Latest Updates
-
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ!
പെണ്ണിന്റെ ഇടതുകൈ പറയും ചതിയ്ക്കുമോയെന്ന്...
പെണ്ണിന്റെ ഇടതുകൈ പറയും ചതിയ്ക്കുമോയെന്ന്...
ഒരാളുടെ ശരീര ലക്ഷണങ്ങള്‍ നോക്കി ഫലം പറയുന്ന രീതി പണ്ടു കാലം മുതല്‍ തന്നെ നിലവിലുള്ള ഒന്നാണ്. ഇതിനായി പ്രത്യേകമൊരു ശാസ്ത്ര ശാഖ തന്നെയുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇതു പൊതുവേ അറിയപ്പെടുന്നത്. ഓരോ ശരീര ഭാഗങ്ങളുടേയും പ്രത്യേകത നോക്കി ഒരാളെക്കുറിച്ചു വിവരിയ്ക്കുന്ന രീതിയാണിത്.
ലക്ഷണ ശാസ്ത്രം സ്ത്രീ പുരുഷന്മാര്ക്ക് വ്യത്യസ്ത ഫലങ്ങളായിരിയ്ക്കും, പറയുക. പുരുഷനു പറയുന്ന ഫലമാകില്ല, ചിലപ്പോള്‍ സ്ത്രീയ്ക്കു പറയുക. പൊതുവായ ചില ഫലങ്ങളുണ്ടെങ്കിലും.
ഇതനുസരിച്ച് സ്ത്രീയുടെ കയ്യിലെ വിരലുകളുടെ നീളം വെളിപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ഇടതുകൈ വിരല്‍ നീളം
സ്ത്രീയുടെ ഇടതുകൈ വിരല്‍ നീളം വെളിപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഒരു സ്ത്രീയുടെ ഇടതു കൈ വിരലിലെ ചൂണ്ടുവിരലിന്റെ നീളം നോക്കിയാണ് ഇതു പറയുന്നത്. ലക്ഷണ പ്രകാരം സ്ത്രീയുടെ ഇടതു കയ്യിലെ ചൂണ്ടു വിരല്‍ നീളം മോതിര വിരലിനേക്കാള്‍ കൂടുതലെങ്കില്‍ ഈ സ്ത്രീ ചതിയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പറയുക. ഭാര്യയെങ്കിലും കാമുകിയെങ്കിലും. ഇതിന് അടിസ്ഥാനമായി സയന്‍സ് സംബന്ധമായി പറയുകയും ചെയ്യാം.

ഇടതു കയ്യില്‍
ഇടതു കയ്യില്‍ നീണ്ട ചൂണ്ടുവിരലുള്ള സ്ത്രീയില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് അളവ് ഏറെ കൂടുതലാകും. ഇതാണ് സ്ത്രീ ഹോര്‍മോണ്‍. സ്ത്രൈണ മാത്രമല്ല, സ്ത്രീ മോഹങ്ങള്‍ ഉണര്‍ത്തുന്ന ഒന്നു കൂടിയാണിത്.

ഇത്തരം സ്ത്രീകള്‍
ഇത്തരം സ്ത്രീകള്‍ ഏറെ ഊര്‍ജസ്വലരാകും. ഇവരില്‍ പ്രണയ ഭാവങ്ങളും കൂടുതലാകും. പെട്ടെന്നൊന്നും പങ്കാളിയില്‍ തൃപ്തിപ്പെടാത്തവര്‍. ഇവര്‍ക്കു പങ്കാളിയില്‍ നിന്നുള്ള പ്രതീക്ഷകളും കൂടുതലാകും. ഇതു പലപ്പോഴും നടക്കാതെ വരുന്നത് മറ്റു ബന്ധങ്ങളിലേയ്ക്കു വഴുതി മാറാനുള്ള സാധ്യതയും നല്കുന്നു. കൂടുതല്‍ പ്രണയ ബന്ധങ്ങള്‍ തേടുന്നവരുമാണ് ഇവര്‍.

മിക്കവാറും സ്ത്രീകളില്‍
മിക്കവാറും സ്ത്രീകളില്‍ ഇടതു കയ്യിലെ ചൂണ്ടു വിരല്‍, മോതിര വിരല്‍ നീളം ഒരുപോലെയാകാറുണ്ട്. ഇത് ബന്ധങ്ങളില്‍ വിശ്വസ്തത കാണിയ്ക്കുന്നവരുടെ ലക്ഷണമാണ്. ഈ ഫലം സ്ത്രീയിലും പുരുഷനിലും ഒന്നു പോലെ തന്നെയുമാണ്. ഇത്തരക്കാര്‍ പങ്കാളിയോട് ആത്മാര്‍ത്ഥ പുലര്‍ത്തുമെന്നു പറയാം.

ചിലപ്പോള്‍
ചിലപ്പോള്‍ ഇരു വിരല്‍ നീളവും ഒരുപോലെയുള്ള സ്ത്രീകള്‍ ലെസ്ബിയന്‍ സാധ്യത കൂടുതലുളളവര്‍ കൂടിയാകും. ഇതും ലക്ഷണ ശാസ്ത്രം പറയുന്ന ഒന്നാണ്.



Click it and Unblock the Notifications
