Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ലെസ്ബിയന്‍ ദമ്പതികള്‍ ഒരേ പുരുഷനില്‍ നിന്ന് ഗര്‍ഭം
സ്വവര്‍ഗ്ഗ രതി എന്ന് പറഞ്ഞാല്‍ തന്നെ അത് കുറ്റകരമാണ് എന്നുള്ളതായിരുന്നു കുറച്ച് കാലം മുന്‍പ് വരെയുള്ള രീതി. എന്നാല്‍ ഇന്ന കാലമാകെ മാറിപ്പോയി. ഇഷ്ടപ്പെടുന്ന വ്യക്തി ആണായാലും പെണ്ണായാലും അത് അവര്‍ക്കൊരുമിച്ച് ജീവിക്കുന്നതിനുള്ള സാഹചര്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അത് തന്നെയാണ് ശരിയും. സര്‍ക്കാര്‍ വരെ സ്വവര്‍ഗ്ഗാനുരാഗം അംഗീകരിക്കാന്‍ തുടങ്ങിയതോടെ പലരുടേയും കാഴ്ചപ്പാടുകളില്‍ മാറ്റം വന്നു.
പുരുഷന് പുരുഷനെ വിവാഹം ചെയ്യുന്നു, സ്ത്രീ സ്ത്രീയെ തന്നെ വിവാഹം ചെയ്യുന്നു എന്നുള്ളതെല്ലാം ഇന്നത്തെ കാലത്ത് സാധാരണമാണ്. ബന്ധങ്ങളെക്കാള്‍ അതെല്ലാം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാവുന്നതാണ്. ജീവിക്കുന്നിടത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ഇന്നത്തെ കാലത്ത് നമുക്ക് ചിന്തിക്കാനില്ല. ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്ന് വളരെയധികം സന്തോഷം നല്കുന്ന ഒരു വാര്‍ത്ത തന്നെയാണ് നമുക്ക് കേള്‍ക്കാന്‍ ആവുന്നത്.

കുഞ്ഞുങ്ങള്‍ വേണമെന്ന് ഇവരുടെ ആഗ്രഹം
ലെസ്ബിയന്‍ ദമ്പതികളായ കേയ്റ്റും ടാരിനും ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ തന്നെ ഇവരുടെ ആഗ്രഹമായിരുന്നു സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് വേണം എന്നുള്ളത്. അതുകൊണ്ട് തന്നെ വിവാഹത്തിന് മുന്‍പ് തന്നെ ഇതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ഇവര്‍ ആരംഭിച്ചിരുന്നു. കൃത്രിമ ബീജസങ്കലനമായിരുന്നു ഇവരുടെ മുന്നില്‍ ഉണ്ടായിരുന്ന ഏക പോംവഴി. അതിന് വേണ്ടി വളരെയധികം പണം ഇവര്‍ ചിലവാക്കുകയും ചെയ്തു.

ബീജദാതാവിനെ തേടി
വിവാഹത്തിന് ശേഷം ബീജദാതാവിനെ തേടിയായിരുന്നു ഇവരുടെ യാത്ര. തങ്ങള്‍ക്ക ബീജം നല്കാന് തയ്യാറുള്ള വ്യക്തിക്ക് വേണ്ടി ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. രണ്ട് പേരും തന്നെ ഗര്‍ഭധാരണത്തിന് തയ്യാറായിരുന്നു. അതിലുപരി രണ്ട് പേര്‍ക്കും ഒരാളില്‍ നിന്ന് തന്നെ ബീജം സ്വീകരിച്ചാല്‍ മതി എന്നും തീരുമാനമെടുത്തിരുന്നു. ഒടുവില്‍ അത്തരത്തില്‍ ഒരു വ്യക്തിയെ കണ്ടെത്തുകയും ചെയ്തു.

ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെ
ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ഇത്തരത്തില്‍ ഒരു വ്യക്തിയെ ഇവര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും ചരിത്രവും ആരോഗ്യവും എല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതോടെ കാര്യങ്ങളെല്ലാം തന്നെ മുന്നോട്ട് തന്നെ പോയി. അമ്മയാകാന്‍ ഇരുവരും മാനസികമായും ശാരീരികമായും തയ്യാറെടുത്തു.

ചികിത്സക്ക് അവസാനം
കൃത്രിമ ബീജസങ്കലനത്തിലൂടെ ഇരുവരും ഗര്‍ഭിണികളായി. രണ്ടു പേര്‍ക്കും വെറും 12 ദിവസത്തെ വ്യത്യാസം മാത്രമേ ഗര്‍ഭത്തില്‍ ഉള്ളൂ. രണ്ട് മാസവും രണ്ടരമാസവും ആണ് ഇപ്പോള്‍ ഇവരുടെ ഗര്‍ഭകാലം. അതുകൊണ്ട് തന്നെ പ്രസവവും ഏകദേശം അടുത്തടുത്ത ദിവസങ്ങളില്‍ ആയിരിക്കും. എന്തായാലും സ്വന്തം രക്തത്തില്‍ കുഞ്ഞ് എന്ന ആഗ്രഹത്തിന് ഇപ്പോള്‍ ഇവര്‍ക്ക് സാധിച്ചിരിക്കുകയാണ്.

വലിയ സന്തോഷത്തില്‍
വലിയ സന്തോഷത്തില്‍ സുഹൃത്തുക്കളോടൊപ്പം ഇക്കാര്യം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഇതിനിടെ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികളെ സഹായിക്കുന്നതിന് വേണ്ടി ഒരു യൂട്യൂബ് ചാനലും രണ്ട് പേരും ചേര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളാണ് ജനിക്കാന്‍ പോവുന്നത് എന്നുണ്ടെങ്കില്‍ പോലും അവര്‍ക്ക് ഇടാനുള്ള പേര് വരെ കണ്ടെത്തി കാത്തിരിക്കുകയാണ് ഇവര്‍. ഇതോടൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് ഇവര്‍ എന്നും ഒരു പ്രചോദനം തന്നെയായിരിക്കുകയും ചെയ്യും.



Click it and Unblock the Notifications
