Latest Updates
-
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും!
2023ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗം ഈ 5 രാശിക്കാര്‍ക്ക്
എല്ലാവര്ക്കും സ്വന്തമായി ഒരു വീട് വാങ്ങണമെന്ന് ഒരു സ്വപ്നമുണ്ടാകും. എന്നാല്‍ നിലവിലെ കാലത്ത് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എങ്കിലും എല്ലാവരും അവരുടെ ജീവിതത്തില്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ജ്യോതിഷത്തില്‍, വീട് വാങ്ങുന്നതിനുള്ള നിങ്ങളുടെ ഗ്രഹയോഗങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.
ഗ്രഹങ്ങളുടെയും രാശികളുടെയും ചലനങ്ങളും സ്ഥാനങ്ങളും സമയവും കൃത്യമായി കണക്കാക്കി 2023 വര്‍ഷത്തില്‍ സ്വപ്നഭവനം സ്വന്തമാക്കാന്‍ യോഗമുള്ള ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വരുംവര്‍ഷം വീട് വാങ്ങാനുള്ള സാധ്യതകള്‍ നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടും. ഭവന സാക്ഷാത്കാരത്തിനായി ഗ്രഹസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളും. 2023 വര്‍ഷത്തില്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗമുള്ള 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജ്യോതിഷത്തില്‍ സ്വത്തിന്റെ ഘടകം
ജ്യോതിഷമനുസരിച്ച് ജാതകത്തില്‍ 12 വീടുകളുണ്ട്. ഓരോ വീടും മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നു. വ്യാഴം ഗ്രഹമാണ് സ്വത്ത്, കെട്ടിടം, ഭൂമി എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നത്. നിങ്ങളുടെ വീടിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നതില്‍ മറ്റ് ഗ്രഹങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍, വീടിന്റെ സാധ്യത നാലാം ഭാവത്തിലാണ് നിര്‍ണയിക്കുന്നത്.

മേടം
പുതുവര്‍ഷത്തില്‍ ഭാഗ്യാധിപനായ വ്യാഴം നിങ്ങളുടെ 12ാം ഭാവത്തിലേക്ക് വരും. ഈ അവസ്ഥയില്‍ മേടം രാശിക്കാര്‍ക്ക് അവരുടെ സ്വപ്ന ഭവനം എന്ന ലക്ഷ്യം 2023ല്‍ പൂര്‍ത്തീകരിക്കാനാകും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ വാങ്ങുന്ന വീട്ടില്‍ നിന്ന് അകന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവ് പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാന്‍ മികച്ചതാണ്. നിങ്ങള്‍ അടുത്തിടെ വാങ്ങിയ വീട്ടിലേക്ക് മാറാനും സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഒരു സ്വത്ത് തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അതില്‍ വിജയിക്കാനും സാധ്യതയുണ്ട്.

മിഥുനം
മിഥുനം രാശിക്കാരില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരോ ദീര്‍ഘകാലമായി വീട് അന്വേഷിക്കുന്നവരോ ആയവര്‍ക്ക് 2023ല്‍ നേട്ടമുണ്ടാക്കാനാകും. വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്ഥിരതയുള്ളതോ അസ്ഥിരമായതോ ആയ സ്വത്ത് വാങ്ങുന്നതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കണം. എന്നിരുന്നാലും, ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ ഒരു വീടോ വസ്തുവോ വാങ്ങുകയാണെങ്കില്‍ അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ക്കിടയിലുള്ള കാലയളവ് സ്ഥിരതയാര്‍ന്ന സ്വത്ത് വാങ്ങാന്‍ അനുയോജ്യമാണ്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ ഐശ്വര്യവും ഭാഗ്യവും ലഭിക്കും.

കന്നി
വീട് വാങ്ങാന്‍ സ്വപ്നം കാണുന്ന കന്നി രാശിക്കാര്‍ക്ക് 2023 ലെ പുതുവര്‍ഷത്തില്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. ഈ വര്‍ഷം നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും. നിങ്ങള്‍ക്ക് വസ്തുവില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും. ഈ സമയം ഒരു വീടോ ഓഫീസോ സ്ഥലമോ വാങ്ങുന്നത് നല്ലതായിരിക്കും. വര്‍ഷത്തിന്റെ ആദ്യ പകുതി ശരാശരിയേക്കാള്‍ സാധാരണമായിരിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു വലിയ വസ്തുവോ എസ്റ്റേറ്റോ വാങ്ങാന്‍ കഴിഞ്ഞേക്കും. വീട് പണിയാന്‍ ഈ സമയം അനുയോജ്യമാകും. എന്നാല്‍ മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവ് വീട് വാങ്ങുന്നതിന് അനുയോജ്യമല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഒരു വീട് വാങ്ങുന്നത് ഫലപ്രദമായിരിക്കും.

തുലാം
2023ല്‍ വീട് വാങ്ങുന്നതിന് ശുഭകരമായ യോഗങ്ങള്‍ കൈവരുന്ന ഭാഗ്യചിഹ്നങ്ങളില്‍ ഒന്നാണ് തുലാം രാശി. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവ് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സ്ഥാവര വസ്തുക്കള്‍ വാങ്ങാനുള്ള സാധ്യതയുണ്ട്. തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം, എന്നാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വായ്പയെടുത്ത് ഒരു വീട് വാങ്ങുന്നതില്‍ നിങ്ങള്‍ വിജയിക്കും.

വൃശ്ചികം
വീട് വാങ്ങുന്നതിനോ വീട് പണിയുന്നതിനോ ആയി വൃശ്ചിക രാശിക്കാര്‍ ഏറെ നാളായി നടത്തുന്ന ശ്രമങ്ങല്‍ 2023ല്‍ വിജയം കാണും. വീട് വാങ്ങാനുള്ള യോഗങ്ങള്‍ നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടും. വസ്തു വാങ്ങുന്ന കാര്യത്തില്‍ 2023 വര്‍ഷം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. വര്‍ഷത്തിന്റെ ആരംഭ മാസങ്ങളില്‍ കര്‍മ്മത്തിന്റെ ഗുണഭോക്താവായ ശനി, നിങ്ങളുടെ 12ാം ഭാവത്തില്‍ നില്ക്കുന്നു. ഈ ഭാവത്തില്‍ ശുക്രനും ഉണ്ടാകും. അതിനാല്‍ ഈ സമയത്ത് ഒരു വസ്തു വില്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിച്ചേക്കാം. ജനുവരി 17ന് ശനി ഗ്രഹം നിങ്ങളുടെ നാലാമത്തെ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍, ഈ സമയം ഒരു പുതിയ വീടോ കെട്ടിടമോ വാങ്ങുന്നത് നിങ്ങള്‍ക്ക് ഭാഗ്യമായിരിക്കും. ഈ സമയത്ത് സ്ഥലമോ കെട്ടിടമോ വീടോ വാങ്ങാന്‍ സാധ്യതയുണ്ട്. വീട് പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നിങ്ങള്‍ക്കത് ചെയ്യാനാകും.



Click it and Unblock the Notifications