Just In
- 28 min ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 1 hr ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 9 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- News
സർക്കാർ സഹായമില്ലെങ്കിൽ വോഡാഫോൺ- ഐഡിയ അടച്ചുപൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി കെഎം ബിർള
- Finance
എടിഎം തട്ടിപ്പുകൾ തടയാൻ റിസർവ്വ് ബാങ്ക് പുതിയ നടപടികൾക്ക് ഒരുങ്ങുന്നു
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്ഡീസ്: റെക്കോര്ഡിനരികെ കെഎല് രാഹുല്
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
ആശിച്ചതു നേടാന് നാരങ്ങയും 4 ചിരാതും
വിശ്വാസങ്ങള് വിശ്വാസികള്ക്കു വലുതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില് വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവര് കുറവല്ല. അവിശ്വാസികള് പോലും ചിലപ്പോള് വിശ്വാസികളാകുന്ന പല ഘട്ടങ്ങളും ജീവിതത്തിലുണ്ടാകും.
ആഗ്രഹങ്ങള് എല്ലാവര്ക്കുമുണ്ടാകും. ആഗ്രഹ സാഫല്യത്തിനായി നമ്മുടെ കര്മങ്ങള്ക്കൊപ്പം പ്രാര്ത്ഥനകളേയും പൂജാ കര്മങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരും കുറവല്ല.
ആഗ്രഹ പൂര്ത്തിയ്ക്കായി, കാര്യസാധ്യത്തിനായി നാരങ്ങയും നാലു ചിരാതുകളും ഉപയോഗിച്ചു ചെയ്യുന്ന ഒരു പ്രത്യേക കര്മത്തെക്കുറിച്ചറിയൂ,

നാലു നാരങ്ങ, വിളക്കു കൊളുത്തുന്ന ചിരാത്
1 നാരങ്ങ, വിളക്കു കൊളുത്തുന്ന ചിരാത് എന്നിവയാണ് ഇതിനു വേണ്ടത്. എത്ര വലിയ പ്രശ്നമെങ്കിലും ഏഴു ദിവസത്തിനുള്ളില് മാറ്റാന് സാധിയ്ക്കുന്ന ഒന്നാണിത്.

നാലു മണ്ചിരാതും
ഒരു നാരങ്ങയും നാലു മണ്ചിരാതും വേണം. വിളക്കെണ്ണ തന്നെ വേണം, ഇതിനായി വേണ്ടത്. നല്ലെണ്ണയായാല് ഏറെ നല്ലത്.നാരങ്ങ കുരുതിയെന്ന സങ്കല്പത്തിലാണ് ഇവിടെ ഫലം തരുന്നത്. യാതൊരു ദോഷവും വരുത്താത്ത മാന്ത്രിക, താന്ത്രിക വിദ്യയാണിത്.

മണ്ചിരാതില്
മണ്ചിരാതില് എണ്ണയൊഴിച്ചു തിരിയിടുക. നാലു ഭാഗങ്ങളിലായി വെള്ളപ്പേപ്പറില് വച്ചു വേണം, ചെയ്യാന്. കിഴക്കു പടിഞ്ഞാറ്, തെക്കു വടക്ക് എന്ന സങ്കല്പത്തില് ചെയ്യുക. ഇതില് തിരിയിട്ടു കത്തിയ്ക്കണം. ആദ്യം കിഴക്കു ഭാഗത്തു വച്ചിരിയ്ക്കുന്നതു കത്തിയ്ക്കുക. നല്ല ശുദ്ധിയോടെ വേണം, ചെയ്യുവാന്. പിന്നീട് പടിഞ്ഞാറു ഭാഗത്തും പിന്നീട് വടക്കു ഭാഗത്തും അവസാനം തെക്കു ഭാഗത്തും കത്തിയ്ക്കുക.

നാരങ്ങയില്
നാരങ്ങയില് കൈ അമര്ത്തി വച്ച് നമ്മുടെ ഇഷ്ടഭഗവാനെ മനസില് വിചാരിച്ചു പ്രാര്ത്ഥിയ്ക്കുക. ഈ ദൈവത്തെ മനസില് ആത്മാര്ത്ഥമായി വിളിച്ചു ആഗ്രഹം പറഞ്ഞു പ്രാര്ത്ഥിയ്ക്കുക. ഇത് 10 മിനിറ്റോളം കത്തിച്ചു വച്ചിരിയ്ക്കണം. നാരങ്ങയും ഇവിടെ തന്നെ ഇത്രയും സമയം വയ്ക്കണം.പിന്നീട് ഓരോ വിളക്കുകളായി കെടുത്തണം. ആദ്യം കിഴക്കു ഭാഗത്തെ, പിന്നീട് പടിഞ്ഞാറു ഭാഗത്തെ, പിന്നീട് വടക്കു ഭാഗത്തെ, പിന്നീട് തെക്കു ഭാഗത്തെ വിളക്കു കെടുത്തണം.

നാരങ്ങ
പിന്നീട് നാരങ്ങ ഒരു കത്തി കൊണ്ട് രണ്ടു കഷ്ണമായി മുറിയ്ക്കണം. നെടുകേയല്ല, കുറുകേയാണ് മുറിയ്ക്കേണ്ടത് ബലി കൊടുക്കുന്നുവെന്ന സങ്കല്പമാണ് ഇവിടെ നടക്കുന്നത്. ഇതിലേയ്ക്ക് അല്പം ചുവന്ന സിന്ദൂരം ചേര്ക്കുക. സിന്ദൂരത്തില് നാരങ്ങ മുക്കിയാല് മതി. ഇത് രക്തത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ഭഗവാനെ മനസില് വിചാരിച്ച്
പിന്നീട് ഭഗവാനെ മനസില് വിചാരിച്ച് നമ്മുടെ ആഗ്രഹങ്ങളും പ്രശ്നങ്ങളുമെല്ലാം പറയുക. ഇത്തരം സങ്കല്പത്തിനു ശേഷം ഈ നാരങ്ങ രണ്ടു കഷ്ണവും വീടിന്റെ തെക്കു കിഴക്കു ഭാഗത്തായി സമര്പ്പിയ്ക്കുക.

കടബാധ്യതകള്
കടബാധ്യതകള് ഒഴിയാനും ആഗ്രഹ സാഫല്യത്തിനും മികച്ച ഒന്നാണിത്. ശത്രുസംഹാരത്തിനും ചേര്ന്ന ഒരു കര്മമാണിത്. ശത്രുക്കളെ നശിപ്പിയ്ക്കാനല്ല, നമ്മുക്ക് ദോഷങ്ങള് വരാതിരിയ്ക്കുക എന്നതാണ്.കുടുംബത്തിലെ പ്രശ്നങ്ങള്ക്കും ദാമ്പത്യ പ്രശ്നങ്ങള്ക്കുമെല്ലാം നല്ലതാണ്. വേര് തിരിഞ്ഞു പാര്ക്കുന്ന ഭാര്യാഭര്ത്താക്കന്മാരുടെ പിണക്കം മാറാനും ഇതേറെ നല്ലതാണ്.
ലോട്ടറി പോലുള്ള ഭാഗ്യത്തിനും ഇതു നല്ലതാണ്.സര്ക്കാര് ജോലി സാധ്യത, സൗഹാര്ദ അന്തരീക്ഷം, പൊസറ്റീവ് എനര്ജി എന്നിവ വരുത്താനും ഇതു സഹായിക്കും.