Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
നിങ്ങളുടെ ചെറുവിരല്‍ ഇങ്ങനെയാണോ, ഫലങ്ങള്‍ ഇങ്ങനെയാണ്
വിരലടയാളം ഒരു വ്യക്തിയില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഓരോ വിരലിന്റെ വലിപ്പം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജ്യോതിഷത്തില്‍ നിങ്ങളുടെ ഓരോ വിരലുകളുടേയും വലിപ്പവും മറ്റും നോക്കി പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ന് ചെറുവിരലിന്റെ വലിപ്പത്തെക്കുറിച്ചാണ് പറയുന്നത്. ചെറുവിരലിന്റെ വലിപ്പം നോക്കി നമുക്ക് നിങ്ങളുടെ സ്വഭാവത്തെ വിലയിരുത്താവുന്നതാണ്.
ചിലര്‍ ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഈ സാങ്കേതിക യുഗത്തില്‍ ഇത്തരം കാര്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. നിങ്ങളുടെ ചെറിയ വിരലുകള്‍ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും തീരുമാനിക്കാന്‍ സാധിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇതിലൂടെ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചെറിയവിരലിന്റെ സവിശേഷതകള്‍
ചെറിയ വിരല്‍ നിലവിലുള്ള ഏറ്റവും ചെറിയ വിരലാണ്. അങ്ങനെയാണെങ്കിലും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പുതുമുഖങ്ങള്‍ക്കിടയില്‍ ഇത് വേറിട്ടുനില്‍ക്കും. ഈ ആളുകള്‍ക്ക് വലിയ സ്വപ്നങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും, ലജ്ജാ മനോഭാവം കാരണം, അവര്‍ എത്തിച്ചേരേണ്ട ദൂരത്തേക്കാളും ഉയരത്തിലേക്ക് എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല. അതുതന്നെയാണ് നിങ്ങളുടെ ജീവിതത്തില്‍ നിലവിലുള്ള പ്രധാന കാര്യം. നിങ്ങളുടെ വിരലിന്റെ വലിപ്പം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്.

സാധാരണ വലുപ്പം
റിംഗ് ഫിംഗറിന്റെ ആദ്യ വരക്ക് സമാനമായ രീതിയിലാണ് നിങ്ങളുടെ ചെറിയ വിരലിന്റെ വലിപ്പമെങ്കില്‍ വ്യക്തിയുടെ സവിശേഷതകള്‍ സന്തുലിതവുമാണ്. അവര്‍ പരസ്പരം നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരെ മനസ്സിലാക്കുന്നതിന് ഇവര്‍ക്ക് പലപ്പോഴും പ്രത്യേക കഴിവാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏതിനോടും മത്സരിച്ച് മുന്നേറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

നീളം കൂടിയത്
സാധാരണ ചെറുവിരലിനെ അപേക്ഷിച്ച് നിങ്ങളുടെ ചെറുവിരല്‍ നീളം കൂടിയതാണോ. അതായത് മോതിര വിരലിന്റെ ആദ്യ വരിയേക്കാള്‍ നീളമുള്ളവര്‍ ആണെങ്കില്‍ അവരുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വളരെ കാഷ്വല്‍, പുഞ്ചിരിക്കുന്ന മുഖത്തോടെ എപ്പോഴും കാണുന്നവരാണ്. അത് കാര്യത്തിനും കഠിനാധ്വാനം ചെയ്ത് നേടുന്ന സ്വഭാവമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഏത് കാര്യത്തിനും മറ്റുള്ളവരെ വിശ്വസിക്കുന്നതിനും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

നീളം കുറവെങ്കില്‍
നിങ്ങളുടെ ചെറിയ വിരല്‍ നീളം കുറവാണെന്നുണ്ടെങ്കില്‍ ഇവര്‍ക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ഇതോടൊപ്പം തന്നെ നിരവധി പദ്ധതികളും അഭിലാഷങ്ങളുമുള്ള ഒരു സ്വപ്ന ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ലോകത്ത് ആ ആശയങ്ങള്‍ പുനക്രമീകരിക്കുന്നതിന് നിങ്ങള്‍ ശ്രമിച്ചാല്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ ചെറുവിരലിന് നീളം കുറവെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അതൊരു ഭാഗ്യ ലക്ഷണമായിരിക്കില്ല എന്നുള്ളത് തന്നെയാണ് കാര്യം.

ഒരേ നീളമെങ്കില്‍
നിങ്ങളുടെ ചെറിയ വിരല്‍ ഒരേ നീളമെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ.് ഇത് വളരെ അപൂര്‍വമായ ഒരു കേസാണ്, കാരണം വളരെ കുറച്ച് ആളുകള്‍ക്ക് അവരുടെ മോതിരവിരല്‍ വലിപ്പത്തോട് സമാനമായ രീതിയില്‍ ചെറുവിരലും ഉണ്ടാവുകയുള്ളൂ. വ്യക്തികള്‍ നയിക്കപ്പെടുന്നവരും അധികാരത്തോടെ മുന്നോട്ട് വരുന്നതിനുള്ള കഴിവുള്ളവരാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിലൂടെ നിങ്ങളുട ജീവിതത്തിലെ എല്ലാ പരാജയത്തേയും ഇല്ലാതാക്കുന്നതിനും മറക്കുന്നതിനും സാധിക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.

സമചതുരത്തിലെങ്കില്
ചെറിയ വിരല്‍ സമചതുരമാണെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്ക പ്രശസ്തി നേടി തരും എന്നാണ് പറയുന്നത്. ഒരുപിടി നല്ല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍, നിങ്ങള്‍ അങ്ങേയറ്റം മൂര്‍ച്ചയുള്ളതും വ്യക്തമായി സംസാരിക്കുന്നവരുമായിരിക്കും. നിങ്ങളുടെ സത്യസന്ധതയെക്കുറിച്ച് മുന്നോട്ട് ചിന്തിക്കുന്നവരായിരിക്കും. അത് കൂടാതെ ജീവിതത്തില്‍ ഏത് വെല്ലുവിളിയേയും നേരിടുന്നതിനും ഇവര്‍ തയ്യാറായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

പോയിന്റ് ചെയ്ത ആകൃതിയെങ്കില്‍
വിരല്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍, നിങ്ങളുടെ ചെറിയ വിരല്‍ മധ്യഭാഗത്ത് ഉയര്ന്ന്പോയിന്റ് പോലെ കാണപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ ഏത് കാര്യമാണെങ്കിലും അതിന്റെ ഒരു വശം മാത്രം ചിന്തിക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരായിരിക്കും. ഈ ആളുകള്‍ മികച്ച എഴുത്തുകാരും മികച്ച പ്രാസംഗികരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഓരോ വാക്ക് പറയുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വളഞ്ഞതെങ്കില്
നിങ്ങളുടെ മറ്റ് വിരലുകളെ അപേക്ഷിച്ച് ചെറിയ വിരല്‍ വളഞ്ഞതാണ് എന്നുണ്ടെങ്കില്‍ ഇത് ഭയത്തിന്റെ അല്ലെങ്കില്‍ ഏറ്റുമുട്ടലിന്റെ സൂചനയാണ് എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതാണ്. ഏത് കാര്യത്തിനും നിങ്ങള്‍ മുന്നിലേക്ക് ചിന്തിക്കുന്നതിന് സാധിക്കുന്നുണ്ട്. എപ്പോഴും പ്രശ്നങ്ങള്‍ മാത്രം ചിന്തിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications











