സംഖ്യാശാസ്ത്രം: 2023-ല്‍ ഭാഗ്യം കൊടികുത്തി വാഴും രാശിക്കാര്‍

2023-ല്‍ സംഖ്യാശാസ്ത്ര പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങളില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ തരത്തില്‍ നിങ്ങളുടെ പുതുവര്‍ഷത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ഇവരില്‍ ഭാഗ്യസംഖ്യയും നിര്‍ഭാഗ്യ സംഖ്യയും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു.

Lucky Numbers In 2023

കഴിഞ്ഞ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഈ വര്‍ഷം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലരും ആശങ്കയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. രാശിപ്രകാരം നിങ്ങളുടെ ഏറ്റവും മികച്ച ഭാഗ്യസംഖ്യ ഏതാണെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഒറ്റസംഖ്യകളാണ് എപ്പോഴും ഭാഗ്യം നല്‍കുന്നത്. കാരണം ഇവരില്‍ ഇരട്ട സംഖ്യകള്‍ ഒരിക്കലും ഭാഗ്യത്തെ സ്വാധീനിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ 2023-ല്‍ മേടം രാശിക്കാരുടെ ഭാഗ്യ സംഖ്യകളില്‍ എപ്പോഴും 7,9 എന്നിവയാണ് വരുന്നത്. ഇവര്‍ക്ക് ഏത് കാര്യവും വിജയിക്കുന്നതിനുള്ള അതിതീവ്രമായ ആഗ്രഹം ഉണ്ടായിരിക്കും എന്നാല്‍ ഇവരില്‍ വെല്ലുവിളികള്‍ നേരിടുന്നതിന് സാധിക്കണം എന്നില്ല. എന്നാല്‍ ശ്രീരാമന്റെ അനുഗ്രഹമുള്ള ഈ രണ്ട് സംഖ്യകളും നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 6 ആണ്. ഇവര്‍ക്ക് ശുഭകരമായ പലഫലങ്ങളും ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് കാര്യം. ഇത് നിങ്ങളില്‍ ആത്മവിശ്വാസവും സംതൃപ്തിയും കൊണ്ട് വരുന്നു. 2023-ല്‍ ഇടവം രാശിക്കാര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ സംഖ്യാശാസ്ത്രത്തില്‍ അതിനുള്ള ബദലായാണ് ഭാഗ്യ സംഖ്യ 6 ആയി കക്കാക്കുന്നത്. ഇവര്‍ സന്തോഷകരമായി മുന്നോട്ട് പോവുന്നതിന് ഈ സംഖ്യ സഹായിക്കുന്നു എന്നാണ് വിശ്വാസം. പരിശ്രമങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് ആറ് എന്ന ദിനവും സംഖ്യയും നിങ്ങളെ സഹായിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് 2023-ലെ ഭാഗ്യ സംഖ്യ 5 ആയിരിക്കും. ഇവര്‍ക്ക് ഈ സംഖ്യ എപ്പോഴും ബഹുമാനം, വിജയം, സമ്പത്ത്, അധികാരം എന്നിവ നല്‍കുന്നു. മിഥുനം രാശിക്കാര്‍ക്ക് കരിയറില്‍ മാറ്റം വരുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും എല്ലാം അഞ്ച് എന്ന സംഖ്യ സഹായിക്കുന്നു. കൂടാതെ ജീവിതത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 5-ാം നമ്പര്‍ നിങ്ങളെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നത് അഞ്ചാം നമ്പറിലൂടെയാണ്. മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ഒരു സംഖ്യ കൂടിയാണ് അഞ്ച്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്ന സംഖ്യ എന്ന് പറയുന്നത് 2,6 എന്നിവയാണ്. ഇത് സ്ത്രീകള്‍ക്ക ്‌വളരെയധികം ഗുണം ചെയ്യുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇവരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സംഖ്യയായി മാറുന്നുണ്ട്. 2, 6 എന്നിവ. നിങ്ങളുടെ കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതും പോസിറ്റീവ് ഫലങ്ങള്‍ നിറക്കുന്നതും എല്ലാം ഈ സംഖ്യകള്‍ സഹായിക്കുന്നു. നിങ്ങള്‍ ബുദ്ധിമുട്ടുകളിലോ അല്ലെങ്കില്‍ പ്രണയത്തിലോ സൗഹൃദത്തിലോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെങ്കില്‍ ഇവരെ സഹായിക്കുന്നു ഈ രണ്ട് സംഖ്യകളും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ എപ്പോഴും അഗ്നിയുടെ പ്രതീകമാണ്. ഇവര്‍ ദൃഢതയേയും അഭിമാനത്തേയും ആണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ ഭരിക്കുന്നതിനും ചിങ്ങം രാശിക്കാര്‍ മുന്നിട്ടിറങ്ങുന്നു. ഇവരുടെ 2023-ലെ ഭാഗ്യ സംഖ്യയാണ് 7. ഇവര്‍ ഏത് കാര്യത്തിലും എളിമയുള്ളവരായിരിക്കും എങ്കിലും ശ്രദ്ധയോടെ വേണം എന്തും കൈകാര്യം ചെയ്യുന്നതിന്. ശക്തിയെ സൂചിപ്പിക്കുന്ന 7 എന്ന സംഖ്യയായിരിക്കണം ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് 2023-ല്‍. ഇത് ഈ രാശിചിഹ്നത്തിന് ചൈതന്യം പകരുകയും കൂടുതല്‍ ഫലപ്രദമായി അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യകള്‍ മൂന്നെണ്ണമാണ്. 