For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയില്‍ കാണാം

|

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നവംബര്‍ 18-19 തീയതികളില്‍ ചന്ദ്രന്‍ ഏതാനും മണിക്കൂറുകള്‍ ഭൂമിയുടെ നിഴലിലായിരിക്കും. നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, സമയ മേഖലയെയും പ്രദേശത്തെയും ആശ്രയിച്ച് ഈ ഗ്രഹണം വൈകുന്നേരം സംഭവിക്കും. ഭാഗിക ചന്ദ്രഗ്രഹണം 3 മണിക്കൂറും 28 മിനിറ്റും നീണ്ടുനില്‍ക്കുമെന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Most read: വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്Most read: വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്

ചന്ദ്രഗ്രഹണം 2021

ചന്ദ്രഗ്രഹണം 2021

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കുറഞ്ഞത് രണ്ട്, അല്ലെങ്കില്‍ പരമാവധി അഞ്ച് ചന്ദ്രഗ്രഹണങ്ങള്‍ സംഭവിക്കുന്നു. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രന്‍ ഭൂമിയുടെ പെന്‍ബ്രല്‍, അംബ്രല്‍ ഷാഡോകളിലൂടെ കടന്നുപോകുന്നു. പൂര്‍ണ്ണചന്ദ്ര ഘട്ടത്തില്‍ മാത്രമേ ചന്ദ്രഗ്രഹണം സംഭവിക്കൂ. നവംബറിലെ ഗ്രഹണം ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമായിരിക്കും എന്നതും ശ്രദ്ധേയമാണ്. നേരത്തെ മെയ് മാസത്തില്‍ 3 മണിക്കൂറും 7 മിനിറ്റും ദൈര്‍ഘ്യമുള്ള ഒരു ചന്ദ്രഗ്രഹണം സംഭവിച്ചിരുന്നു.

നാസ പറയുന്നത്

നാസ പറയുന്നത്

നാസയുടെ അപ്ഡേറ്റ് അനുസരിച്ച്, ചക്രവാളത്തിന് മുകളിലുള്ള ഏത് സ്ഥലത്തുനിന്നും ചന്ദ്രന്‍ ആളുകള്‍ക്ക് ദൃശ്യമാകും. അതായത് വടക്ക്, തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് മേഖല എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ഇതിന്റെ ഒരു ഭാഗം കാണാന്‍ കഴിയും. പുലര്‍ച്ചെ 2:18 ന് യുഎസ് ഈസ്റ്റ് കോസ്റ്റില്‍ ഗ്രഹണം സംഭവിക്കുമ്പോള്‍, പുലര്‍ച്ചെ 4:02 ന് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തും. യുഎസ് വെസ്റ്റ് കോസ്റ്റില്‍, ഗ്രഹണം രാത്രി 11 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 1 മണിക്ക് ഉച്ചസ്ഥായിയിലെത്തും.

Most read:2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ഇന്ത്യയില്‍ കാണാനാകും

ഇന്ത്യയില്‍ കാണാനാകും

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം അടുത്തുവരുമ്പോള്‍ ഇന്ത്യയിലെ നക്ഷത്രനിരീക്ഷകര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഇത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ദൃശ്യമാകും. ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ ചന്ദ്രഗ്രഹണമായ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായും ഇത് വിശേഷിപ്പിക്കപ്പെടുന്നു. ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 വെള്ളിയാഴ്ച രാവിലെ 11:34 IST ന് ആരംഭിച്ച് 6 മണിക്കൂറും 1 മിനിറ്റും നീണ്ടുനിന്ന് 05:33 ന് അവസാനിക്കും.

കാണാന്‍ കഴിയുന്ന മറ്റ് സ്ഥലങ്ങള്‍

കാണാന്‍ കഴിയുന്ന മറ്റ് സ്ഥലങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൂമിയില്‍ ആകെ 228 ചന്ദ്രഗ്രഹണങ്ങള്‍ അനുഭവപ്പെടും. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ കണക്കനുസരിച്ച് ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ മാത്രമേ ചന്ദ്രഗ്രഹണം ഉണ്ടാകൂ. ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ഭാഗിക ഘട്ടം അവസാനിക്കുന്നത് അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അങ്ങേയറ്റത്തെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ദൃശ്യമാകും. കൂടാതെ, യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്ര മേഖല എന്നിവിടങ്ങളില്‍ ഈ ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.

Most read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളുംMost read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും

അടുത്തത് 2669ല്‍

അടുത്തത് 2669ല്‍

580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണ് ഇത്തവണ സംഭവിക്കുന്നത്. അരുണാചല്‍ പ്രദേശിലെയും ആസാമിലെയും ചില പ്രദേശങ്ങള്‍ കിഴക്കന്‍ ചക്രവാളത്തിന് വളരെ അടുത്ത് ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ഭാഗിക ഗ്രഹണത്തിന്റെ അവസാന നിമിഷങ്ങള്‍ അനുഭവപ്പെടും. 1440 ഫെബ്രുവരി 18 നാണ് അവസാനമായി ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ഭാഗിക ചന്ദ്രഗ്രഹണം സംഭവിച്ചത്. 2669 ഫെബ്രുവരി 8 നായിരിക്കും സമാനമായ ഒരു പ്രതിഭാസത്തിന് അടുത്തതവണ സാക്ഷ്യം വഹിക്കുക.

കാര്‍ത്തിക പൂര്‍ണിമ നാളില്‍

കാര്‍ത്തിക പൂര്‍ണിമ നാളില്‍

കൂടാതെ, കാര്‍ത്തിക പൂര്‍ണിമ നാളിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. കാര്‍ത്തിക പൂര്‍ണിമ ഒരു ശുഭ മുഹൂര്‍ത്തമാണ്. ഈ അവസരത്തില്‍ ആളുകള്‍ പുണ്യ നദിയായ ഗംഗയില്‍ മുങ്ങി ഈ ദിവസം മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നു. ജ്യോതിഷ പ്രകാരം മേടം രാശിയിലാണ് ഇത്തവണത്തെ ചന്ദ്രഗ്രഹണം നടക്കുന്നത്. പാപഗ്രഹങ്ങളായ രാഹു, കേതുക്കള്‍ ചന്ദ്രനെ ബന്ധിപ്പിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നാണ് പുരാണങ്ങളിലെ വിശ്വാസം. ജ്യോതിഷത്തില്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

English summary

Lunar Eclipse 2021: Longest eclipse of the 21st century on November 19, when, where and How to watch in Malayalam

The world will witness the longest partial lunar eclipse of the century on November 18-19, when Moon would descend into Earth's shadow for a few hours. Read on to know more.
Story first published: Monday, November 15, 2021, 10:17 [IST]
X
Desktop Bottom Promotion