Latest Updates
-
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര് മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട്
ഭാഗ്യവും പോസിറ്റീവിറ്റിയും 2023- മുഴുവനും നില്‍ക്കാന്‍ ഓരോ രാശിക്കും ഈ നിറങ്ങള്‍
എന്നാല്‍ ഇതില്‍ തന്നെ നമ്മള്‍ പലപ്പോഴും അറിയാതെ പോവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ രാശിയും ഗ്രഹവും നോക്കാതേയും എല്ലാവരേയും പിടികൂടും എന്നത്. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് മുന്‍കൂട്ടി അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. നമ്മുടെ രാശിപ്രകാരം പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനും പക്ഷേ ചില നിറങ്ങള്‍ നമ്മളെ സഹായിക്കുന്നു.

പുതുവര്‍ഷത്തില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ജോലിയില്‍ മാറ്റം വരുമ്പോഴും അലങ്കാരങ്ങള്‍ക്കും വീടും ജോലിസ്ഥലവും അലങ്കരിക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് രാശിപ്രകാരം അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 2023-ലെ ഓരോ രാശിചിഹ്നത്തിനും ഭാഗ്യ നിറങ്ങള്‍ ഏതൊക്കെ?

മേടം: ഭാഗ്യ നിറം: ചുവപ്പ്, വെള്ള, മഞ്ഞ
മേടം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം എന്ന് പറയുന്നത് ചുവപ്പി, വെള്ള, മഞ്ഞ തുടങ്ങിയവയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എപ്പോഴും ചുവപ്പ് തന്നെയാണ്. ഇത് നിങ്ങളുടെ സ്വഭാവത്തെക്കൂടി നിര്‍വ്വചിക്കുന്നു. ചുവപ്പ് പലപ്പോഴും ചൈതന്യം, ക്രൂരത, വിശുദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് കൂടാതെ ചുവപ്പിനോടൊപ്പം തന്നെ വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളും മേടം രാശിക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. മേടം രാശിക്കാരായ വ്യക്തികള്‍ നീല, കറുപ്പ്, പച്ച എന്നിവ ധരിക്കുന്നത് ഒഴിവാക്കണം. കാരണം ഇവ ചൊവ്വയുടെ വിപരീത നിറങ്ങളാണ് എന്നതാണ് സത്യം. അത് ചിലപ്പോള്‍ ദൗര്‍ഭാഗ്യം കൊണ്ട് വരുന്നു.

ഇടവം: ഭാഗ്യ നിറം: പിങ്ക്, പച്ച
ഇടവം രാശിക്കാര്‍ക്ക് അനുയോജ്യമായ നിറമാണ് പിങ്ക്, പച്ച എന്നിവ. ഈ രണ്ട് നിറത്തോടൊപ്പം വെള്ള നിറവും ഇവര്‍ക്ക് ധരിക്കാം. കാരണം ശുക്രനാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഈ രണ്ട് നിറങ്ങളും ഭാഗ്യം കൊണ്ട് വരുന്നു. കൂടുതലെങ്കില്‍ പച്ച നിറവും ഇവര്‍ക്ക് അനുയോജ്യമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നാണ് പറയുന്നത്. ഇവര്‍ മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മിഥുനം: ഭാഗ്യ നിറം: മഞ്ഞ, പച്ച, പിങ്ക്, വെള്ള
മിഥുനം രാശിക്കാര്‍ രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ്. ഇവര്‍ മഞ്ഞ, പച്ച, പിങ്ക്, വെള്ള എന്നീ നിറങ്ങള്‍ ധരിക്കണം. ഈ നിറങ്ങളാണ് ഇവര്‍ക്ക് ഭാഗ്യം സമ്മാനിക്കുന്നത്. ബുധന്‍ മിഥുന രാശിയെ ഭരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന നിറങ്ങളെല്ലാം തന്നെ ബുധന്‍ അനകൂലഫലങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ ഉത്കണ്ഠയും ക്രോധവും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു ഈ നിറങ്ങള്‍.

