For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണം ഉദരത്തിലെ കുഞ്ഞിന് വരെ ദോഷം- വിശ്വാസങ്ങൾ

|

ചന്ദ്രഗ്രഹണം ഈ മാസം പത്തിനാണ് നടക്കുന്നത്. ശാസ്ത്രീയമായ വിശദീകരണം എന്നതിലുപരി പലരും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രഹണത്തെ കാണുന്നത്.

Most read:അമ്മിഞ്ഞപ്പാല്‍ കൂട്ടാന്‍ ഗര്‍ഭിണി ചെയ്യേണ്ടത്‌Most read:അമ്മിഞ്ഞപ്പാല്‍ കൂട്ടാന്‍ ഗര്‍ഭിണി ചെയ്യേണ്ടത്‌

ഗ്രഹണ സമയത്ത് ചന്ദ്രന്‍റെ നല്ലൊരുഭാഗവും ഭൂമിയാൽ മൂടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എല്ലാ നഗരങ്ങളിലും ചന്ദ്രഗ്രഹണം കാണാൻ സാധിക്കുന്നുണ്ട്. സൂര്യ പ്രകാശത്തിൽ നിന്ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണമായി മാറുന്നത്. ചന്ദ്രഗ്രഹണത്തെ ചുറ്റിപ്പറ്റി പല കാര്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഇവക്കൊന്നും ശാസ്ത്രീയമായ അടിസ്ഥാനം ഇല്ല എന്നുള്ളത് തന്നെയാണ് മറ്റൊരു കാര്യം. എങ്കിലും വിശ്വാസങ്ങൾ അനുസരിച്ച് എന്തൊക്കെയാണ് ഇന്നും നിലനില്‍ക്കുന്നതും എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചന്ദ്രഗ്രഹണം ഇങ്ങനെയെല്ലാം

ചന്ദ്രഗ്രഹണം ഇങ്ങനെയെല്ലാം

പണ്ടുകാലത്ത്, ഇരുട്ട് എന്ന് പറയുന്നത് വലിയ മാറ്റത്തിന്റെ അടയാളമാണെന്നും വരാനിരിക്കുന്ന കാര്യങ്ങളുടെ മോശം ശകുനമാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിലൂടെ അന്ധകാരം ഉയർന്ന് വരുമെന്നും ലോകത്ത് തിന്മ തഴച്ചുവളരുമെന്നും വിശ്വസിക്കപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ചന്ദ്രഗ്രഹണ സമയത്ത് നല്ല കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത്. ഈ വിശ്വാസങ്ങൾ ചന്ദ്രഗ്രഹണത്തിന് ചുറ്റും അന്ധവിശ്വാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അവയിൽ ചിലത് ഇന്നും മാറാതെ നിലനിൽക്കുന്നുണ്ട്.

ഗർഭിണികളെ ബാധിക്കുന്നത്

ഗർഭിണികളെ ബാധിക്കുന്നത്

ചന്ദ്രഗ്രഹണം ഗർഭിണികളേയും ബാധിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഗർഭം അലസൽ ഭയന്ന് ഗർഭിണികൾ ചന്ദ്രഗ്രഹണ സമയത്ത് പുറത്ത് പോകരുതെന്ന് പലരും ഇന്നും വിശ്വസിക്കുന്നു. പലപ്പോഴും ചന്ദ്രനിൽ ഉണ്ടാവുന്ന മാറ്റങ്ങളും നിങ്ങളുടെ ഉദരത്തിലെ കുഞ്ഞിനെ ബാധിക്കും എന്നാണ് പണ്ടുണ്ടായിരുന്ന വിശ്വാസം. മാത്രമല്ല ഈ സമയത്ത് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിക്കരുത് എന്നും പറയപ്പെടുന്നുണ്ട്.

പുനർജന്മം സ്ത്രീ ആയി

പുനർജന്മം സ്ത്രീ ആയി

ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മറ്റൊരു വിശ്വാസമാണ് ഇത്. ചന്ദ്രന്‍ പലപ്പോഴും സ്ത്രീ പ്രതീകമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാർ സ്ത്രീത്വത്തിന്റെ പ്രതീകമായി ചന്ദ്രനെ നോക്കിയാൽ ലിംഗഭേദത്തിനപ്പുറമുള്ള ഒരു ഊർജ്ജം പുരുഷ ശരീരത്തിലേക്ക് എത്തുകയും പുനർജന്മം സ്ത്രീ ആയി ജനിക്കും എന്നുമാണ് വിശ്വാസം. ഇതെല്ലാം ഇന്നും നമ്മുടെ ലോകത്തിന്‍റെ പല ഭാഗത്തും വികസനം എത്താത്ത സ്ഥലത്ത് വിശ്വസിക്കപ്പെടുന്നുണ്ട്.

ഭക്ഷണം പുറത്ത് വെക്കരുത്

ഭക്ഷണം പുറത്ത് വെക്കരുത്

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പുറത്ത് വെക്കരുത് എന്നതാണ് മറ്റൊരു വിശ്വാസം. ഈ സമയത്ത് ഭക്ഷണത്തിൽ വിഷം ചേരുന്നുവെന്നും അതിൽ വളരെയധികം ദോഷവശങ്ങൾ ഉണ്ടാവുന്നുണ്ട് എന്നും പലരും വിശ്വസിക്കുന്നുണ്ട്. ബാക്കി വരുന്ന ഭക്ഷണത്തിൽ അൽപം തുളസിലിയിട്ട് വെച്ചാൽ അതിലെ വിഷാംശത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട് എന്നും വിശ്വാസമുണ്ട്.

 കൈ മുറിഞ്ഞാൽ

കൈ മുറിഞ്ഞാൽ

ഗ്രഹണ സമയത്ത് കൈ മുറിഞ്ഞാൽ രക്തം ധാരാളം നഷ്ടപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. രക്തം നിലക്കാതെ പോവും എന്നും ഇത് നിൽക്കുന്നതിനും സാധാരണത്തേതിൽ കൂടുതൽ സമയം എടുക്കും എന്നുമാണ് പറയപ്പെടുന്നത്. ഇത് കൂടാതെ ഗ്രഹണ സമയത്ത് മുറിവായാൽ ആ മുറിപ്പാടിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കില്ല എന്നുമാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് തന്നെ ഗ്രഹണ സമയത്ത് ഒരിക്കലും പുറത്ത് പോവാൻ പലരും തയ്യാറാവില്ല.

ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടരുത്

ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടരുത്

ചന്ദ്രഗ്രഹണ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത് എന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് ഉരുവാകുന്ന കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവും എന്നാണ് മറ്റൊരു വിശ്വാസം. ഇതെല്ലാം ഇന്നും നിലനിൽക്കുന്ന ഒന്നാണ് എന്ന കാര്യമാണ് നമ്മളെ ഞെട്ടിപ്പിക്കുന്നത്. മാത്രമല്ല ഈ സമയത്ത് വെള്ളം കുടിക്കാൻ പാടില്ല, കുളിക്കാൻ പാടില്ല എന്നും വിശ്വസിക്കുന്നവരാണ് പലരും.

English summary

Lunar Eclipse In 2021: Effect on your Mind, Body and Soul

Here in this article we are discussing about the lunar eclipse in 2020 and the effects on your mind, body and life. Read on.
X
Desktop Bottom Promotion