For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

|

സമ്മിശ്ര സംസ്‌കാരങ്ങളുള്ള വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. അതിനാല്‍, വിവിധ ഉത്സവങ്ങളും പരിപാടികളും ആളുകള്‍ ഒരുമിച്ച് ആഘോഷിക്കുന്നു. സെപ്റ്റംബര്‍ മാസം റോമന്‍ അഗ്‌നിദേവനായ വള്‍ക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന റോമന്‍ കലണ്ടറിലെ ഏഴാമത്തെ മാസമാണിത്. സെപ്റ്റംബറിന്റെ പേര് ലാറ്റിന്‍ പദമായ സെപ്റ്റത്തില്‍ നിന്നാണ് വന്നത്, അതായത് 'ഏഴ്'. 2021 സെപ്റ്റംബറിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍, ദേശീയ അന്തര്‍ദേശീയ ആഘോഷങ്ങള്‍ എന്നിവ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇത് പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഉപകരിക്കുകയും ചെയ്യും.

Most read: ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെMost read: ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെ

1 സെപ്റ്റംബര്‍ - 7 സെപ്റ്റംബര്‍: ദേശീയ പോഷകാഹാര വാരം

1 സെപ്റ്റംബര്‍ - 7 സെപ്റ്റംബര്‍: ദേശീയ പോഷകാഹാര വാരം

പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആള്‍ക്കാരെ ബോധവാന്മാരാക്കാന്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ ഇന്ത്യയില്‍ പോഷകാഹാര വാരം ആചരിക്കുന്നു.

സെപ്റ്റംബര്‍ 2 - ലോക നാളികേര ദിനം

സെപ്റ്റംബര്‍ 2 - ലോക നാളികേര ദിനം

ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 2 ന് ലോക നാളികേര ദിനം ആചരിക്കുന്നു. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (എ.പി.സി.സി) രൂപീകരണ ദിനത്തെയും ഈ ദിവസം ഓര്‍മ്മിക്കുന്നു.

Most read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read:രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

5 സെപ്റ്റംബര്‍- അധ്യാപക ദിനം

5 സെപ്റ്റംബര്‍- അധ്യാപക ദിനം

സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 ന് അന്തര്‍ദേശീയ സാക്ഷരതാ ദിനം ആചരിക്കുന്നു. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒരു പ്രധാന ഘടകമാണ് സാക്ഷരത.

സെപ്റ്റംബര്‍ 8 - അന്താരാഷ്ട്ര സാക്ഷരതാ ദിനം

സെപ്റ്റംബര്‍ 8 - അന്താരാഷ്ട്ര സാക്ഷരതാ ദിനം

സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 ന് അന്തര്‍ദേശീയ സാക്ഷരതാ ദിനം ആചരിക്കുന്നു. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒരു പ്രധാന ഘടകമാണ് സാക്ഷരത.

സെപ്റ്റംബര്‍ 10 - ലോക ആത്മഹത്യാ പ്രതിരോധ ദിനം

സെപ്റ്റംബര്‍ 10 - ലോക ആത്മഹത്യാ പ്രതിരോധ ദിനം

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡ് പ്രിവന്‍ഷനും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന്‌ ആത്മഹത്യ തടയുന്നതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സെപ്റ്റംബര്‍ 10ന് ആത്മഹത്യാ പ്രതിരോധ ദിനം ആഘോഷിക്കുന്നു.

14 സെപ്റ്റംബര്‍- ഹിന്ദി ദിവസ്

14 സെപ്റ്റംബര്‍- ഹിന്ദി ദിവസ്

1949 സെപ്റ്റംബര്‍ 14 -ന് ദേവനാഗരി ലിപിയില്‍ എഴുതിയ ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. ഈ ദിവസം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസ് ആയി ആഘോഷിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഭാഷ ഹിന്ദിയാണ്.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

14 സെപ്റ്റംബര്‍ - ലോക പ്രഥമശുശ്രൂഷ ദിനം

14 സെപ്റ്റംബര്‍ - ലോക പ്രഥമശുശ്രൂഷ ദിനം

അടിയന്തിര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ പ്രഥമശുശ്രൂഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എല്ലാ ആളുകള്‍ക്കും ഇത് പ്രാപ്യമാക്കുന്നതിനുമായി സെപ്റ്റംബര്‍ 14 ലോക പ്രഥമശുശ്രൂഷ ദിനമായി ആഘോഷിക്കുന്നു. 2021 സെപ്റ്റംബറില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണിത്.

15 സെപ്റ്റംബര്‍ - എഞ്ചിനീയേഴ്‌സ് ദിനം

15 സെപ്റ്റംബര്‍ - എഞ്ചിനീയേഴ്‌സ് ദിനം

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ എഞ്ചിനീയര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന എം വിശ്വേശ്വരയ്യയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 15 ന് ദേശീയ എഞ്ചിനീയര്‍ ദിനം ആഘോഷിക്കുന്നു.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

സെപ്റ്റംബര്‍ 15- ലോക ജനാധിപത്യ ദിനം

സെപ്റ്റംബര്‍ 15- ലോക ജനാധിപത്യ ദിനം

സെപ്റ്റംബറിലെ പ്രധാനക ദിവസങ്ങളില്‍ ഒന്നാണ് ഇത്. ജനാധിപത്യത്തെക്കുറിച്ചും സുസ്ഥിരമായ ജീവിതത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനായി സെപ്റ്റംബര്‍ 15 ലോക ജനാധിപത്യ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 16- ലോക ഓസോണ്‍ ദിനം

സെപ്റ്റംബര്‍ 16- ലോക ഓസോണ്‍ ദിനം

ഭൂമിയിലെ ഓസോണ്‍ പാളിയുടെ ശോഷണം തടയാന്‍ ഒപ്പിട്ട മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ലോക ഓസോണ്‍ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം, ഓസോണ്‍ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ സംരക്ഷിക്കാമെന്നും ആളുകളെ ബോധവാന്‍മാരാക്കുന്നു.

18 സെപ്റ്റംബര്‍ - ലോക മുള ദിനം

18 സെപ്റ്റംബര്‍ - ലോക മുള ദിനം

ആഗോളതലത്തില്‍ മുളയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി സെപ്തംബര്‍ 18 -ന് ലോക മുള ദിനം ആചരിക്കുന്നു.

സെപ്റ്റംബര്‍ 21 - ലോക അല്‍ഷിമേഴ്‌സ് ദിനം

സെപ്റ്റംബര്‍ 21 - ലോക അല്‍ഷിമേഴ്‌സ് ദിനം

അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചും അത് ബാധിച്ചവരുടെ ക്ഷേമത്തിനുമായി ലോക ജനതയെ ബോധവത്കരിക്കുന്നതിനായി സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ ദിനമായി ആചരിക്കുന്നു.

21 സെപ്റ്റംബര്‍ - അന്താരാഷ്ട്ര സമാധാന ദിനം (യുഎന്‍)

21 സെപ്റ്റംബര്‍ - അന്താരാഷ്ട്ര സമാധാന ദിനം (യുഎന്‍)

യു.എന്‍ നിര്‍ദേശപ്രകാരംസെപ്റ്റംബര്‍ 21 ലോകമെമ്പാടും ലോക സമാധാന ദിനം ആചരിക്കുന്നു.

സെപ്റ്റംബര്‍ 22 - റോസ് ദിനം (കാന്‍സര്‍ രോഗികളുടെ ക്ഷേമം)

സെപ്റ്റംബര്‍ 22 - റോസ് ദിനം (കാന്‍സര്‍ രോഗികളുടെ ക്ഷേമം)

കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി സെപ്റ്റംബര്‍ 22 ന് റോസ് ദിനം ആചരിക്കുന്നു. അര്‍ബുദം സുഖപ്പെടുത്താനാകുമെന്ന് കാന്‍സര്‍ രോഗികളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. കാനഡയിലെ 12 വയസ്സുള്ള മെലിന്‍ഡ റോസിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

സെപ്റ്റംബര്‍ 22 - ലോക കാണ്ടാമൃഗം ദിനം

സെപ്റ്റംബര്‍ 22 - ലോക കാണ്ടാമൃഗം ദിനം

കാണ്ടാമൃഗങ്ങള്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന ഈ മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ആളുകളെ ബോധവത്കരിക്കുന്നതിനായ സെപ്റ്റംബര്‍ 22 ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നു.