കര്‍ക്കടകം: ഭാഗ്യ നിറം: വെള്ള, ചുവപ്പ്, വെള്ളിനിറം, സ്വര്‍ണ്ണനിറം, മഞ്ഞ
കര്‍ക്കിടകം രാശിക്കാര്‍ക്ക് വെളുപ്പ്, ചുവപ്പ്, വെള്ളി, സ്വര്‍ണ്ണം, മഞ്ഞ എന്നിവയാണ് അനുയോജ്യമായിട്ടുള്ള നിറങ്ങള്‍. ഇവര്‍ക്ക് ചന്ദ്രനാണ് ഈ രാശിയില്‍ ഗ്രഹാധിപന്‍. അതുകൊണ്ട് തന്നെ ഇവരില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്ന നിറങ്ങള്‍ മുകളില്‍ പറഞ്ഞവയാണ്. നിങ്ങളുടെ വ്യക്തിത്വം എടുത്ത് കാണിക്കുന്ന നിറങ്ങള്‍ കൂടിയാണ് ഇവ.

ചിങ്ങം: ഭാഗ്യ നിറം: ഓറഞ്ച്, മഞ്ഞ, ചുവപ്പ്
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം നിലനിര്‍ത്തുന്നതിനും ആകര്‍ഷിക്കുന്നതിനും വേണ്ടി ഓറഞ്ച്, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. സൂര്യന്‍ മിഥുനം രാശിയെ ഭരിക്കുന്നതിനാല്‍ ഇവര്‍ക്ക് എപ്പോഴും തിളക്കമുള്ള നിറങ്ങള്‍ തന്നെയാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. സൂര്യന്‍ നിങ്ങളുടെ രാശിയെ ഭരിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതിനാല്‍ ഈ നിറങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഇവര് ഇരുണ്ടതോ ചാരനിറമുള്ളതോ ആയ നിറങ്ങളെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കന്നി: ഭാഗ്യ നിറം: നീല, പച്ച, ഇളം മഞ്ഞ
കന്നി രാശിക്കാര്‍ 2023-ല്‍ ധരിക്കേണ്ട ഭാഗ്യ നിറങ്ങള്‍ എന്ന് പറയുന്നത് നീല, പച്ച, ഇളം മഞ്ഞ എന്നീ നിറങ്ങളാണ്. അത് ഇവരുടെ ജീവിതത്തിലും തൊഴിലിലും നേട്ടങ്ങള്‍ കൊണ്ട് വരും എന്നാണ് വിശ്വാസം. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് വേറിട്ട് പ്രത്യേകതകളും ഈ നിറം പ്രദാനം ചെയ്യുന്നു. ആശയവിനിമയത്തില്‍ മികച്ച് നില്‍ക്കുന്നതിനും നിങ്ങളെ ഈ നിറം സഹായിക്കുന്നു. ബുധന്‍ ഭരിക്കുന്ന കന്നി രാശിയില്‍ ജനിച്ചവര്‍ പക്ഷേ ചുവപ്പ് നിറം ധരിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ സന്തോഷത്തെ തടസ്സപ്പെടുത്തും എന്നാണ് പറയുന്നത്.

തുലാം: ഭാഗ്യ നിറം: ഓറഞ്ച്, വെള്ള, നീല
തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷം ഭാഗ്യം നല്‍കുന്ന നിറങ്ങള്‍ എന്ന് പറയുന്നത് ഓറഞ്ച്, വെള്ള, നീല എന്നിവയാണ്. ഇവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശുക്രനാണ്. ഏത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നത് ഈ ഭാഗ്യ നിറങ്ങൡലൂടെയാണ്. ഇതോടൊപ്പം ഇളം നീലയും അനുയോജ്യമായ ഒരു നിറമാണ്. ഓറഞ്ചും വെള്ളയും ഇവര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭാഗ്യം ഇവരോടൊപ്പം തന്നെ ഉണ്ടാവുന്നു.

