Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഫെബ്രുവരി 29 അധിവർഷം; ഈ ദിവസം നിർഭാഗ്യമോ?
ഫെബ്രുവരി 28 ആണ് സാധാരണ വരാറുള്ളത്. എന്നാൽ ഈ വർഷം അത് 29-ലേക്ക് എത്തുന്നുണ്ട്. ഇത് നാല് വർഷത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുന്നത്. എന്നാൽ ഫെബ്രുവരി 29-ന് ചില പ്രത്യേകതകൾ ഉണ്ട്. ചില വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇതിനെ ചുറ്റി പറ്റി നടക്കുന്നുണ്ട്. ലീപ് ഇയർ എന്നാണ് ഇതിനെ പറയുന്നത് മലയാളത്തിലാണെങ്കിൽ അധിവർഷം എന്നാണ് പറയുന്നത്. എന്നാൽ അധിവർഷത്തെക്കുറിച്ച് ചില കാര്യങ്ങൾ ചില വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. അവ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
അവയിൽ മിക്കതും പുരാതന കാലത്താണ് ആരംഭിച്ചതെങ്കിലും അതിൽ പലതും അനാവശ്യമാണെങ്കിലും അവ ഇപ്പോഴും നിലനില്‍ക്കുന്നതാണ്. ഫെബ്രുവരി 29 ന് ആഘോഷിക്കുന്ന ഈ നിസാര (ചിലത് അങ്ങനെയല്ല) അന്ധവിശ്വാസങ്ങളിൽ ചിലത് നമുക്ക് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്ന് നോക്കാം. എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് അധിവർഷത്തിൽ നില്‍ക്കുന്നത് എന്ന് നോക്കാം.

ഭാഗ്യ ദിനം
അധിവർഷം അഥവാ ഫെബ്രുവരി 29 നിങ്ങൾക്ക് ഭാഗ്യദിനമോ നിർഭാഗ്യ ദിനമോ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ ഇന്നും സാധാരണ ദിവസത്തേക്കാൾ ഫെബ്രുവരി 29 ഒരു പ്രത്യേകത നിറഞ്ഞ ദിവസമായാണ് കണക്കാക്കുന്നത്. ഇത് ഇവരിൽ ഭാഗ്യ ദിനമായാണ് കണക്കാക്കുന്നത്. എന്നാൽ ഇതെല്ലാം നിങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

നിർഭാഗ്യ ദിനം
നിർഭാഗ്യ ദിനം ആയാണ് മറ്റൊരു കൂട്ടർ അധിവർഷത്തെ കണക്കാക്കുന്നത്. പലരും ഫെബ്രുവരി 29 എന്ന് പറയുന്നത് എന്തുകൊണ്ടാണ് നിർഭാഗ്യ ദിനം എന്ന് പറയുന്നത് എന്നുള്ളതിന് യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ല. അതുകൊണ്ട് തന്നെ ഇതും ഒരു വിശ്വാസത്തിന്‍റെ ഭാഗത്തിലാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇതിന്‍റെ ചുവട് പിടിച്ച് പോവാതെ കാര്യങ്ങളെ സാധാരണ രീതിയിൽ തന്നെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക.

വിവാഹം കഴിക്കരുത്
അധിവര്‍ഷം വരുന്ന ദിവസം വിവാഹം കഴിക്കരുത് എന്ന് ഗ്രീസിൽ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ഈ ദിനം വിവാഹം കഴിച്ചാല്‍ വിവാഹമോചനം നടക്കുമെന്നും നിങ്ങളുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കില്ല എന്നുള്ളതും ഒരു വിശ്വാസമാണ്. മാത്രമല്ല ഇവർക്ക് ഈ ബന്ധത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കില്ല എന്നുള്ളതാണ് ഈ ദിനം വിവാഹം കഴിച്ചാല്‍ സംഭവിക്കുന്നത് എന്നാണ് ഇവരുടെ വിശ്വാസം.

കുഞ്ഞ് ജനിച്ചാൽ
അധിവർഷ ദിനത്തിൽ കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞ് നിർഭാഗ്യവാനായാണ് കണക്കാക്കുന്നത്. നാല് വർഷത്തിൽ ഒരിക്കൽ വരുന്ന ഈ അധിവർഷം കുഞ്ഞിന് ജീവിതത്തിൽ വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കും എന്നും ജീവിതത്തിൽ മുന്നേറാൻ സാധിക്കില്ല എന്നുള്ളതും വളരെയധികം വിശ്വാസം ആര്‍ജ്ജിച്ച ഒരു അന്ധവിശ്വാസമാണ്. എന്നാൽ ഇതൊന്നും ഒരിക്കലും മുന്നോട്ട് പോവുന്നതിന് വേണ്ടി പ്രോത്സാഹിപ്പിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

പ്രണയം പറഞ്ഞാൽ നിരസിക്കാൻ സാധിക്കില്ല
സ്ത്രീകളെ വളരെയധികം സഹായിക്കുന്ന ഒരു ദിവസമാണ് അധിവർഷം എന്ന് നമുക്ക് വിശ്വസിക്കാം. കാരണം ഗ്രീസിൽ ഉള്ള സ്ത്രീകൾക്ക് ഓരോ 4 വർഷത്തിലും ഇഷ്ടമുള്ള ഒരു പുരുഷനോട് തന്‍റെ പ്രണയം വെളിപ്പെടുത്തുന്നതിന് സാധിക്കും. എന്നാൽ പ്രണയം പറഞ്ഞാൽ അയാൾക്ക് അത് നിരസിക്കാൻ സാധിക്കാത്ത ഒരു ദിവസമാണ് ഫെബ്രുവരി 29. എന്നാൽ ഇത് പിന്തുടരുന്ന പലരും ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്.

വിളവെടുപ്പ് നടത്തരുത്
വിളവെടുപ്പ് നടത്താൻ ഒരിക്കലും ഫെബ്രുവരി 29 തിരഞ്ഞെടുക്കാത്തവരും ഉണ്ട് ലോകത്തിൽ. സ്കോട്ട്ലന്‍റിലാണ് ഇത്തരത്തില്‍ ഒരു വിശ്വാസം നിലനിൽക്കുന്നത്. അധിവർഷത്തിൽ വിളവെടുപ്പ് നടത്തുന്നതിലൂടെ അടുത്ത വർഷം വിളവ് കുറയും എന്നും ദാരിദ്ര്യം ഉണ്ടാവും എന്നും വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളവർ. എന്നാൽ ഇതും ഒരു വിശ്വാസത്തിന്‍റെ പുറത്ത് ഉണ്ടാവുന്ന ഒരു കാര്യമാണ്.

മരണനിരക്ക് വർദ്ധിക്കുന്നു
മരണ നിരക്ക് കൂടുന്നത് അധിവർഷത്തിൽ ആണ് എന്നാണ് മറ്റൊരു വിശ്വാസം. ഈ ദിവസം മോശപ്പെട്ട ദിവസമാണ് എന്നാണ് പറയുന്നത്. എന്നാൽ സാധാരണ അവസ്ഥയിൽ പലപ്പോഴും മരണം സംഭവിക്കാറുണ്ട്. എന്നാൽ അത് പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്ന വിശ്വാസം ഏതെങ്കിലും മരണം സംഭവിച്ചാല്‍ അത് ഇത്തരം വിശ്വാസത്തിന്‍റെ ചുവട് പിടിച്ചാണ് എന്നാണ് പറയുന്നത്.



Click it and Unblock the Notifications
