For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

KPAC Lalitha : അഭിനയ വിസ്മയത്തിന് വിട: കെപിഎസി ലളിത ഓര്‍മ്മയിലേക്ക്

|

വെള്ളിത്തിരയിലെ മഹാനടി മലയാളികളുടെ അമ്മ ഇനി ഓര്‍മ്മയിലേക്ക്. ഇന്നലെ വൈകിട്ടാണ് മലയാളികളുടെ പ്രിയതാരം വിടപറഞ്ഞത്. അനാരോഗ്യം മൂലം പലപ്പോഴായി ആശുപത്രിയില്‍ ആയിരുന്നു. നാടകത്തിലൂടെയാണ് ലളിതാമ്മ സിനിമയിലേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി ഏകദേശം 550-ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ലളിതാമ്മ ചെയ്ത് അഭിനയിച്ചിട്ടുണ്ട്.

Facts About Malayalam Actress KPAC Lalitha

മികച്ചച സഹനടിക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരം രണ്ട് തവണയാണ് കെപിഎസി ലളിത എന്ന അഭിനയപ്രതിഭയെ തേടിയെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് നാല് തവണ ലളിതാമ്മ അര്‍ഹയായിട്ടുണ്ട്. പ്രശസ്ത സംവിധായകനായ ഭരതന്‍ ആണ് ലളിതാമ്മയുടെ ഭര്‍ത്താവ്. ഓര്‍മ്മ എന്ന വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ലളിതാമ്മയെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

ആലപ്പുഴ ജില്ലയിലാണ് കെപിഎസി ലളിത എന്ന ലളിതാമ്മ ജനിച്ചത്. 1947 ഫെബ്രുവരി 25-നാണ് ഈ പ്രതിഭ ജനിച്ചത്. മഹേശ്വരിയമ്മ എന്നായിരുന്നു യഥാര്‍ത്ഥ നാമം. നാലു സഹോദരങ്ങളായിരുന്നു. കുട്ടിക്കാലത്ത് തന്നെ നൃത്തപഠനത്തോടൊപ്പം അഭിനയത്തിനും ലളിതാമ്മക്ക് താല്‍പ്പര്യമുണ്ടായിരുന്നു. കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ലളിതാമ്മ.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കൊല്ലം കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയയില്‍ നൃത്തം പഠിക്കുന്നതിനായി ചേര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു. നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അതിന്റെ എല്ലാ സവിശേഷതയും ലളിതാമ്മയുടെ അഭിനയത്തെ മുന്നിട്ട് നിര്‍ത്തിയിരുന്നു. ബലി ന്ന നാടകത്തിലൂടെയായിരുന്നു ലളിതാമ്മയുടെ അഭിനയത്തിന്റെ തുടക്കം. പല നാടകഗ്രൂപ്പിലും പ്രവര്‍ത്തിച്ചതിന് ശേഷമാണ് കെപിഎസിയില്‍ എത്തിയത്.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

കെപിഎസിയില്‍ ആദ്യം ഗായികയായാണ് അരങ്ങേറിയത്. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളില്‍ പാടിക്കൊണ്ടായിരുന്നു അഭിനയത്തിലേക്ക് കടന്നത്. സിനിമയില്‍ 50 വര്‍ഷത്തിന് മുകളില്‍ മലയാളികളുടെ ലളിതാമ്മ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 550-ലധികം സിനിമകളില്‍ പ്രിയതാരം അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ലളിതാമ്മ.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

നമുക്ക് പരിചയമുള്ള അമ്മയായും ഭാര്യയായും കുശുമ്പ് പിടിച്ച നാത്തൂനായും അമ്മൂമ്മയായും എല്ലാം മലയാളികള്‍ക്കിടയില്‍ നിറഞ്ഞാടിയിരുന്നു പ്രേക്ഷകരുടെ പ്രിയതാരം ലളിതാമ്മ. ലളിതമായ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ താരമാണ് ലളിതാമ്മ എന്ന കാര്യം മലയാളികള്‍ സംശയമേതുമില്ലാതെ പറയുന്നുണ്ട്. നടിയാണ് നമുക്ക് മുന്നില്‍ എന്ന് അറിയാത്ത തരത്തില്‍ ഏത് കഥാപാത്രത്തേയും ആഴത്തില്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ ലളിതാമ്മ എന്നും മുന്നില്‍ തന്നെയായിരുന്നു.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

സിനിമയിലേക്ക് എത്തിയത് തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെയാണ്. 1969-ല്‍ ഈ സിനിമ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തെ നാടക ജീവിതത്തിന് ശേഷം ലളിതാമ്മ അങ്ങനെ വെള്ളിത്തിരയിലേക്കെത്തി. അമിത ഭാവപ്രകടനങ്ങള്‍ ഇല്ലാതെ തനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ ഭദ്രമാക്കുന്നതിന് ലളിതാമ്മ എപ്പോഴും ശ്രമിച്ചിരുന്നു. 1978-ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ ലളിതാമ്മ വിവാഹം കഴിച്ചു.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

അവാര്‍ഡുകള്‍ നിരവധിയാണ് ലളിതാമ്മ വാങ്ങിക്കൂട്ടിയത്. അമരം എന്ന ഭരതന്റെ ചിത്രത്തിലെ ലൡതാമ്മയുടെ കഥാപാത്രത്തെ തേടി 199-ലും ശാന്തം എന്ന ജയരാജ് ചിത്രത്തിന് 2000-ലും മികച്ച സഹനടിക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരം ഈ പ്രതിഭയെ തേടിയെത്തി. പിന്നീട് സഹനടിക്കുള്ള നാല് മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലളിതാമ്മ സ്വന്തമാക്കി. ടെലിവിഷന്‍ പരമ്പരകളിലും തന്റെ നിറസാന്നിധ്യം ലളിതാമ്മ അറിയിച്ചു.

ലളിതാമ്മയുടെ ജീവിതം

ലളിതാമ്മയുടെ ജീവിതം

ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, നീലപ്പൊന്‍മാന്‍, ഗജകേസരിയോഗം, വിയറ്റ്‌നാം കോളനി, നെങ്കലം, സന്ദേശം, ശാന്തം തുടങ്ങി മനസ്സിലെന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അനശ്വരമാക്കി ലളിതാമ്മ. അടൂര്‍ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന സിനിമയില്‍ ശബ്ദസാന്നിധ്യമായും ലളിതാമ്മ എത്തിയിരുന്നു. ആത്മകഥയായ കഥ തുടരും എന്ന പുസ്തകത്തിന് ചെറുകാട് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടായി മലയാള സിനിമാ ലോകത്തെ നിറസാന്നിധ്യമായ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലളിതാമ്മ ഇനി മലയാളികളുടെ മനസ്സില്‍ ജീവിക്കും. ആദരാഞ്ജലികള്‍.....

സൂര്യാസ്തമയത്തിന് ശേഷം അറിയാതെ പോലും ഇതൊന്നും ദാനം ചെയ്യരുത്സൂര്യാസ്തമയത്തിന് ശേഷം അറിയാതെ പോലും ഇതൊന്നും ദാനം ചെയ്യരുത്

Read more about: fact ജീവിതം
English summary

Lesser Known Facts About Malayalam Actress KPAC Lalitha

Here we are sharing Interesting facts about Malayalam veteran actress KPAC Lalitha. Take a look.
X
Desktop Bottom Promotion