Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍
ഒരു വാഹനം വാങ്ങുകയെന്ന സ്വപ്നം എല്ലാവര്‍ക്കുമുണ്ടാകും. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി മിക്കവരും കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ ചിലപ്പോള്‍ നമ്മള് കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് ഒരു വാഹനം വാങ്ങുമ്പോള്‍ അത് നമ്മുടെ നഷ്ടത്തിന് കാരണമായേക്കാം.
അനുകൂലവും പ്രതികൂലവുമായ ഗ്രഹ ചലനങ്ങള്‍, അവയുടെ അവസ്ഥകള്‍, രാശികളുടെ ചലനം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. വാഹനയോഗം എന്നത് അങ്ങനെ എല്ലാവര്ക്കും കൈവരുന്ന ഒരു സൗഭാഗ്യമല്ല. 2023ല്‍ ചില രാശിക്കാര്‍ക്ക് വാഹനയോഗം കൈവരുന്നുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്നും വാഹനം വാങ്ങാനായി 2023ല്‍ അനുയോജ്യമായ സമയം ഏതാണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മേടം
2023 വര്‍ഷത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന രാശികളില് ഒന്നാണ് മേടം. 2023ന്റെ ആരംഭത്തില്‍ ജനുവരി 17ന്, കര്‍മ്മത്തിന്റെ ഗുണഭോക്താവായ ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് സംക്രമിക്കും. ഏപ്രില്‍ 22 ന് വ്യാഴം നിങ്ങളുടെ രാശിയില്‍ പ്രവേശിക്കും. വാഹനം വാങ്ങാന്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ശുക്രന് വാഹനത്തിന്റെ ഘടകമാണ്. മെയ് മാസത്തില്‍ അത് നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കും. ശുക്രന്റെയും മറ്റ് ഗ്രഹങ്ങളുടെയും സമൃദ്ധമായ അനുഗ്രഹങ്ങള്‍ ഉള്ളതിനാല്‍, മെയ് മാസത്തില്‍ ഒരു വാഹനം വാങ്ങാന്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പ്രത്യേകിച്ചും നിങ്ങള്‍ ഒരു ഫോര്‍ വീലര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം നല്ലതാണ്. ഈ കാലത്ത് വാഹനം വാങ്ങുന്നത് മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.

ഇടവം
ദീര്‍ഘനാളായി വാഹനം വാങ്ങാന്‍ ശ്രമിക്കുന്ന ഇടവം രാശിക്കാര്‍ക്ക് 2023 വര്‍ഷം അതിനുള്ള ഉത്തമ സമയമാണ്. ഈ വര്‍ഷം ലാഭത്തിന്റെയും നേട്ടങ്ങളുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യങ്ങള്‍ കൈവരും. ഈ സമയത്ത്, ഒരു വാഹനം വാങ്ങുന്നതിനുള്ള ശുഭകരമായ യോഗം ദൃശ്യമാകും. ഇടവം രാശിയുടെ അധിപന് ശുക്രനാണ്. ശുക്രനാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട ഘടകവുമാണ്. നിങ്ങളുടെ രാശിയില്‍ ശുക്രന്റെ സ്ഥാനം അങ്ങേയറ്റം അഭിവൃദ്ധിയും ഐശ്വര്യവും നല്‍കും. ഇതനുസരിച്ച്, വാഹനം വാങ്ങാനായി നിങ്ങള്‍ക്ക് മെയ് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടം ശുഭമായിരിക്കും. എന്നാല്‍, നിങ്ങള്‍ നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക.

