For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021-ല്‍ ഗൂഗിളിനെപ്പോലും അമ്പരപ്പിച്ച് ആളുകള്‍ തിരഞ്ഞ പാചകക്കുറിപ്പുകള്‍

|

2021 അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. 2022-നെ വെല്ലുവിളിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് 2021-ന്റെ അവസാനം എന്തൊക്കെയാണ് ഗൂഗിള്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. 2022-ന്റെ തുടക്കത്തില്‍ അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് 2021-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പാചകക്കുറിപ്പുകളെക്കുറിച്ച്. എല്ലാ വര്‍ഷത്തേയും പോലെ, കഴിഞ്ഞ 12 മാസത്തെ തിരയലുകളില്‍ അതിവേഗം വളരുന്ന വിഷയങ്ങളുമായി Google അതിന്റെ റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റുകള്‍ക്കുള്ളില്‍ 2021-ല്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പാചകക്കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുന്നു.

Most Searched Recipes in Google

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, ബഹുഭൂരിപക്ഷവും ലളിതമായ വിഭവങ്ങള്‍ തന്നെയാണ് എല്ലാവരും തിരഞ്ഞത്. ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ മികച്ച 10 പാചകക്കുറിപ്പുകളും അവ തയ്യാറാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള വിവരങ്ങളും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങള്‍ ഗൂഗിള്‍ പുറത്ത് വിടാറുണ്ട്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

എനോകി മഷ്‌റൂം

എനോകി മഷ്‌റൂം

കേള്‍ക്കുമ്പോള്‍ തന്നെ അല്‍പം അപരിചിതത്വം തോന്നുന്നില്ലേ. എന്നാല്‍ ഈ വിഭവം നമ്മള്‍ മലയാളികള്‍ക്ക് അപരിചതത്വം നിറഞ്ഞത് തന്നെയാണ്. എന്താണ് എനോകി മഷ്‌റൂം എന്ന് നമുക്ക് നോക്കാം. എനോക്കി കൂണ്‍ നീളമുള്ള ചരടുകള്‍ പോലെ കാണപ്പെടുന്ന ഒരു ഭക്ഷ്യയോഗ്യമായ കൂണ്‍ ആണ്; ഏതാണ്ട് നൂഡില്‍സ് പോലെയാണ് ഇത് കാണപ്പെടുന്നത്. എനോകി കൂണ്‍ ജാപ്പനീസ് പാചകരീതിയില്‍ സാധാരണമാണ്, അവിടെ അവ എനോകിറ്റേക്ക് എന്നും ചൈനീസ് പാചകരീതിയില്‍ ഗോള്‍ഡന്‍ സൂചി അല്ലെങ്കില്‍ ലില്ലി കൂണ്‍ എന്നും അറിയപ്പെടുന്നു. ചില പലചരക്ക് കടകളിലോ ആരോഗ്യ ഭക്ഷണ സ്റ്റോറുകളിലോ പലചരക്ക് കടകളിലോ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള കൂണ്‍ കണ്ടെത്താം. ഇത് വളരെ സ്വാദേറിയ ഒന്നാണ്.

മോദകം

മോദകം

ഗണപതി ഭഗവാനെയാണ് പലര്‍ക്കും മോദകം എന്ന് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം എല്ലാവരും തയ്യാറാക്കുന്ന ഒരു പലഹാരമാണ് മോദകം. മോദകം വളരെയധികം മധുരമുള്ള ഒരു പലഹാരമാണ്. ഇത് കൂടാതെ ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ളതും ആണ്. അരിപ്പൊടിയും ശര്‍ക്കരയും ഏലക്കയും എല്ലാം ഉപയോഗിച്ചാണ് മോദകം തയ്യാറാക്കുന്നത്. ഇത് കൂടാതെ പല പൂജാവേളകളിലും ഉപയോഗിക്കുന്ന ഒരു മധുരപലഹാരം കൂടിയാണ് ഇത്. 2021-ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു ഗൂഗിള്‍ വിഭവമാണ് മോദകം.

മേത്തി മട്ടര്‍ മലായി

മേത്തി മട്ടര്‍ മലായി

മറ്റൊരു വിഭവമാണ് മേത്തി മട്ടര്‍ മലായി. ഈ വിഭവമാണ് മൂന്നാമതായി ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. നമ്മുടെ രാജ്യത്തെ സ്വാദിഷ്ഠ വിഭവങ്ങളില്‍ ഒന്നാണ് മേത്തി മട്ടര്‍ മലായി എന്ന് പറയുന്നത്. ഉലുവ ഇല, കടല, ക്രീം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ സൗമ്യവും ക്രീം നിറഞ്ഞതുമായ ഉത്തരേന്ത്യന്‍ കറിയാണ് ഇത്. ഓരോ സെര്‍വിംഗിലും നേരിയ മധുരവും മസാലയും നേരിയ കയ്പും ചേര്‍ന്നതാണ് ഇത്. റൊട്ടി, ചപ്പാത്തി തുടങ്ങിയവക്കൊപ്പമാണ് ഇത് വിളമ്പുന്നത്, പക്ഷേ വെളുത്തുള്ളി നാന്‍, ജീര റൈസ് എന്നിവയ്‌ക്കൊപ്പവും ഇത് വിളമ്പാവുന്നതാണ്.

