Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശിവരാത്രിയില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ; പരമശിവന്റെ അനുഗ്രഹവും ഭാഗ്യവും കൂടെനില്‍ക്കും
എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 18നാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അകറ്റുന്നു. ഈ ദിവസം വ്രതമനുഷ്ഠിക്കാനും ശിവനെ ആരാധിക്കാനും പ്രത്യേക നിയമമുണ്ട്. ഈ ദിവസമാണ് ശിവന്റെയും ആദിശക്തി പാര്‍വതി ദേവിയുടെയും വിവാഹം നടന്നതെന്ന് പറയപ്പെടുന്നു. പരമശിവന്റെ താണ്ഡവവും ഭഗവതിയുടെ ലാസ്യ നൃത്തവും സമന്വയിച്ചതുകൊണ്ടുമാത്രമാണ് പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് എന്ന് വിശ്വസിക്കുന്നു.
ശിവനെ പ്രീതിപ്പെടുത്താനും വ്രതാനുഷ്ഠാനം നടത്താനും നിരവധി വഴികളുണ്ട്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ, ഒരാള്‍ക്ക് മഹാശിവരാത്രി വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കുകയും ശിവന്റെ കൃപ നിലനില്‍ക്കുകയും ചെയ്യുന്നു. പരമശിവന് ചില കാര്യങ്ങള്‍ വളരെ ഇഷ്ടമാണ്. മഹാശിവരാത്രി നാളില്‍ ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരതയും ലഭിക്കും. മഹാശിവരാത്രി നാളില്‍ ഭാഗ്യം തിളങ്ങാനായി വീട്ടിലെത്തിക്കേണ്ട അത്തരം ചില സാധനങ്ങള്‍ ഇതാ.

വെള്ളിയില്‍ തീര്‍ത്ത നന്ദി വിഗ്രഹം
പുരാണങ്ങള്‍ പ്രകാരം ശങ്കരന്റെ വാഹനമായി നന്ദി എന്ന കാളയെ കണക്കാക്കപ്പെടുന്നു. ഓരോ ശിവക്ഷേത്രത്തിലും നന്ദി വിഗ്രഹം സ്ഥാപിക്കണമെന്ന് പറയപ്പെടുന്നു. മഹാശിവരാത്രിയില്‍ ഭഗവാന്‍ ശങ്കരനൊപ്പം നന്ദിയെയും ആരാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മഹാശിവരാത്രി നാളില്‍ വെള്ളിയില്‍ തീര്‍ത്ത ഒരു നന്തി വിഗ്രഹം വീട്ടില്‍ സൂക്ഷിക്കണമെന്ന് പറയപ്പെടുന്നു. പൂജയ്ക്കുശേഷം അവ നിങ്ങളുടെ വീടിന്റെ നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ വയ്ക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി യാന്ത്രികമായി മെച്ചപ്പെടുന്നതായിരിക്കും.

ഒറ്റമുഖ രുദ്രാക്ഷം
ഭഗവാന്‍ ശങ്കരന്റെ ഒരു രൂപമായി ഏകമുഖ രുദ്രാക്ഷത്തെ കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തില്‍ ഇത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. അത് വീട്ടിലെത്തിക്കാന്‍ മഹാശിവരാത്രിയേക്കാള്‍ നല്ലൊരു ദിവസമില്ല. ഒറ്റ മുഖമുള്ള രുദ്രാക്ഷം ധരിക്കുകയോ ശിവമന്ത്രങ്ങള്‍ ജപിച്ച ശേഷം ഇത് വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ വലിയ വിപത്തുകള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗം
ശിവലിംഗ അഭിഷേകം നടത്താതെ മഹാശിവരാത്രി ആഘോഷം പൂര്‍ത്തിയാകില്ല. ഒരു വ്യക്തിക്ക് ഗ്രഹദോഷം ഉണ്ടെങ്കില്‍, മഹാശിവരാത്രിയില്‍ രത്‌നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ശിവലിംഗം വീട്ടില്‍ കൊണ്ടുവരണം. മഹാശിവരാത്രിക്ക് ശേഷവും ഇത് വീട്ടിലെ പൂജാമുറിയില്‍ വയ്ക്കുകയും പതിവായി പൂജിക്കുകയും ചെയ്യുക. ജാതകത്തിലെ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഇതോടെ നീങ്ങും.