ചിങ്ങം
വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ചിങ്ങം രാശിക്കാര്‍ക്ക് 2023 വര്‍ഷം നല്ല സാധ്യതകള്‍ കൊണ്ടുവരും. ജനുവരിയില്‍ ചൊവ്വ ഗ്രഹവും അതിന്റെ ദര്‍ശനവും പൂര്‍ണ്ണമായും സ്വന്തം രാശിയായ വൃശ്ചികത്തില് ആയിരിക്കും. ഈ സമയത്ത് നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ശുഭ മാസങ്ങള്‍ ഏപ്രില്‍ മുതല്‍ മെയ് വരെയും വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങളായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയും ആയിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ വാഹനം വാങ്ങാനാകും.

മകരം
2023ല്‍ വാഹനം വാങ്ങാന്‍ ഭാഗ്യ സാധ്യതയുള്ള രാശികളില് ഒന്നാണ് മകരം രാശി. 2023 വര്‍ഷം നിങ്ങള്‍ക്ക് നല്ല ഭാഗ്യവും സമൃദ്ധിയും നല്‍കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ നിങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് അനുകൂലമായിരിക്കും. ഏപ്രില്‍-മെയ് മാസങ്ങളിലും ഇരുചക്ര വാഹനമോ നാല് ചക്ര വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഉദ്യമത്തില്‍ വിജയം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, കുറച്ച് സമയം കാത്തിരിക്കുക. 2023 വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു വാഹനം വാങ്ങാനുള്ള ശുഭപ്രതീക്ഷ നിങ്ങള്‍ക്കുണ്ടാകും.
Most read:ദാമ്പത്യ പ്രശ്നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

കുംഭം
കുംഭം രാശിക്കാര്‍ക്ക് 2023 പുതുവര്‍ഷം വാഹനം വാങ്ങാനായി ധാരാളം അനുകൂല അവസരങ്ങള്‍ ലഭിക്കും. വാഹനം വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ഏപ്രില്‍ 6 മുതല്‍ മെയ് 2 വരെയാണ് ഏറ്റവും ഭാഗ്യവും ഐശ്വര്യകരവുമായ സമയം. ഈ കാലയളവില്‍ ഒരു വാഹനം വാങ്ങുന്നത് നിങ്ങളെ വളരെയധികം സമ്പന്നമാക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനം വാങ്ങാനുള്ള യോഗങ്ങളും ഉണ്ടാക്കും. എന്നിരുന്നാലും, എല്ലാ മാസങ്ങളിലും വച്ച് ജൂണ്‍ മാസമാണ് ഇതിന് ഏറ്റവും അനുയോജ്യമായ സമയം. നിങ്ങള്‍ വര്‍ഷാവസാനം ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വാഹനം വാങ്ങുന്നത് നിങ്ങള്‍ക്ക് അഭിവൃദ്ധി കൈവരുത്തും.

ഗ്രഹസ്ഥാനവും വാഹനയോഗവും
കരിയര്‍, വിവാഹം, ബിസിനസ്സ് തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍, സാഹചര്യങ്ങളെ ബാധിക്കുന്ന വ്യത്യസ്ത ഗ്രഹങ്ങളും അവയുടെ ഘടകങ്ങളുമുണ്ട്. ജ്യോതിഷപ്രകാരം ജാതകത്തിലെ 12 വീടുകളില്‍ ഓരോന്നിനും വ്യത്യസ്തവും പ്രാധാന്യമുള്ളതുമായ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. ജാതകത്തിലെ നാലാമത്തെ വീട് ഒരു വ്യക്തിക്ക് വാഹന അഭിവൃദ്ധിയുടെ ശുഭസൂചന നല്കുന്നു. ഒരു വാഹനത്തില്‍ നിന്ന് വ്യക്തിക്ക് സന്തോഷം ലഭിക്കുമോ ഇല്ലയോ എന്നത് നാലാം ഭാവത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കപ്പെടുന്നു. ബുധന്‍ ഗ്രഹം വാണിജ്യ വാഹനങ്ങളെ പ്രതിനിധീകരിക്കുന്നു. അതുപോലെ നമ്മുടെ സ്വകാര്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഘടകമാണ് ശുക്രന്.



Click it and Unblock the Notifications
