For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

|

ഉത്സവങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഒരു മാസമാണ് ഒക്ടോബര്‍. ലാറ്റിന്‍ പദമായ 'ഒക്ടോ' യില്‍ നിന്നാണ് ഒക്ടോബര്‍ എന്ന നാമം വന്നത്, അതായത് എട്ട്. ആംഗ്ലോസാക്‌സണ്‍സ് ഇതിനെ 'വിന്റര്‍ഫില്ലെത്ത്' എന്ന് വിളിച്ചിരുന്നു, അതായത് 'ശീതകാലത്തിന്റെ പൂര്‍ണ്ണത'. വര്‍ഷത്തിലെ 10 ാം മാസമാണ് ഒക്ടോബര്‍. യഥാര്‍ത്ഥത്തില്‍, ബിസി 153 വരെ റോമന്‍ കലണ്ടറിലെ എട്ടാമത്തെ മാസമായിരുന്നു ഒക്ടോബര്‍.

Most read: ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read: ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

രാജ്യത്തുടനീളം വിവിധ ഉത്സവങ്ങളും പരിപാടികളും പൂര്‍ണ്ണ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു, അവയ്ക്ക് അതിന്റേതായ പ്രാധാന്യവുമുണ്ട്. 2021 ഒക്ടോബറില്‍ വരുന്ന ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഒക്ടോബര്‍ 1 - അന്താരാഷ്ട്ര കോഫി ദിനം

ഒക്ടോബര്‍ 1 - അന്താരാഷ്ട്ര കോഫി ദിനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കോഫീ ഉപയോക്താക്കള്‍ക്കായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 ന് അന്താരാഷ്ട്ര കോഫി ദിനം ആഘോഷിക്കുന്നു. കോഫിയുടെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കി നല്‍കുന്നതിനായി ഈ ദിനം ഉപയോഗപ്പെടുത്തുന്നു

ഒക്ടോബര്‍ 1 - ലോക വയോജന ദിനം

ഒക്ടോബര്‍ 1 - ലോക വയോജന ദിനം

വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനും എല്ലാ പ്രായത്തിലുമുള്ള ഒരു സമൂഹത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷാവര്‍ഷം ഒക്ടോബര്‍ 1 ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1990 ഡിസംബര്‍ 14നാണ് ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചത്.

Most read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ലMost read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി, അഹിംസാദിനം

ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി, അഹിംസാദിനം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഒക്ടോബറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപീകരിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സുപ്രധാന സംഭാവനകളെ അനുസ്മരിച്ചാണ് ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഗാന്ധിജിയുടെ സംഭാവനകള്‍ സ്മരിച്ച് 2007 മുതല്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ലോക അഹിംസ ദിനം ആഘോഷിക്കാന്‍ തുടങ്ങി.

ഒക്ടോബര്‍ 4 - ലോക മൃഗക്ഷേമ ദിനം

ഒക്ടോബര്‍ 4 - ലോക മൃഗക്ഷേമ ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 4 ലോക മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യകരമായ ജീവിതവും യാതൊരു ഭീഷണിയും കൂടാതെ ജീവിക്കാനുള്ള അവയുടെ അവകാശവും പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം കൊണ്ടാടുന്നത്.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

ഒക്ടോബര്‍ 5 - ലോക അധ്യാപക ദിനം

ഒക്ടോബര്‍ 5 - ലോക അധ്യാപക ദിനം

ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹത്തില്‍ അധ്യാപകരുടെ സംഭാവനകള്‍ ഓര്‍മ്മിക്കാനും ആദരിക്കാനും യുനെസ്‌കോ ഈ ദിനം ആഘോഷിക്കുന്നു. 1966 ലെ അധ്യാപകരുടെ പദവി സംബന്ധിച്ച യുനെസ്‌കോ ശുപാര്‍ശ അംഗീകരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 5 ന് ലോക അധ്യാപക ദിനം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 8 - ഇന്ത്യന്‍ വ്യോമസേന ദിനം

ഒക്ടോബര്‍ 8 - ഇന്ത്യന്‍ വ്യോമസേന ദിനം

1932 ഒക്ടോബര്‍ 8 ന് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായി. ഈ ദിവസം എല്ലാ വര്‍ഷവും ഇന്ത്യന്‍ വ്യോമസേന ദിനമായി ആഘോഷിക്കുന്നു.

