For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യന്‍ പറയുന്ന ഈ കാര്യങ്ങള്‍ ജീവിതത്തില്‍ ജയിക്കാനുള്ള വഴി

|

ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്‍. പുരാതന ഇന്ത്യന്‍ രാഷ്ട്രീയ ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ആദ്യത്തെ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തനെ അധികാരത്തിലെത്താന്‍ സഹായിച്ചത് ചാണക്യനായിരുന്നു. മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് ചാണക്യന്റെ തന്ത്രങ്ങളാണ്.

Most read: ചാണക്യനീതി പ്രകാരം ഈ ഗുണങ്ങളുള്ളവര്‍ ജീവിതത്തില്‍ ഭാഗ്യവാന്‍മാര്‍Most read: ചാണക്യനീതി പ്രകാരം ഈ ഗുണങ്ങളുള്ളവര്‍ ജീവിതത്തില്‍ ഭാഗ്യവാന്‍മാര്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന്‍ തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം. ജീവിതത്തില്‍ വിജയിക്കാനായി ചാണക്യന്‍ നിര്‍ദേശിക്കുന്ന ചില വഴികളുണ്ട്. ഇവ നിങ്ങള്‍ പിന്തുടരുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികളെ തരണം ചെയ്ത് സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്ക് നേടാനാകും.

അറിവ്

അറിവ്

തന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും വലിയ സുഹൃത്താണ് അറിവ് എന്ന് ചാണക്യന്‍ പറയുന്നു. അറിവ് മാത്രമാണ് ഒരു വ്യക്തിയെ അവസാന നിമിഷം വരെ പിന്തുണയ്ക്കുന്നത്. അറിവിന്റെ ശക്തിയില്‍, ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തിലെ എല്ലാ ദുര്‍ഘടമായ സാഹചര്യങ്ങളെയും മറികടക്കാന്‍ കഴിയും.

പ്രതികൂല സാഹചര്യങ്ങള്‍

പ്രതികൂല സാഹചര്യങ്ങള്‍

പ്രതികൂല സാഹചര്യങ്ങള്‍ ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ഒരു പാഠം നല്‍കുന്നു. ഈ സമയത്ത് ഒരു വ്യക്തിയെ യഥാര്‍ത്ഥ സുഹൃത്തുക്കളെയും യഥാര്‍ത്ഥ ആശ്രിതരെയും യഥാര്‍ത്ഥ ബന്ധങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും, തന്റെ കഴിവുകള്‍ ശരിയായി വിലയിരുത്തുന്ന ഒരു വ്യക്തിക്ക് അവന്റെ ലക്ഷ്യം നേടാന്‍ കഴിയും.

Most read:ഒരു സ്റ്റേഡിയത്തിന്റെ വലിപ്പം!! ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്‍Most read:ഒരു സ്റ്റേഡിയത്തിന്റെ വലിപ്പം!! ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്‍

പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍

പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍

കഷ്ടപ്പാടും പ്രതികൂല സമയവുമാണ് മനുഷ്യന് യഥാര്‍ത്ഥ ജീവിത പാഠങ്ങള്‍ നല്‍കുന്നതെന്ന് ചാണക്യന്‍ പറയുന്നു. പ്രതികൂല സമയങ്ങളില്‍ മാത്രമാണ് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിന്റെ യഥാര്‍ത്ഥ അനുഭവം ലഭിക്കുന്നത്. ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരു വ്യക്തിയെ പഠിപ്പിക്കുന്നത് പ്രതികൂല കാലമാണ്. പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും നേരിടുമ്പോള്‍ ക്ഷമയോടെ മുന്നോട്ട് പോകുന്ന വ്യക്തി ജീവിതത്തില്‍ വിജയിക്കുന്നുവെന്നും ചാണക്യന്‍ പറയുന്നു.

