For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

|

വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിലനിര്‍ത്താന്‍ വാസ്തുപരമായി പല മാര്‍ഗങ്ങളുമുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിക്കുന്നതിലൂടെയും ചിലവ ഒഴിവാക്കുന്നതിലൂടെയും നിങ്ങള്‍ താമസിക്കുന്ന ചുറ്റുപാടില്‍ ഊര്‍ജ്ജം നിറയ്ക്കാവുന്നതാണ്. വാസ്തു, ഫെങ്ഷൂയി വിദ്യകള്‍ അനുസരിച്ച് വീട്ടില്‍ ചില സസ്യങ്ങള്‍ വളര്‍ത്തുന്നത് സമൃദ്ധി, ഭാഗ്യം, സ്‌നേഹം, സമ്പത്ത് എന്നിവ നല്‍കുന്നു. ഈ സസ്യങ്ങള്‍ ജലത്തിന്റെ മൂലകത്തെ സന്തുലിതമാക്കുന്നതിനും നെഗറ്റീവ് എനര്‍ജി മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കുന്നുവെന്ന് ഫെങ് ഷൂയി പറയുന്നു.

Most read: വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്Most read: വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്

വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാണിക്കുന്ന പല ശാസ്ത്രീയ ഗവേഷണവുമുണ്ട്. മറ്റ് പഠനങ്ങള്‍ കാണിക്കുന്നത് സസ്യങ്ങള്‍ ഒരു വ്യക്തിയുടെ ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു എന്നാണ്. വീട്ടില്‍ ഊര്‍ജ്ജം നിറച്ച് സമ്പത്തും ഐശ്വര്യവും ആകര്‍ഷിക്കാനായി നിങ്ങള്‍ക്ക് വളര്‍ത്താവുന്ന ചില സസ്യങ്ങള്‍ ഇതാ.

തുളസി

തുളസി

ഒരു വിശുദ്ധ സസ്യമാണ് തുളസി. മറ്റ് സസ്യങ്ങള്‍ പകല്‍ സമയത്ത് മാത്രമേ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്നുള്ളൂ. എന്നാല്‍, 24 മണിക്കൂറും ഓക്‌സിജന്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഈ സസ്യം ഔഷധഗുണവും ഐശ്വര്യവും ഒരേസമയം നല്‍കുന്നു. ഐശ്വര്യത്തിനായി തുളസി ചെടി വീടിന്റെ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്കിഴക്ക് ദിശയില്‍ നടണം. ആര്‍ത്തവചക്ര സമയത്ത് സ്ത്രീകള്‍ ഉയര്‍ന്ന വികിരണം പുറപ്പെടുവിക്കുമ്പോള്‍ തുളസി ചെടിയുടെ അരികില്‍ നിന്ന് മാറിനില്‍ക്കണം, ഇത് തുളസിക്ക് നെഗറ്റീവ് എനര്‍ജി നല്‍കും.

മുള

മുള

ഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും സൂചകമാണ് മുള. അതിനാല്‍ ഇതിനെ വാസ്തു, ഫെങ്ഷുയി വിദ്യകളില്‍ പ്രശസ്തിയും സമ്പത്തും നല്‍കുന്ന സസ്യമായി കരുതപ്പെടുന്നു. ഈ പ്രാധാന്യം മനസിലാക്കിയാണ് ചെറിയ മുളകള്‍ വീട്ടില്‍ വളര്‍ത്തുന്നത് ഇക്കാലത്ത് കണ്ടുവരുന്നത്. എന്നിരുന്നാലും, ഇരുണ്ട നിറമുള്ളതിനേക്കാള്‍ മഞ്ഞ പുറംതൊലിയുള്ള വലിയ മുളകളാണ് ഐശ്വര്യം വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ടത്. വീടിന്റെ തെക്കു കിഴക്കേ മൂലയായ അഗ്നികോണില്‍ മുള നടുന്നത് നന്നായിരിക്കും.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

മണി പ്ലാന്റ്

മണി പ്ലാന്റ്

വാസ്തു, ഫെങ്ഷുയി വിദ്യകളില്‍ മണിപ്ലാന്റിന് ഏറെ പ്രാധാന്യമുണ്ട്. ഇത് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നൊരു സസ്യമാണ്. വീട്ടില്‍ ഒരു മണി പ്ലാന്റ് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ മണി പ്ലാന്റ് സമ്പത്തും വരുമാനവും വര്‍ദ്ധിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്. ഈ ചെടി നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സ്ഥാപിക്കണം.

