For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപറയുന്നു ഈ ചെടികള്‍ വീട്ടിലെങ്കില്‍ ദോഷങ്ങള്‍ വിട്ടൊഴിയില്ല

|

ദോഷം എന്നത് വാസ്തുവില്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു വാക്കാണ്. ഒരു വീട്ടില്‍ വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് പലപ്പോഴും ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാസ്തു ദോഷം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില കാര്യങ്ങളില്‍ അത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജത്തിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്. വീട്ടില്‍ ചെടികള്‍ വെക്കുമ്പോള്‍ അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി നാം എപ്പോഴും ആരോഗ്യകരമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കണം. വീട്ടില്‍ ചെടികള്‍ വെക്കുന്നത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് നമുക്കറിയാം. എന്നാല്‍ ചില കാര്യങ്ങള്‍ നാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

List of Plants You Should Never Keep Inside Home

വീട്ടിലെ ചെടികള്‍ ഗുണങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ദോഷങ്ങളും നല്‍കുന്നുണ്ട് എന്നതാണ് സത്യം. ഗുണങ്ങളില്‍ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും ശ്വസനത്തിന് വളരെയധികം സഹായിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നുണ്ട്. തുളസി, താമര, ഓര്‍ക്കിഡ് തുടങ്ങിയ ചെടികള്‍ വീട്ടിലെ വായു ശുദ്ധീകരിക്കുക മാത്രമല്ല, വാസ്തുവിന് അനുസൃതമായി വളര്‍ത്താന്‍ സാധിക്കുന്നവയും കൂടിയാണ്. എന്നാല്‍ വീട്ടിനകത്ത് നിന്ന് വാസ്തുപ്രകാരം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ചെടികളുണ്ട്. അവയില്‍ വരുന്ന ചില ചെടികളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അറിയാന്‍ ഈ ലേഖനം വായിക്കൂ.

കള്ളിച്ചെടി

കള്ളിച്ചെടി

കള്ളിച്ചെടി ഭംഗിയുള്ളതാണെങ്കിലും അത് വീട്ടില്‍ വളര്‍ത്താന്‍ ഉത്തമമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത് വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരും എന്നാണ് പറയുന്നത്. വാസ്തു മാത്രമല്ല ഫെങ്ഷൂയി പ്രകാരവും ഇത്തരത്തിലുള്ള ചെടികള്‍ വീട്ടില്‍ വെക്കരുത് എന്നതാണ് പറയുന്നത്. കാരണം ഇലകളിലെ മുള്ളും മൂര്‍ച്ചയും നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്നതാണ് പറയുന്നത്. ഇത് കുടുംബത്തില്‍ ദൗര്‍ഭാഗ്യം കൊണ്ട് വരുന്നുണ്ട്. അത് കൂടാതെ കള്ളിച്ചെടി വീട്ടില്‍ ദൗര്‍ഭാഗ്യവും കുടുംബത്തില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് വീട്ടില്‍ ശരിയായ സ്ഥലത്ത് വെക്കുന്നതാണെങ്കില്‍ അത് പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ടെറസിലോ ജനാലയിലോ ഇത് വെച്ചിട്ടുണ്ടെങ്കില്‍ അത് പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

ബോണ്‍സായ്

ബോണ്‍സായ്

ബോണ്‍സായ് ചെടികള്‍ വീട്ടില്‍ വെക്കുന്നത് പലരും കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ ചെടികള്‍ വെക്കുമ്പോള്‍ അല്‍പം ഒന്ന് കരുതേണ്ടതാണ്. കാരണം ഇത് പല വിധത്തിലാണ് നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് ഊര്ജ്ജം കൊണ്ട് വരുന്നത് എന്നതാണ് സത്യം. ഈ ചെടി വീട്ടില്‍ ഏത് സ്ഥാനത്ത് സ്ഥാപിച്ചാലും അത് നെഗറ്റീവ് ഊര്‍ജ്ജത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് വീട്ടിലെ ആളുകളുടെ മനസമാധാനത്തെ ഇല്ലാതാക്കുകയും അത് കൂടാതെ ഇത് മന്ദഗതിയിലോ അല്ലെങ്കില്‍ മുരടിച്ചതോ ആയ വളര്‍ച്ചക്ക് കാരണയമാകും എന്നാണ് പറയുന്നത്. അതുകൊണ്ട് ഇത്തരം ചെടികള്‍ വെക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വരാന്തയിലോ വീട്ടിലോ ഉണ്ടായിരിക്കും.

പരുത്തി ചെടി

പരുത്തി ചെടി

പരുത്തി ചെടികളും സില്‍ക്ക് കോട്ടണ്‍ ചെടികളും വീട്ടില്‍ അലങ്കാരത്തിന് വേണ്ടി വെക്കുന്നത് അത്ര നല്ല കാര്യമല്ല. കാരണം ഇത് പലപ്പോഴും നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മഞ്ഞുപോലുള്ള പൂക്കളുള്ള ഈ ചെടി വീട്ടില്‍ വെക്കുമ്പോള്‍ ഇനി ഒന്ന് ശ്രദ്ധിക്കണം. കാരണം വാസ്തുപ്രകാരം ഇത് അല്‍പം ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ ചെടികള്‍ അശുഭകരവും വീടിനുള്ളില്‍ വെക്കുമ്പോള്‍ ദുര്‍ഭാഗ്യവും ഉണ്ടാവുന്നുണ്ട്.

മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചി ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ ഇത് വീട്ടില്‍ വെക്കാന്‍ പാടില്ല എന്നുള്ളതാണ് സത്യം. കാരണം മൈലാഞ്ചിയില്‍ ദുരാത്മാക്കള്‍ ഉണ്ട് എന്നാണ് വിശ്വാസം, എന്നാല്‍ അതിലുപരി ഇത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വീട്ടിനുള്ളിലോ വരാന്തയിലോ ഇത്തരം ചെടികള്‍ വളര്‍ത്തരുത്. ഇത് നെഗറ്റീവ് ചിന്തകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ചെടികള്‍ വീട്ടില്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. അവയെക്കുറിച്ച് നോക്കാം.

സസ്യങ്ങളിലെ ഇലകള്‍

സസ്യങ്ങളിലെ ഇലകള്‍

ചെടികള്‍ വീട്ടില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണെങ്കിലും അത് പരിപാലിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള ഒന്നാണ്. ഏത് ചെടികള്‍ ആണെങ്കിലും അല്‍പം ശ്രദ്ധയോടെ പരിപാലിക്കേണ്ടതാണ്. ഇതില്‍ തന്നെ പുതുമയുള്ളതും പച്ചനിറത്തില്‍ ഉള്ളതും ആയി ചെടികള്‍ നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സസ്യങ്ങളിലെ ഇലകള്‍ ചീഞ്ഞതാണെങ്കിലും പഴുത്തതാണെങ്കിലും ഉണങ്ങിയതാണെങ്കിലും ഉടനേ തന്നെ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ചെടികള്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയെ കൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

വീട്ടില്‍ ഒഴിവാക്കേണ്ട ചെടികളും മരങ്ങളും

വീട്ടില്‍ ഒഴിവാക്കേണ്ട ചെടികളും മരങ്ങളും

വീട്ടിനുള്ളില്‍ അല്ലെങ്കിലും വീട്ടിന് പുറത്തും ചില ദിക്കുകളില്‍ വെക്കാന്‍ പാടില്ലാത്ത ചെടികള്‍ ഉണ്ട്. അതില്‍ ഒന്നാണ് പുളിമരം. കാരണം വീട്ടിനോട് തൊട്ടുമുട്ടിയുള്ള വളപ്പില്‍ പുളിമരം നടുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നടുമ്പോള്‍ കുടുംബാംഗങ്ങളുടെ വളര്‍ച്ച തടയുകയും അസുഖം വിളിച്ച് വരുത്തും എന്നുമാണ് വാസ്തു പറയുന്നത്. ഈന്തപ്പനയും ഇത്തരത്തില്‍ വീട്ടില്‍ വെക്കാന്‍ പാടില്ലാത്തതാണ്. ഇത് കൂടുബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മുള വെക്കുന്നതും ശ്രദ്ധിച്ച് വേണം. കാരണം ഇത് മരണ സമയത്ത് ഉപയോഗിക്കുന്നതാണ് എന്നതു കൊണ്ട് തന്നെ വീടിനോട് ചേര്‍ന്നുള്ള വളപ്പില്‍ മുള വെക്കുന്നത് ശ്രദ്ധിച്ച് വേണം.

ഭാഗ്യം കൊണ്ട് വരുന്ന ചെടികള്‍

ഭാഗ്യം കൊണ്ട് വരുന്ന ചെടികള്‍

വീട്ടില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില ചെടികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം നമുക്ക് വീട്ടിനകത്തും വീടിന്റെ പരിസരത്തും വളര്‍ത്താന്‍ സാധിക്കുന്ന ചില ചെടികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അതില്‍ ഒന്നാണ് തുളസി, മണിപ്ലാന്റ്, ആര്യവേപ്പ്, വാഴ, താമര എന്നിവയെല്ലാം. ഇവയെല്ലാം പോസിറ്റീവ് എനര്‍ജിക്ക് കാരണമാകുന്നുണ്ട്. ഇവയെല്ലാം വീട്ടിലും വീട്ടുവളപ്പിലും നമുക്ക് വളര്‍ത്താവുന്നതാണ്. ഇത് വീട്ടിലുള്ളവര്‍ക്കും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

most read:വാസ്തുപ്രകാരം വൈകുന്നേരം ഇവയൊന്നും ചെയ്യരുത്: മൂശേട്ട കയറി വരും

ഐശ്വര്യവും സമ്പത്തും ആരോഗ്യവും നേടാന്‍ വാസ്തു പ്രകാരം ഈ ചെടികള്‍ഐശ്വര്യവും സമ്പത്തും ആരോഗ്യവും നേടാന്‍ വാസ്തു പ്രകാരം ഈ ചെടികള്‍

English summary

List of Plants You Should Never Keep Inside Home According To Vastu In Malayalam

Here in this article we are discussing about some list of plants never keep inside the house according to vastu in malayalam.
Story first published: Friday, April 22, 2022, 13:34 [IST]
X
Desktop Bottom Promotion