പരാജയം

പരാജയം

ചാണക്യന്റെ അഭിപ്രായത്തില്‍, തോല്‍വി എന്നത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ ശരിയായ പാഠം നല്‍കുന്നു, അതിനാല്‍ ഒരാള്‍ ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്, എന്നാല്‍ നിങ്ങള്‍ എന്ത് തെറ്റുകള്‍ വരുത്തി എന്ന് തിരിച്ചറിയുക. അതിലൂടെ അവര്‍ മെച്ചപ്പെടുകയും പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ ലക്ഷ്യം കൈവരിക്കാന്‍ മുന്നോട്ട് പോകുകയും വേണം. പരാജിതന്റെ ഉപദേശവും എപ്പോഴും ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അറിയാത്ത വിവരങ്ങള്‍ ചിലപ്പോള്‍ അയാള്‍ നിങ്ങളോട് പറയും.

Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

ധര്‍മ്മം

ധര്‍മ്മം

ചാണക്യന്റെ അഭിപ്രായത്തില്‍ ധര്‍മ്മം മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. ധര്‍മ്മം ഒരു വ്യക്തിയെ ശരിയായ പാത മാത്രമേ കാണിക്കുന്നുള്ളൂ, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതം വിജയകരവും അര്‍ത്ഥവത്തായതുമാക്കുന്നു. ധര്‍മ്മത്തെ പിന്തുടരുന്ന ഒരാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എന്തുതരം പ്രവൃത്തികള്‍ ചെയ്താലും മരണാനന്തരം അതേ രീതിയില്‍ ഓര്‍മിക്കപ്പെടുന്നുവെന്ന് ചാണക്യന്‍ പറയുന്നു.

നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്

നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്

ചാണക്യ നീതിയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ജീവിത പാഠമാണിത്. ഒരിക്കലും നിങ്ങളുടെ രഹസ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്, കാരണം ഇത് നിങ്ങള്‍ക്ക് എതിരായി ആരൊക്കെ ഉപയോഗിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. ഒരു സാഹചര്യത്തിലും നിങ്ങളുടെ ബലഹീനതകളോ ശക്തിയോ ആരോടും പങ്കിടരുതെന്ന് അദ്ദേഹം പറയുന്നു. അതിലൂടെ നിങ്ങളുടെ ബലഹീനതകളെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ല, നിങ്ങളുടെ ശക്തികളെ ഒരു തരത്തിലും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക

മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക

നിങ്ങള്‍ ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്, എല്ലായ്‌പ്പോഴും സ്വയം മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക - ഞാനെന്തിനാണ് ഇത് ചെയ്യുന്നു, ഫലങ്ങള്‍ എന്തായിരിക്കാം, ഞാന്‍ വിജയിക്കുമോ? നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കുകയും ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്യുമ്പോള്‍ മാത്രം മുന്നോട്ട് പോകുക. ഏതെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനോ ഏതെങ്കിലും തന്ത്രം നടപ്പിലാക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും സാധ്യതകള്‍ മനസിലാക്കുന്നതിനായി നിങ്ങള്‍ എല്ലായ്‌പ്പോഴും ഈ ചോദ്യങ്ങളിലൂടെ കടന്നുപോകണം.

വിനയം

വിനയം

ഒരു വ്യക്തിയുടെ മികച്ച ജീവിതത്തിനായുള്ള പാഠം എന്താണെന്ന് ചാണക്യന്‍ പറയുന്നു - നിങ്ങള്‍ക്ക് കഴിയുന്നത്ര വിനയാന്വിതനായിരിക്കണം. നിങ്ങളുടെ വിനയം ചില സമയങ്ങളില്‍ നിങ്ങളുടെ ശത്രുക്കളെ ദുര്‍ബലപ്പെടുത്തിയേക്കാം, അത് എല്ലായ്‌പ്പോഴും നിങ്ങളെ ആത്മനിയന്ത്രണത്തില്‍ നിലനിര്‍ത്തുകയും ഒരേ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരംMost read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരം

English summary

Life Lessons From Chanakya Niti in Malayalam

Life lessons of Acharya Chanakya and teachings from Chanakya are even taught as an important part of Management Studies which is also referred as Chanakya Neeti. Here are some of the life lessons.
Story first published: Monday, July 26, 2021, 17:10 [IST]
X
Desktop Bottom Promotion