23 സെപ്റ്റംബര്‍ - അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം

23 സെപ്റ്റംബര്‍ - അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം

സെപ്റ്റംബര്‍ 23 ന് യുഎന്‍ ജനറല്‍ അസംബ്ലി ദിവസത്തെ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി പ്രഖ്യാപിച്ചു. എല്ലാ ബധിരരുടെയും മറ്റ് ആംഗ്യഭാഷാ ഉപയോക്താക്കളുടെയും ഭാഷാപരമായ സ്വത്വത്തെയും സാംസ്‌കാരിക വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.

സെപ്റ്റംബര്‍ 25 - ലോക ഫാര്‍മസിസ്റ്റ് ദിനം

സെപ്റ്റംബര്‍ 25 - ലോക ഫാര്‍മസിസ്റ്റ് ദിനം

2009 ല്‍, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (എഫ്‌ഐപി) കോണ്‍ഗ്രസ് സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

25 സെപ്റ്റംബര്‍ - അന്ത്യോദയ ദിവസ്

25 സെപ്റ്റംബര്‍ - അന്ത്യോദയ ദിവസ്

പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 25 ന് 'അന്ത്യോദയ ദിവസ്' ആയി ആഘോഷിക്കാന്‍ പ്രഖ്യാപിച്ചു. 2014 മുതല്‍ ഈ ദിവസം ആഘോഷിച്ചുവരുന്നു.

Most read:നിങ്ങള്‍ക്കറിയാമോ, ശ്രീകൃഷ്ണനെ കുറിച്ചുള്ള ഈ വസ്തുതകള്‍ ?Most read:നിങ്ങള്‍ക്കറിയാമോ, ശ്രീകൃഷ്ണനെ കുറിച്ചുള്ള ഈ വസ്തുതകള്‍ ?

സെപ്റ്റംബര്‍ 26- ലോക ഗര്‍ഭനിരോധന ദിനം

സെപ്റ്റംബര്‍ 26- ലോക ഗര്‍ഭനിരോധന ദിനം

ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകള്‍ എന്തുകൊണ്ട് ഇത് ഉപയോഗിക്കണം എന്നതിനെക്കുറിച്ചും സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി സെപ്റ്റംബര്‍ 26ന് ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നു.

സെപ്റ്റംബര്‍ 26 - ലോക നദി ദിനം (സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച)

സെപ്റ്റംബര്‍ 26 - ലോക നദി ദിനം (സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച)

നദികളെയും അവയുടെ പാരിസ്ഥിതിക സംവിധാനത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സെപ്റ്റംബര്‍ 26ന് ലോക നദി ദിനമായി ആഘോഷിക്കുന്നു.

27 സെപ്റ്റംബര്‍ - ലോക ടൂറിസം ദിനം

27 സെപ്റ്റംബര്‍ - ലോക ടൂറിസം ദിനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനും ഭാവി കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന ടൂറിസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ന് ലോക ടൂറിസം ദിനം ആഘോഷിക്കുന്നു.

Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍

സെപ്റ്റംബര്‍ 29 - ലോക ഹൃദയ ദിനം

സെപ്റ്റംബര്‍ 29 - ലോക ഹൃദയ ദിനം

ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെക്കുറിച്ചും അവയുടെ പ്രതിരോധങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് സെപ്റ്റംബര്‍ 29 ന് ലോക ഹൃദയദിനം ആഘോഷിക്കുന്നത്.

30 സെപ്റ്റംബര്‍ - അന്താരാഷ്ട്ര വിവര്‍ത്തന ദിനം

30 സെപ്റ്റംബര്‍ - അന്താരാഷ്ട്ര വിവര്‍ത്തന ദിനം

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30 നാണ് അന്താരാഷ്ട്ര വിവര്‍ത്തന ദിനം ആചരിക്കുന്നത്. ഭാഷാ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിന് ആദരമര്‍പ്പിക്കാനുള്ള അവസരമാണ് ഈ ദിവസം. രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിലും ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിലും ഭാഷാ വിവര്‍ത്തനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

English summary

List of Important Days in The Month Of September 2021

In this article, we have provided the important dates and days that are going to fall in September 2021 for both National and International events.
X
Desktop Bottom Promotion