മെര്‍ക്കുറി ശിവലിംഗം
പുരാണ ഗ്രന്ഥങ്ങളില്‍ ഒരു പരാദ ശിവലിംഗം വീട്ടില്‍ സ്ഥാപിക്കേണ്ടതിന്റെ പ്രത്യേക പ്രാധാന്യവും സൂചിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ പരാദ ശിവലിംഗം സൂക്ഷിക്കുന്നത് പിതൃദോഷം, കാളസര്‍പ്പ ദോഷം, വാസ്തു ദോഷം എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. പരാദ ശിവലിംഗം വീട്ടിലെത്തിക്കാനുള്ള ഏറ്റവും നല്ല ദിവസമായി മഹാശിവരാത്രി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില്‍ കൊണ്ടുവന്ന ശേഷം പതിവായി പൂജിക്കുകയും ശിവന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.

ചെമ്പ് കുടം
മഹാശിവരാത്രി നാളില്‍ ശിവലിംഗത്തിന് ചെമ്പ് കലശത്തില്‍ വെള്ളമെടുത്ത് അഭിഷേകം നടത്തിയാല്‍ ശിവനെ എളുപ്പം പ്രസാദിപ്പിക്കാമെന്ന് പറയുന്നു. കലഹങ്ങള്‍ പതിവായ വീടുകളില്‍ സമാധാനത്തിനും സന്തോഷത്തിനുമായി ഒരു ചെമ്പുകുടം വയ്ക്കുന്നത് നല്ലതാണ്. മഹാശിവരാത്രി നാളില്‍ ചെമ്പുകുടം വാങ്ങി വീട്ടിലെത്തിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ശുഭഫലം ലഭിക്കും.

മഹാമൃത്യുഞ്ജയ യന്ത്രം
മഹാമൃത്യുഞ്ജയ യന്ത്രം പതിവായി പൂജിക്കുന്ന വീടുകളില്‍ രോഗങ്ങളോ ആപത്തുകളോ കയറി വരില്ലെന്ന് വിശ്വസിക്കപ്പെടുന്നു. മഹാശിവരാത്രിയില്‍ നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ യന്ത്രം വീട്ടിലെത്തിക്കാം. ഇത് സ്ഥാപിച്ച ശേഷം, ദിവസവും സൂര്യോദയ സമയത്ത് ഇത് ആരാധിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നതായിരിക്കും.

മഹാശിവരാത്രി ആരാധനയില്‍ ശ്രദ്ധിക്കാന്‍
മഹാശിവരാത്രി ദിനത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. ഈ ദിവസം കറുത്ത വസ്ത്രം ധരിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ശിവലിംഗത്തിന് അര്‍പ്പിക്കുന്ന പ്രസാദം ഭക്തര്‍ സ്വീകരിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ധനനഷ്ടവും രോഗങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ നിങ്ങള്‍ ശിവലിംഗത്തില്‍ തുളസി അര്‍പ്പിക്കരുത്. ശിവലിംഗത്തില്‍ തണുത്ത പാല്‍ മാത്രമേ അര്‍പ്പിക്കാവൂ. സ്വര്‍ണ്ണമോ വെള്ളിയോ വെങ്കലമോ കൊണ്ടുണ്ടാക്കിയ പാത്രമായിരിക്കണം എപ്പോഴും അഭിഷേകത്തിനായി ഉപയോഗിക്കേണ്ടത്. അഭിഷേകിനായി ഒരിക്കലും സ്റ്റീല്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്.

മഹാശിവരാത്രി ആരാധനയില്‍ ശ്രദ്ധിക്കാന്‍
കൈത, ചമ്പ തുടങ്ങിയ പുഷ്പങ്ങള്‍ വിഗ്രഹത്തില്‍ അര്‍പ്പിക്കരുത്. ഈ പുഷ്പങ്ങള്‍ക്ക് പരമശിവന്റെ ശാപം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ശിവരാത്രിയുടെ വ്രതം രാവിലെ ആരംഭിച്ച് പിറ്റേന്ന് രാവിലെ വരെ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയത്ത് പഴങ്ങളും പാലും കഴിക്കാം. എന്നാല്‍ വ്രതമെടുക്കുന്നവര്‍ സൂര്യാസ്തമയത്തിനു ശേഷം ഒന്നും കഴിക്കരുത്. ഈ ദിവസം രാത്രി് ഉറങ്ങാന്‍ പാടില്ല. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായ ശേഷം മാത്രം ഭക്ഷണം കഴിക്കുക. ശിവരാത്രിയില്‍ കൂവളത്തിന്റെ ഇല ശിവലിംഗത്തില്‍ സമര്‍പ്പിക്കുന്നത് ശുഭകരമാണ്. എന്നാല്‍ കീറിയതോ അഴുകിയതോ ആയ കൂവള ഇലകള്‍ പൂജയ്ക്ക് ഉപയോഗിക്കരുത്.



Click it and Unblock the Notifications