ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും നല്‍കും ഭാര്യ

വിവാഹം കഴിക്കുമ്പോള്‍ ജാതകം നോക്കുന്നതും പൊരുത്തം നോക്കുന്നതും എല്ലാം പലരും ചെയ്യുന്നത് തന്നെയാണ്. എന്നാല്‍ ആണ്‍കുട്ടിയുടെ കുടുംബം പെണ്‍കുട്ടിയുടെ പശ്ചാത്തലവും അവളുടെ വ്യക്തിത്വവും എല്ലാം നോക്കുന്നു. തിരിച്ചും അതു പോലെ തന്നെയാണ്. എന്നിരുന്നാലും മുന്നിലുള്ള പെണ്‍കുട്ടിക്ക് ഭാഗ്യകരമായ ശാരീരിക സവിശേഷതകള്‍ ഉണ്ടോ ഇല്ലയോ എന്ന് ഒരാള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം.

ഒരു പെണ്‍കുട്ടി തന്റെ ഭര്‍ത്താവിന് ഭാഗ്യവും സമ്പത്തും കൊണ്ടുവരുമോ ഇല്ലയോ എന്ന് പറയാന്‍ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന സവിശേഷതകളോടെ മുഖം അല്ലെങ്കില്‍ കഴുത്ത് പോലുള്ള ശാരീരിക സവിശേഷതകള്‍ നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. എല്ലാ സ്ത്രീകളിലും ഭാഗ്യവും നിര്‍ഭാഗ്യവും കൊണ്ട് വരുന്ന പല വിധത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. സ്ത്രീകളെക്കുറിച്ചുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ആയ സവിശേഷതകള്‍ മുന്‍ ജന്മങ്ങളില്‍ അവരുടെ കര്‍മ്മത്തെ സൂചിപ്പിക്കുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ഭാഗ്യവും സമ്പത്തും നല്‍കുന്ന സ്ത്രീകളുടെ അഭികാമ്യമായ ശാരീരിക സവിശേഷതകളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

നെറ്റി

നെറ്റി

നെറ്റി നോക്കി ഒരു പെണ്‍കുട്ടിയുടെ ഭാഗ്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യം കൊണ്ട് വരുന്ന പെണ്‍കുട്ടിയാണ് നിങ്ങളുടെ വധു എന്നുണ്ടെങ്കില്‍ അവളുടെ നെറ്റിയില്‍ അര്‍ദ്ധചന്ദ്രാകൃതിയില്‍ വളഞ്ഞ പുരികങ്ങളായിരിക്കും. ഇത് കൂടാതെ മൂന്ന് വിരലുകള്‍ വെക്കുന്ന തരത്തില്‍ ഉയര്‍ന്ന നെറ്റിത്തടവും ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ ഇവരുടെ മൂക്കിന് മുകളില്‍ ഒരു മറുകും ഉണ്ടായിരിക്കുന്നതാണ്. ഈ പെണ്‍കുട്ടി ഭര്‍ത്താവിനോ പുത്രന്മാര്‍ക്കോ ദാസന്മാര്‍ക്കോ അഭിവൃദ്ധി നല്‍കും എന്നാണ് പറയുന്നത്.

കണ്ണിന്റെ നിറവും കണ്‍പോളകളും

കണ്ണിന്റെ നിറവും കണ്‍പോളകളും

തേന്‍ നിറമുള്ള കണ്ണുള്ള സ്ത്രീകള്‍ ഭര്‍ത്താവിനും കുടുംബത്തിനും സന്തോഷവും സമ്പത്തും നല്‍കും എന്നാണ്. അതേസമയം, മൃദുവും കറുത്തതുമായ കണ്‍പോളകള്‍ ഭാഗ്യത്തിന്റെയും ആദരവിന്റെയും അടയാളമാണ്. ഈ സവിശേഷതകളുള്ള ഒരു പെണ്‍കുട്ടിക്ക് അവള്‍ നല്‍കുന്ന സന്തോഷത്തിന് ഭര്‍ത്താവില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ബഹുമാനം ലഭിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇവര്‍ എപ്പോഴും ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യം കൊണ്ട് വരുന്നവരാണ്.

ചെവി

ചെവി

നീളമുള്ള, വൃത്താകൃതിയിലുള്ള ചെവികളുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അവര്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. ഈ ശുഭ സവിശേഷത നിങ്ങളുടെ ജീവിതത്തിന് സന്തോഷവും സമ്പത്തും നിങ്ങളുടെ കൈയ്യില്‍ തീര്‍ച്ചയായും കൊണ്ടുവരും എന്നും പറയുന്നുണ്ട്. ലക്ഷണ ശാസ്ത്രപ്രകാരം ഇത്തരത്തില്‍ വൃത്താകൃതിയിലുള്ള ചെവിയുള്ളവര്‍ വളരെയധികം ഭാഗ്യം നിറഞ്ഞവരാണ് എന്നാണ് പറയുന്നത്.