1, 6, 7 എന്നിവയാണ് അവ. സംഖ്യാശാസ്ത്രമനുസരിച്ച് ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. എല്ലാ കാര്യവും സുഗമമായി നടക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് 6. 7 എന്ന സംഖ്യ അവരുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയെ സൂചിപ്പിക്കുന്നു. പലപ്പോഴും ആശങ്കകളെ മറികടക്കുന്നതിനും വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാ ഈ മൂന്ന് സംഖ്യകള്‍ നിങ്ങളെ സഹായിക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യകള്‍ 8 ഉം 10 ഉം ആയിരിക്കും. 10 എന്ന സംഖ്യ എപ്പോഴും പൂര്‍ണതയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നമ്മള്‍ അല്‍പം കൂടുതല്‍ സൗഭാഗ്യം കൊണ്ട് വരുന്ന സംഖ്യായായാണ് കണക്കാക്കുന്നത്. 8 എന്ന സംഖ്യ സന്തുലിതാവസ്ഥ, സമ്പത്ത്, വിജയം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ തുലാം രാശിക്കാര്‍ക്ക് എട്ടും പത്തും ഭാഗ്യം കൊണ്ട് വരുന്ന സംഖ്യകള്‍ തന്നെയാണ്. നിങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് എട്ട് എന്ന സംഖ്യ വളരെ വലിയ പങ്ക് വഹിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് 1, 3 എന്നിവയാണ് ഭാഗ്യ സംഖ്യകള്‍. ഏറ്റവും തണുത്ത പ്രകൃതമായി നില്‍ക്കുന്ന രാശിയാണ് വൃശ്ചികം രാശി. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന സംഖ്യയാണ് നമ്പര്‍ 1. വെല്ലുവിളിയും ധൈര്യവും പ്രതിനിധീകരിക്കുന്ന സംഖ്യ 3 ആണ് വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് 3 ആണ് അവരുടെ ഭാഗ്യ സംഖ്യ. ഇത് നിങ്ങളുടെ ധൈര്യം, ശ്രദ്ധ, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഹൃദയം എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിനും സാധിക്കുന്നു. നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും അതിനെ കൈപ്പിടിയില്‍ ഒതുക്കുന്നതിനും മൂന്ന് എന്ന സംഖ്യ സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ 2023-ല്‍ കൊണ്ട് വരുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യകള്‍ എന്ന് പറയുന്നത് 3,4,9 ആണ്. ഈ മൂന്ന് സംഖ്യകളും മകരം രാശിക്കാര്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. 4,9 എന്ന സംഖ്യകള്‍ ജീവിതത്തില്‍ ധൈര്യത്തിനും ഞ്ജാനത്തിനും വേണ്ടി നിലകൊള്ളുന്ന സംഖ്യകളാണ്. എന്നാല്‍ ചിവ അവസരങ്ങളില്‍ ഇവ വിയോജിപ്പിന്റെ സംഖ്യകളായി മാറുകയും ചെയ്യുന്നുണ്ട്. 2023 ലെ പുതുവര്‍ഷത്തില്‍, മകരം രാശിയില്‍, തടസ്സങ്ങളെയും പ്രശ്നങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഈ തടസ്സങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഖ്യകളുടെ കൂട്ടത്തില്‍ 3,4, 9 എന്നീ സംഖ്യകള്‍ മികച്ചതാണ്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഏറ്റവും സവിശേഷമായ സംഖ്യ എന്ന് പറയുന്നത് 22 ആണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. വ്യത്യസ്ത ജീവിതം നയിക്കുന്നതിനും വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഇത്. അതിന് നിങ്ങളെ സഹായിക്കുന്ന സംഖ്യയാണ് 22. നിങ്ങളുടെ കുടുംബത്തിന്റേയും ബന്ധങ്ങളുടേയും പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ജീവിക്കണമെങ്കില്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ ഭാഗ്യ സംഖ്യ.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് 0, 9 എന്നിവയാണ് പൂര്‍ണതയും ഭാഗ്യവും നല്‍കുന്ന സംഖ്യകള്‍. ഈ ഭാഗ്യ സംഖ്യകള്‍ മീനം രാശിക്ക് ഗുണം ചെയ്യുകയും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഏത് കാര്യത്തിനും മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു ഈ സംഖ്യകള്‍. അപകടകരമായ പല കാര്യങ്ങളും നിങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോവുന്നതിനും നിങ്ങളെ പിന്തുണക്കുന്നതിനും മീനം രാശിക്ക് ഭാഗ്യമായി നില്‍ക്കുന്നത് ഈ സംഖ്യകളാണ്.

Story first published: Friday, November 25, 2022, 16:41 [IST]
X
Desktop Bottom Promotion