For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

|

ഈ വര്‍ഷം, അതായത് 2021 ല്‍ നാലു മാസം പിന്നിട്ടിട്ടും ഇതുവരെ ഒരു സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒന്ന് ഈ മാസം സംഭവിക്കും. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 26 ന് നടക്കും. ഇന്ത്യയിലുടനീളം ഇത് ദൃശ്യമാകില്ലെങ്കിലും ഒരു നിഴല്‍ ചന്ദ്രഗ്രഹണമായി കാണപ്പെടും.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഈ വര്‍ഷം ആകെ 4 ഗ്രഹണങ്ങളുണ്ടാകും. ഇതില്‍ ആദ്യത്തേത് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ ആയിരിക്കും. ഇത് ഒരു പൂര്‍ണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഗ്രഹങ്ങള്‍ക്ക് മതപരവും ജ്യോതിഷപരമായ പ്രാധാന്യവും ശാസ്ത്രീയ പ്രാധാന്യവുമുണ്ട്. മതവിശ്വാസമനുസരിച്ച്, ഗ്രഹണത്തെ ശുഭമായി കണക്കാക്കില്ല. ഗ്രഹണ സമയത്ത് എല്ലാത്തരം ശുഭപ്രവൃത്തികളും ചെയ്യുന്നത് വിലക്കിയിരിക്കുന്നു. ഈ വര്‍ഷം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും എപ്പോഴെല്ലാം നടക്കുമെന്നും എവിടെ കാണാന്‍ സാധിക്കുമെന്നും ജ്യോതിഷപരമായ ചില പ്രത്യേകതകളും ഞങ്ങള്‍ പറഞ്ഞുതരാം.

ആദ്യ ചന്ദ്രഗ്രഹണം മെയ് 26ന്

ആദ്യ ചന്ദ്രഗ്രഹണം മെയ് 26ന്

2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 26 ന് നടക്കും. ഇന്ത്യയിലുടനീളം കാണാനാകില്ലെങ്കിലും ഇത് ഒരു നിഴല്‍ ഗ്രഹണമായി കാണപ്പെടും. ചന്ദ്രന്‍ അല്‍പം ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഇതിനെ ബ്ലഡ് മൂണ്‍ എന്നും വിളിക്കുന്നു. 2019 ജനുവരി 21 ന് ശേഷം ആദ്യമായാണ് പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നുന്നതെന്നതും ശ്രദ്ദേയമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ ആളുകള്‍ക്ക് ഗ്രഹണം കാണാന്‍ കഴിയൂ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ഇത് ദര്‍ശിക്കാനാകും. നാഗാലാന്‍ഡ്, മിസോറം, അസം, ത്രിപുര, ഈസ്റ്റ് ഒഡീഷ, അരുണാചല്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ഈ ഗ്രഹണം കാണാന്‍ കഴിയും.

രണ്ടാമത്തേത് നവംബറില്‍

രണ്ടാമത്തേത് നവംബറില്‍

ഇതിനുശേഷം, 2021 നവംബര്‍ 19 ന് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നടക്കും. ഈ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ഈ ഗ്രഹണം ചന്ദ്രോദയ സമയത്ത് ഇന്ത്യയില്‍ അരുണാചലിന്റെയും ആസാമിന്റെയും ഭാഗങ്ങളില്‍ കാണാനാകും. ഈ ദിവസം, ചന്ദ്രഗ്രഹണത്തോടെ ചന്ദ്രന്‍ ഉദിക്കുകയും ഉദയത്തിനു തൊട്ടുപിന്നാലെ ഗ്രഹണം അവസാനിക്കുകയും ചെയ്യും.

Most read:ഇടവമാസം നക്ഷത്രഫലം; ഈ നാളുകാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലംMost read:ഇടവമാസം നക്ഷത്രഫലം; ഈ നാളുകാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10ന്

ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10ന്

ചന്ദ്രഗ്രഹണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കും. ജൂണ്‍ 10 നാണ് ഇത് നടക്കുന്നത്. ഇത് ഭാഗിക സൂര്യഗ്രഹണമായിരിക്കും. ഉച്ചയ്ക്ക് 01:42 ന് ആരംഭിച്ച് വൈകിട്ട് 6:41 ന് അവസാനിക്കും. ഏഷ്യയുടെ ഭൂരിഭാഗവും യൂറോപ്പ്, വടക്കേ ആഫ്രിക്ക, പശ്ചിമ ആഫ്രിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും ആര്‍ട്ടിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലും ഗ്രഹണം ദൃശ്യമാകും. ഈ ഗ്രഹണം ഇന്ത്യയില്‍ പൂര്‍ണ്ണമായും ദൃശ്യമാകില്ല. ഇന്ത്യയുടെ ഏതാനും ഭാഗങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. വടക്കുകിഴക്കന്‍ ഭാഗത്തുള്ള അരുണാചലിന്റെ ചില ഭാഗങ്ങളിലും ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിലും ഇത് അവസാനിക്കുന്നതിനുമുമ്പ് കുറച്ചുസമയം ഗ്രഹണം കാണാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് ദൃശ്യമാകില്ല.