വൃശ്ചികം: ഭാഗ്യ നിറം: വെള്ള, ചുവപ്പ്, ഓറഞ്ച്
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യ നിറം എന്ന് പറയുന്നത് വെള്ള, ചുവപ്പ്, ഓറഞ്ച് എന്നിവയാണ്. ഇത് നിങ്ങള്‍ക്ക് ക്ഷമയും ഉദാരമനസ്സും സംഭാവന ചെയ്യുന്നു. ശാഠ്യക്കാരും ആധിപത്യമുള്ളവരുമായിരിക്കും ഈ രാശിക്കാര്‍ എന്നത് കൊണ്ട് തന്നെ ഈ നിറങ്ങള്‍ ഇവര്‍ക്ക് അനുയോജ്യമാണ്. ഇവര്‍ അതിവൈകാരികമായാണ് എന്തിനേയും നേരിടുന്നത്. അതുകൊണ്ട് തന്നെ ഭാഗ്യത്തിന് ഇവരെ ഈ നിറങ്ങള്‍ പുതുവര്‍ഷത്തില്‍ സഹായിക്കുന്നു.

ധനു: ഭാഗ്യ നിറം: മഞ്ഞ,ഓറഞ്ച്, പച്ച, നീല
ധനു രാശിക്കാര്‍ക്ക് മഞ്ഞ, ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്. ഇത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. വ്യാഴമാണ് ഇവരെ ഭരിക്കുന്ന ഗ്രഹം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്നതിന് ഈ നിറങ്ങള്‍ക്ക് സാധിക്കുന്നു. ശുഭാപ്തിവിശ്വാസം, ആവേശം, ജീവിതത്തോടുള്ള അഭിനിവേശം എന്നിവയെല്ലാം ധനുരാശിക്കാരുടെ പ്രത്യേകതകളാണ്. നീല നിറം ഈ ചിഹ്നത്തിന് വളരെ അനുയോജ്യമാണ്.

മകരം: ഭാഗ്യ നിറം: കറുപ്പ്, പര്‍പ്പിള്‍
മകരം രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന നിറങ്ങളില്‍ മികച്ചതാണ് എന്തുകൊണ്ടു കറുപ്പ്, പര്‍പ്പിള്‍ നിറങ്ങള്‍, ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സഹിഷ്ണുതയും ഭാഗ്യവും നേടിയെടുക്കുന്നതിന് സാധിക്കുന്നു എന്നാണ് പറയുന്നത്. മകരം രാശിയെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയുടെ ഇഷ്ടനിറം ധരിക്കുന്നത് ഇവര്‍ക്ക് നിരവധി അനുകൂലഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ക്ക് മോശം ഫലങ്ങള്‍ നല്‍കുന്ന നിറങ്ങളാണ് മഞ്ഞയും ചുവപ്പും. ഇവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം: ഭാഗ്യ നിറം: ഇളം നീല, പര്‍പ്പിള്‍
കുംഭം രാശിക്കാര്‍ക്ക് ഇളം നീലയും പര്‍പ്പിള്‍ നിറവുമാണ് ഭാഗ്യം നല്‍കുന്നത്. ഇവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ഇളം നീല ഇവര്‍ക്ക് ഏറ്റവും അനുയോജ്യമാണ്. സ്‌നേഹവും ബന്ധങ്ങളും നിലനിര്‍ത്തുന്നതിനും അതിന് വേണ്ടി പ്രയത്‌നിക്കുന്നതിനും സാഹചര്യം മെച്ചെപ്പെടുത്തുന്നതിനും ഈ നിറം നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ പച്ച നിറം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മീനം ഭാഗ്യ നിറം: ഓറഞ്ച്, മഞ്ഞ
മീനം രാശിക്കാര്‍ക്ക് ഓറഞ്ചും മഞ്ഞയുമാണ് അനുകൂലഫലങ്ങള്‍ നല്‍കുന്ന നിറങ്ങള്‍. ഇവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിന് അനുകൂല നിറമായി ഓറഞ്ചും മഞ്ഞയും കണക്കാക്കുന്നു. വിഷ്ണുഭഗവാന്റെ നിറമാണ് മഞ്ഞ. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യ നിറമായി ഇത് മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മഞ്ഞ നിറം ധരിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