വാഴ

വാഴ

വാഴയെ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു, മാത്രമല്ല പല സംസ്‌കാരങ്ങളിലും അതിനെ ആരാധിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം വാഴയെയും ആരാധിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ ഐശ്വര്യം വരുത്താന്‍ സഹായകമാണ്. വീടിന്റെ മുറ്റത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ വാഴ നടുന്നതാണ് ഉത്തമം. ഇത് നല്ല ആരോഗ്യത്തെയും മാനസിക സമാധാനത്തെയും സൂചിപ്പിക്കുന്നു.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

അശോക വൃക്ഷം

അശോക വൃക്ഷം

പുരാണങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വൃക്ഷമാണ് അശോകം. ഇത് വീട്ടില്‍ വളര്‍ത്തുന്നത് കഷ്ടപ്പാടുകളും ദു:ഖവും നീക്കാന്‍ സഹായിക്കുകയും സന്തോഷം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. വീട്ടു മുറ്റത്തിന്റെ മുന്‍വശത്ത് അശോക മരം നടുന്നതാണ് ഉത്തമം.

വേപ്പ്

വേപ്പ്

വീട്ടില്‍ വേപ്പ് മരത്തിന്റെ സാന്നിധ്യം പരിസരത്ത് പോസിറ്റീവിറ്റി ഉണ്ടാക്കുന്നു. കൂടാതെ ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞ സസ്യമാണ് ഇത്. വാസ്തു പ്രകാരം വീടിന്റെ വടക്ക്പടിഞ്ഞാറ് കോണില്‍ വേണം വേപ്പ് ചെടി സ്ഥാപിക്കാന്‍. വീടിന്റെ പ്രധാന കിടപ്പുമുറിയില്‍ കൂടി വേപ്പ് മരത്തിന്റെ കാറ്റ് ഒഴുകുന്നത് വീട്ടംഗങ്ങള്‍ക്ക് ഗുണം ചെയ്യും.

ലില്ലി

ലില്ലി

സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ലില്ലി. ഇത് വീടിന്റെ സ്വീകരണ മുറിയിലോ കിടപ്പുമുറിയിലോ ധ്യാനിക്കുന്ന മുറിയിലോ സ്ഥാപിക്കുന്നത് വീട്ടില്‍ ഐശ്വര്യം വരുത്താന്‍ സഹായിക്കുന്നു. ചുറ്റുപാടില്‍ ശാന്തത വ്യാപിപ്പിക്കുന്നതിനും ആളുകളുടെ മനസ് തണുപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

താമര

താമര

ധാര്‍മ്മികത, ശക്തി, വിശുദ്ധി എന്നിവയെ സൂചിപ്പിക്കുന്ന സസ്യമാണ് താമര. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയുമായി ജ്ഞാനത്തിന്റെ പ്രതീകമായ ശ്രീബുദ്ധനുമായും താമര ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, താമരയുടെ സാന്നിധ്യം വീട്ടില്‍ പ്രബുദ്ധതയെയും സമ്പത്തിനെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീടിന്റെ പ്രവേശന കവാടത്തില്‍ താമര വച്ചാല്‍ അത് വീട്ടംഗങ്ങള്‍ക്ക് പരമാവധി സ്വാധീനം നല്‍കുന്നു.

കണിക്കൊന്ന

കണിക്കൊന്ന

പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സസ്യമാണ് കണിക്കൊന്ന. ശ്രീകൃഷ്ണനുമായി ഏറെ ബന്ധമുള്ള ഈ പുഷ്പം അതിനാലാണ് വിഷുവിന് കണി ഒരുക്കാനായി തിരഞ്ഞെടുക്കുന്നത്. വീടിന്റെ തെക്കുപടിഞ്ഞാറ് ദിക്കില്‍ കണിക്കൊന്ന നടുന്നതാണ് ഉത്തമം.

Most read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവുംMost read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

English summary

Lucky Plants to Keep in Home For Prosperity

Plants infuse energy into our lives that cannot be matched by any other creation of nature. These plants and trees will help you to attract wealth and prosperity to home. Take a look.
Story first published: Saturday, September 12, 2020, 18:38 [IST]
X
Desktop Bottom Promotion