്ങളിലും, ഗര്‍ഭിണികളായ സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. കാരണം, ഗ്രഹണം പിഞ്ചുകുഞ്ഞിനെ ശപിക്കുമെന്ന് അവര്‍ കരുതുന്നു. മറ്റൊരു മിഥ്യ, ഗര്‍ഭിണികള്‍ കത്തികളും മൂര്‍ച്ചയുള്ള വസ്തുക്കളും കൈവശം വയ്ക്കരുത് എന്നാണ്. കാരണം അത് കുട്ടിയുടെ ജന്മചിഹ്നമായി മാറുമെന്ന് കരുതപ്പെടുന്നു. അവര്‍ വീട്ടുജോലികളില്‍ നിന്നും വിശ്രമിക്കണമെന്നും പറയുന്നു.

മഹാദുരന്തത്തിന്റെ അടയാളം

മഹാദുരന്തത്തിന്റെ അടയാളം

ബൈബിളില്‍ പരക്കെ വിശ്വസിക്കപ്പെടുന്നത് ഒരു ഗ്രഹണം ഒരു മഹാദുരന്തത്തിന്റെ അടയാളമാണെന്നാണ്. ഗ്രഹണസമയത്ത് നിങ്ങളില്‍ മുറിവുണ്ടായാല്‍ കൂടുതല്‍ നേരം രക്തസ്രാവമുണ്ടാകുകയും മുറിവിന്റെ പാടുകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യുമെന്ന് പലരും വിശ്വസിക്കുന്നു.

സൂര്യനും ചന്ദ്രനും

സൂര്യനും ചന്ദ്രനും

തെക്കേ അമേരിക്കയിലെ സുരിനാം സ്വദേശികളായ കലിന ജനത സൂര്യനും ചന്ദ്രനും സഹോദരന്മാരാണെന്ന് വിശ്വസിക്കുന്നു. ഗ്രഹണം സംഭവിക്കുന്നത് അവയിലൊരു സഹോദരന്‍ മറ്റൊന്നിനെ പുറത്താക്കി എന്നാണ്.

ഒരു യുദ്ധം

ഒരു യുദ്ധം

ആഫ്രിക്കയില്‍ ചന്ദ്രഗ്രഹണത്തെ കാണുന്നത് സൂര്യനും ചന്ദ്രനും ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുന്ന സമയമായിട്ടാണ്. ടോഗോയിലെയും ബെനിനിലെയും ആളുകള്‍ക്കിടയില്‍ ഈ വിശ്വാസം നിലനില്‍ക്കുന്നു. അതിനര്‍ത്ഥം എല്ലാ വൈരാഗ്യങ്ങളും അവസാനിപ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു എന്നതാണ്.

വരാനിരിക്കുന്ന മാറ്റങ്ങള്‍

വരാനിരിക്കുന്ന മാറ്റങ്ങള്‍

ഭൂമിയില്‍ വരാനുള്ള ഒരു പരിവര്‍ത്തനത്തിന്റെ അടയാളമാണ് ചന്ദ്രഗ്രഹണമെന്ന് പല അമേരിക്കന്‍ ഗോത്രങ്ങളും പറയുന്നു. അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രന്‍ നമ്മുടെ ഗ്രഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു എന്നു കരുതുന്നു. ടിബറ്റില്‍ ഗ്രഹണസമയത്ത് നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ വര്‍ദ്ധിക്കുമെന്ന് ആളുകള്‍ കരുതുന്നു.

നഗ്നനേത്രങ്ങളാല്‍ കാണാം

നഗ്നനേത്രങ്ങളാല്‍ കാണാം

നിങ്ങളുടെ കാഴ്ചയ്ക്ക് ദോഷം വരുത്തുന്നതിനാല്‍ ഒരാള്‍ക്ക് നഗ്‌നനേത്രങ്ങളാല്‍ ചന്ദ്രഗ്രഹണം കാണാന്‍ കഴിയില്ലെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ സുരക്ഷിതമാണെന്ന് ശാസ്ത്രം പറയുന്നു. എന്നാല്‍ സൂര്യഗ്രഹണം കാണുമ്പോള്‍ പ്രത്യേക മുന്‍കരുതലുകള്‍ ആവശ്യമാണ്.

English summary

Lunar Eclipse: Superstitions And Myths

Here in this article we are talking about the superstitions and myts about lunar eclipse. Take a look.
X
Desktop Bottom Promotion