Most read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാംMost read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം

ഒക്ടോബര്‍ 9 - ലോക തപാല്‍ ദിനം

ഒക്ടോബര്‍ 9 - ലോക തപാല്‍ ദിനം

ബിസിനസുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തപാല്‍ മേഖലയെ ഉപയോഗപ്പെടുത്താന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 ന് ലോക തപാല്‍ ദിനം ആഘോഷിക്കുന്നു. 1874ല്‍, യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ സ്ഥാപിക്കപ്പെട്ടു. അതിന്റെ വാര്‍ഷികം 1969ല്‍ ജപ്പാനിലെ ടോക്കിയോയില്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസ് ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 10 - ലോക മാനസികാരോഗ്യ ദിനം

ഒക്ടോബര്‍ 10 - ലോക മാനസികാരോഗ്യ ദിനം

മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള അപകീര്‍ത്തി തടയാനും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. മാനസികാരോഗ്യത്തിനായുള്ള ലോക ഫെഡറേഷനാണ് ഈ ദിനം സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍, യുണൈറ്റഡ് ഫോര്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്നിവയും ഇതിനെ പിന്തുണയ്ക്കുന്നു.

ഒക്ടോബര്‍ 11 - പെണ്‍കുട്ടികളുടെ ദിനം

ഒക്ടോബര്‍ 11 - പെണ്‍കുട്ടികളുടെ ദിനം

പെണ്‍കുട്ടികളുടെ പ്രാധാന്യം ഉയര്‍ത്താനും സുസ്ഥിരമായി ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുമായി ഒക്ടോബര്‍ 11ന് പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നു.

Most read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

ഒക്ടോബര്‍ 15 - ലോക വിദ്യാര്‍ത്ഥി ദിനം

ഒക്ടോബര്‍ 15 - ലോക വിദ്യാര്‍ത്ഥി ദിനം

ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കുന്നു. ഈ ദിവസം അദ്ദേഹത്തെയും ശാസ്ത്ര സാങ്കേതിക മേഖലയിലെ അദ്ദേഹത്തിന്റെ പരിശ്രമങ്ങളെയും ജീവിതത്തിലുടനീളം അദ്ദേഹം സമൂഹത്തിനായി വഹിച്ച പങ്കിനെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

ഒക്ടോബര്‍ 15 - കൈകഴുകല്‍ ദിനം

ഒക്ടോബര്‍ 15 - കൈകഴുകല്‍ ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ന് ആഗോള കൈകഴുകല്‍ ദിനം ആചരിക്കപ്പെടുന്നു. നിര്‍ണായക സമയങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിവസം ഉപയോഗപ്പെടുത്തുന്നു. 2008ലാണ് ആദ്യത്തെ ആഗോള കൈകഴുകല്‍ ദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ഈ ദിനത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ഒക്ടോബര്‍ 16 - ലോക ഭക്ഷ്യദിനം

ഒക്ടോബര്‍ 16 - ലോക ഭക്ഷ്യദിനം

ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 16 ന് ലോക ഭക്ഷ്യദിനം ആഘോഷിക്കുന്നു. 1945 ല്‍ ഈ ദിവസം ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാര്‍ഷിക സംഘടന സ്ഥാപിച്ചു.

ഒക്ടോബര്‍ 17 - ദാരിദ്ര്യ നിര്‍മാര്‍ജന ദിനം

ഒക്ടോബര്‍ 17 - ദാരിദ്ര്യ നിര്‍മാര്‍ജന ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 -നാണ് അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ദിനം ആചരിക്കുന്നത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17-ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഈ വേളയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിക്കുന്നത്.

ഒക്ടോബര്‍ 24 - ഐക്യരാഷ്ട്ര ദിനം

ഒക്ടോബര്‍ 24 - ഐക്യരാഷ്ട്ര ദിനം

യുഎന്‍ ചാര്‍ട്ടര്‍ പ്രാബല്യത്തില്‍ വന്നതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്ര ദിനം ആചരിക്കുന്നു. 1948 മുതല്‍, ഈ ദിനം ആഘോഷിക്കപ്പെടുന്നു. 1971 ല്‍ അംഗരാജ്യങ്ങള്‍ ഒരു പൊതു അവധിയായി ഈ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ശുപാര്‍ശ ചെയ്തു.

ഒക്ടോബര്‍ 31 - രാഷ്ട്രീയ ഏകതാ ദിവസ്

ഒക്ടോബര്‍ 31 - രാഷ്ട്രീയ ഏകതാ ദിവസ്

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് രാഷ്ട്രീയ ഏകതാ ദിനം ആചരിക്കുന്നു. രാജ്യത്തെ ഏകീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

English summary

List of Important Days in The Month Of October 2021 in Malayalam

In this article, we have provided the important dates and days that are going to fall in October 2021 for both National and International events.
Story first published: Tuesday, September 28, 2021, 11:46 [IST]
X
Desktop Bottom Promotion