മൂക്ക്

മൂക്ക്

മൂക്കിന്റെ ആകൃതിയും ലക്ഷണശാസ്ത്രത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. മൂക്കിന്റെ ദ്വാരങ്ങള്‍ ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കണം, അതേസമയം ചുവന്ന മറുകോ അല്ലെങ്കില്‍ മൂക്കിന്റെ മുന്‍ഭാഗത്തുള്ള ചെറിയ കുത്തോ ഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരക്കാര്‍ ഭര്‍ത്താവിനും കുടുംബത്തിനും നേട്ടങ്ങള്‍ കൊണ്ട് വരും എന്നാണ് വിശ്വാസം.

ചുണ്ടുകള്‍

ചുണ്ടുകള്‍

ചുണ്ടിന്റെ ഭംഗിയില്‍ മാത്രം ആകൃഷ്ടരാവരുത് എന്നുള്ളതാണ് സത്യം. കാരണം ഇതില്‍ ഭാഗ്യത്തിന്റെ അടയാളങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വൃത്താകൃതിയിലുള്ളതും ചുവന്നതുമായ ചുണ്ടുകളുള്ള സ്ത്രീകളാണ് നിങ്ങളുടെ ഭാഗ്യം കൊണ്ട് വരുന്നത്. ഭാവിയില്‍ സമ്പത്തിന്റെ ഉറവിടം പ്രവചിക്കുന്ന അവരുടെ ചുണ്ടുകളിലെ വരികളും നിങ്ങള്‍ ശ്രദ്ധിക്കണം. ഇതെല്ലാം ഭര്‍ത്താവിനും മക്കള്‍ക്കും ഗൃഹത്തിനും ഭാഗ്യം കൊണ്ട് വരുന്നതാണ്.

പല്ലുകള്‍

പല്ലുകള്‍

അവളുടെ താടിയെല്ലുകള്‍ തുല്യമാണോ അല്ലയോ എന്ന് നോക്കുമ്പോള്‍ തന്നെ പല്ലുകളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഭാഗ്യ ലക്ഷണമുള്ളവരുടെ പല്ലുകള്‍ ചെറുതും തിളക്കമുള്ളതുമായിരിക്കും. ഇതെല്ലാം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

താടി

താടി

നല്ല താടിയായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. രോമങ്ങളില്ലാത്ത മൃദുവായ താടിയാണ് സ്ത്രീകള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ലക്ഷണം. പക്ഷേ ഇത് കട്ടിയുള്ളതും എന്നാല്‍ മൃദുവായതുമായിരിക്കണം. ഈ താടി ഉള്ള ഏതൊരു സ്ത്രീക്കും അവളുടെ കുടുംബത്തിന് പണവും ഐശ്വര്യവും കൊണ്ട് വരുന്നതിന് സാധിക്കുന്നുണ്ട്.

കഴുത്ത്

കഴുത്ത്

നിങ്ങളുടെ ഭാര്യക്ക് വൃത്താകൃതിയിലുള്ളതും സുന്ദരവും ശക്തവുമായ കഴുത്ത് ഉണ്ടെങ്കില്‍ സമൃദ്ധി നിങ്ങള്‍ക്ക് ലഭിക്കും. ഭര്‍ത്താവിന് ഭാഗ്യം ലഭിക്കുമോയെന്നറിയാന്‍ കഴുത്തിന്റെ നീളം രണ്ട് വിരലുകള്‍ ചേര്‍ന്ന് വരുന്നതായിരിക്കണം.

തോളുകള്‍

തോളുകള്‍

മൃദുവും ഹ്രസ്വവുമായ തോളുകളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. എന്ന് മാത്രമല്ല അവര്‍ ഭാഗ്യം കൊണ്ട് വരികയും ചെയ്യുന്നുണ്ട്. അവര്‍ പുത്രന്മാരാല്‍ അനുഗ്രഹിക്കപ്പെടുകയും ധാരാളം ഭാഗ്യങ്ങള്‍ നേടുകയും ചെയ്യുന്നു. അവരെ വിവാഹം കഴിക്കുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

അതിനാല്‍, ഇത് സ്ത്രീകളുടെ ശാരീരിക സ്വഭാവവിശേഷങ്ങളാണ്, അത് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാഗ്യവും സമൃദ്ധിയും നല്‍കുന്നു, പലപ്പോഴും മക്കളാല്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം വെറും വിശ്വാസങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നവ മാത്രമാണ്. അടിസ്ഥാനപരമായി ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഐക്യം തന്നെയാണ് കുടുംബ ജീവിതത്തില്‍ ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം കൊണ്ട് വരുന്നത്. വെറും ശാരീരിക പ്രത്യേകതകള്‍ മാത്രം നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

X
Desktop Bottom Promotion