 പാലക്

പാലക്

പാലക് പോലെ ആരോഗ്യകരമായ മറ്റൊരു വിഭവം ഇല്ല എന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കും. കാരണം അത്രയേറെ സ്വാദിഷ്ഠമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ തുള്ളിയിലും ആരോഗ്യം നിറഞ്ഞ് നില്‍ക്കുകയാണ് എന്നതാണ് സത്യം. ചീര സോസില്‍ പനീര്‍ ക്യൂബുകള്‍ (ഇന്ത്യന്‍ കോട്ടേജ് ചീസ്) ഉപയോഗിച്ച് ഉണ്ടാക്കുന്ന ഏറ്റവും പ്രശസ്തമായ വിഭവമാണ് പാലക് പനീര്‍. പാലക് ചീര ഇലകള്‍ സുഗന്ധദ്രവ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഗുണമാണ് പാലക് പനീറിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പാചകക്കുറിപ്പുകളില്‍ മുന്നില്‍ നില്‍ക്കുന്നതും ഇത് തന്നെയാണ്

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ് ഉണ്ടാക്കുന്നതും കഴിക്കുന്നതും എല്ലാം പലര്‍ക്കും ഇഷ്ടമുള്ളതാണ്. എന്നാല്‍ ഈ റെസിപ്പിയാണ് 2021-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ചിക്കന്‍ സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ റെസിപ്പിയാണ്. ചിക്കന്‍ സൂപ്പ് ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ചിക്കന്‍ സൂപ്പ്.

പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി

പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി

പേര് കേട്ട് ഞെട്ടേണ്ടതില്ല, പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന വിഭവമാണ് 2021 ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ മറ്റൊന്ന്. ഇത് ഒരു ഡ്രിങ്ക് ആണ്. വാനില ഫ്‌ലേവേര്‍ഡ് വോഡ്ക, പാസോ, പാഷന്‍ ഫ്രൂട്ട് ജ്യൂസ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പാഷന്‍-ഫ്രൂട്ട്-ഫ്‌ലേവര്‍ കോക്ടെയ്ല്‍ ആണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. പരമ്പരാഗതമായി ഒരു ശീതീകരിച്ച ഷോട്ട് ഗ്ലാസ് പ്രോസെക്കോ കൂടെയുണ്ട്. ഈ കോക്കടെയില്‍ റെസിപ്പിക്ക് വേണ്ടിയാണ് ഗൂഗിള്‍ തിരഞ്ഞിട്ടുള്ളത് പലരും.

ലസാഗ്ന

ലസാഗ്ന

എല്ലാവരും ഒരു നല്ല ലസാഗ്‌ന ഇഷ്ടപ്പെടുന്നു, അല്ലേ? എല്ലാവരേയും ആകര്‍ഷിക്കുന്ന ഒരു മികച്ച വിഭവമാണിത്. ഈ വിഭവം നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുന്നു. ഈ ക്ലാസിക് ലസാഗ്‌ന ഉണ്ടാക്കുന്നത് എളുപ്പമുള്ള ഇറച്ചി സോസ് ഉപയോഗിച്ചാണ്. നൂഡില്‍സ്, ചീസ് എന്നിവ ഉപയോഗിച്ച് സോസ് ലെയര്‍ ചെയ്യുക, എന്നിട്ട് ബബ്‌ളിയാവുന്നത് വരെ ബേക്ക് ചെയ്ത് എടുക്കണം.

കുക്കീസ്

കുക്കീസ്

കുക്കീസ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള കണ്‍ഫ്യൂഷനും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കുക്കീസ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണെന്നതും ഇതിന് ആരാധകര്‍ നിരവധിയാണ് എന്നുള്ളതുമാണ് ഗൂഗിളിന്റെ റിസള്‍ട്ട് കാണിക്കുന്നത്. അതുകൊണ്ട് തന്നെ കുക്കീസ് ഇനി തയ്യാറാക്കുമ്പോള്‍ 2021-ലെ ഗൂഗിള്‍ റിസള്‍ട്ട് പലര്‍ക്കും ഓര്‍മ്മ വരും. കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഒന്നാണ് കുക്കീസ് എങ്ങനെ തയ്യാറാക്കാം എന്നത്.

മട്ടര്‍ പനീര്‍

മട്ടര്‍ പനീര്‍

നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ അല്‍പം മുന്നിലാണ് മട്ടര്‍ പനീറിന്റെ സ്ഥാനം. ഇത് ചപ്പാത്തിക്കൊപ്പവും റൊട്ടിക്കൊപ്പവും എല്ലാം ചേര്‍ന്നാല്‍ ആ രുചിയെ തകര്‍ക്കാന്‍ മറ്റൊന്നിനും ആവില്ല എന്നുള്ളതാണ് സത്യം. മട്ടര്‍ പനീര്‍ കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ആരോഗ്യത്തിന് ഗുണം നല്‍കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. 2021-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വിഭവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ് മട്ടര്‍ പനീര്‍. പനീര്‍ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം മട്ടര്‍ പനീറും ഇഷ്ടമാവും എന്നുള്ളതാണ് സത്യം.

കഥ

കഥ

കഥ എന്ന് പറയുമ്പോള്‍ അത് കഥയല്ല, ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയമാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഭയന്നിരിക്കുന്ന ഈ സമയത്ത് എങ്ങനെയെങ്കിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചാല്‍ മതി എന്നായിരിക്കും പലരും വിചാരിക്കുന്നത്. അതിന് സഹായിക്കുന്ന പാനീയങ്ങളില്‍ മുന്നില്‍ തന്നെയാണ് കഥ അഥവാ കടയുടെ സ്ഥാനം.

വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍

most read:2021-ലെ അവസാന മാസ ന്യൂമറോളജി ഫലം; അറിയാം സമ്പൂര്‍ണഫലം

English summary

List of Most Searched Foods/Recipes in Google in India 2021

Here in this article we are sharing list of most searched recipes in Google in India 2021 in malayalam.
X
Desktop Bottom Promotion