ഡിസംബര്‍ 4ന് സൂര്യഗ്രഹണം

ഡിസംബര്‍ 4ന് സൂര്യഗ്രഹണം

ഇതിനുശേഷം ഡിസംബര്‍ 4 ന് സൂര്യഗ്രഹണം ഉണ്ടാകും. ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. ആഫ്രിക്കയുടെ തെക്ക് ഭാഗം, ഓസ്ട്രേലിയയുടെ തെക്ക് ഭാഗം, തെക്കേ അമേരിക്കയുടെ തെക്ക് ഭാഗം, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും.

Most read:മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന വ്യക്തി; ഇന്ന് പരശുരാമ ജയന്തിMost read:മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന വ്യക്തി; ഇന്ന് പരശുരാമ ജയന്തി

പൂര്‍ണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം

പൂര്‍ണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം

ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വന്ന് അതിന്റെ പിന്നിലെ സൂര്യപ്രകാശത്തെ പൂര്‍ണ്ണമായും മൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ പ്രതിഭാസത്തെ പൂര്‍ണ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ഭാഗിക സൂര്യഗ്രഹണം എന്നാല്‍ സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വന്ന് അതിന്റെ പിന്നില്‍ സൂര്യനെ ഭാഗികമായി മൂടുന്നു. ഈ സമയത്ത്, സൂര്യന്റെ മുഴുവന്‍ പ്രകാശവും ഭൂമിയില്‍ എത്തുന്നില്ല. ഈ അവസ്ഥയെയാണ് ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. വാര്‍ഷിക സൂര്യഗ്രഹണം എന്നാല്‍ സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നു. എന്നാല്‍ സൂര്യനെ പൂര്‍ണ്ണമായും മൂടുന്നില്ല, അതിന്റെ മധ്യഭാഗം മാത്രം മൂടുന്നു. ഈ സമയത്ത്, ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ ഒരു മോതിരം പോലെ പ്രത്യക്ഷപ്പെടുന്നു. ഇതിനെയാണ് നാം വാര്‍ഷിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്.

ഗ്രഹണത്തെക്കുറിച്ചുള്ള മതവിശ്വാസങ്ങള്‍

ഗ്രഹണത്തെക്കുറിച്ചുള്ള മതവിശ്വാസങ്ങള്‍

മതവിശ്വാസമനുസരിച്ച് ഗ്രഹണം ഒരു ദോഷകരമായ സംഭവമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ഈ കാലയളവില്‍ ചില പ്രവൃത്തികള്‍ ചെയ്യുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ശുഭപ്രവൃത്തികള്‍. ഗ്രഹണസമയത്ത് ക്ഷേത്രത്തില്‍ ആരാധനകള്‍ നിരോധിച്ചിരിക്കുന്നു. ഈ സമയത്ത് ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ തൊടാന്‍ പാടില്ല, ക്ഷേത്രങ്ങളുടെ വാതിലുകളെല്ലാം ഈ സമയം അടച്ചിടും.

Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

ഗ്രഹണ സമയത്ത് എന്തുചെയ്യണം

ഗ്രഹണ സമയത്ത് എന്തുചെയ്യണം

മതവിശ്വാസമനുസരിച്ച് ഗ്രഹണങ്ങള്‍ അശുഭകരമാണെന്ന് പറയപ്പെടുന്നതിനാല്‍, പലരുംപാചകം ചെയ്യുന്നതില്‍ നിന്നും ഭക്ഷണം കഴിക്കുന്നതില്‍ നിന്നും വെള്ളം കുടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഗ്രഹണ സമയത്ത് ഒരു ഭക്ഷണവും കഴിക്കരുത്. എന്നിരുന്നാലും, ഈ നിയമം രോഗികള്‍ക്കോ ഗര്‍ഭിണികള്‍ക്കോ ബാധകമല്ല. കൂടാതെ, നഗ്‌നനേത്രങ്ങളാല്‍ ഗ്രഹണത്തെ നോക്കരുത്. ഗ്രഹണം കാണുന്നതിന് എക്ലിപ്‌സ് ഗ്ലാസുകളും മൈക്രോസ്‌കോപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുക.

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം

ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം

മതവിശ്വാസമനുസരിച്ച്, ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ഗ്രഹണ സമയത്ത് വീടിനുള്ളില്‍ തന്നെ തുടരണം. ഗ്രഹണ സമയത്ത് വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Lunar Eclipse 2021: Date, Time, Where to Watch First Blood Moon of the Year?

The first total lunar eclipse of 2021 will happen on May 26. Know the time and where to watch the eclipses.
Story first published: Saturday, May 15, 2021, 9:37 [IST]
X
Desktop Bottom Promotion