Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ചന്ദ്രഗ്രഹണം; ഈ 5 രാശിക്കാര്‍ക്ക് മഹാഭാഗ്യം നല്‍കുന്ന ഗ്രഹണ ദിനം
ഗ്രഹണം എപ്പോഴും ദോഷങ്ങള്‍ നല്‍കുന്ന ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ രാശിക്കാരും നക്ഷത്രക്കാരും ഗ്രഹണത്തെ വളരെയധികം ഭയപ്പെടുന്നുണ്ട്. ഈ വര്‍ഷത്തെ അവസാന ഗ്രഹണമാണ് വെള്ളിയാഴ്ച രാവിലെ 11:34 ന് ആരംഭിച്ച് വൈകുന്നേരം 05:33 ന് അവസാനിക്കുന്നത്. ഈ ദിനത്തിലെ ചന്ദ്രഗ്രഹണത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഈ ഗ്രഹണം രാശിചിഹ്നങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്കും ഈ ഗ്രഹണം വളരെ ഗുണം ചെയ്യും. 2021ലെ അവസാനത്തെ ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും നവംബര്‍ 19ന് നടക്കാന്‍ പോവുന്നത്. എന്നിരുന്നാലും, ഇന്ത്യയില്‍ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഉണ്ടായിരിക്കുക.

എന്നാല്‍ ഗ്രഹണം ദോഷം നല്‍കുന്നതോടൊപ്പം തന്നെ ചില രാശിക്കാര്‍ക്ക് ഗുണങ്ങളും നല്‍കുന്നുണ്ട്. ചന്ദ്രഗ്രഹണം എല്ലാ രാശി ചിഹ്നങ്ങളിലും ശുഭകരവും അശുഭകരവും ആയ ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഭാഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗ്രഹണ സമയം മികച്ചതായി മാറുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ നല്ലൊരു വിഭാഗത്തേയും ഗ്രഹണം മോശമായി ബാധിക്കുമ്പോള്‍ ചില രാശിക്കാരില്‍ ഗ്രഹണം പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരാണ് ഗ്രഹണ ദിനത്തില്‍ ഭാഗ്യത്തിന് വാതില്‍ തുറക്കുന്നവര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും വലിയ നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. അതില്‍ ഒരിക്കലും പുറകോട്ട് പോവരുത്. ഒരിക്കലും അവസരങ്ങള്‍ ഇവര്‍ വിട്ടുകളയരുത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അത് ഭാവിയില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് ഈ ഗ്രഹണ സമയത്ത് നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളം ലഭിക്കുന്നു. നിങ്ങളുടെ ഹൃദയം പറയുന്നത് കേട്ട് മുന്നോട്ട് പോവുന്നതാണ് നല്ലത്. എന്നാല്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ എന്ത് കാര്യം തീരുമാനിച്ചാലും അത് നല്ല രീതിയില്‍ തന്നെ അവസാനിക്കും എന്നുള്ളതാണ് സത്യം. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അവര്‍ക്ക് പറ്റിയ സമമാണ് ഈ ഗ്രഹണ സമയം.

തുലാം രാശി
ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം നല്ല സ്വാധീനം ചെലുത്തും. അവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. പല കോണുകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ എവിടെയെങ്കിലും ജോലി അന്വേഷിക്കുകയാണെങ്കില്‍ അതില്‍ വിജയം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും എന്നുള്ളതാണ് മറ്റൊരു കാര്യം.

കുംഭം രാശി
ചന്ദ്രഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ഏത് പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കടബാധ്യതയില്‍ നിന്നോ മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്നോ ഇന്ന് പ്രശ്‌നമില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഉപജീവനമാര്‍ഗം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കുകയും ചെയ്യും. ജോലിയില്‍ നിന്ന് ലാഭം അല്ലെങ്കില്‍ ഗുണം എന്നിവയും ലഭിക്കുന്നു. നിങ്ങളുടെ ജോലി സംബന്ധമായ യാത്രകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കരിയറില്‍ ആഗ്രഹിച്ച വളര്‍ച്ചയ്ക്കും സാധ്യതയുണ്ട്.

മീനം രാശി
ഈ രാശിയിലുള്ളവര്‍ക്ക് ചന്ദ്രഗ്രഹണം ശുഭകരമാണെന്ന് തെളിയിക്കും. നിങ്ങളുടെ കരിയറില്‍ ഒരു പ്രമോഷന്‍ ലഭിച്ചേക്കാം. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഴയ വായ്പകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. പണം ലാഭിക്കാന്‍ അവസരമുണ്ടാകും. വസ്തുവകകളുമായി ബന്ധപ്പെട്ട ജോലികളില്‍ പ്രത്യേക നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു.

എല്ലാ ഗ്രഹണങ്ങള്‍ക്കും ദോഷവും ഗുണവും
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹണങ്ങള്‍ക്കും ചില ഫലങ്ങളുണ്ട്. അതുകൊണ്ട് ഗ്രഹണകാലത്ത് ധ്യാനവും ദാനവും ചെയ്യുന്നത് ഐശ്വര്യപ്രദമായിരിക്കും. ഗ്രഹണ കാലത്ത് ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇത് ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് സമ്പത്ത്, ജോലി, കുട്ടികള്‍ മുതലായവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഗ്രഹണ സമയത്ത് ദാനം ചെയ്യുന്നത് നല്ലതാണ്. ഗ്രഹണകാലത്ത് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ മാറ്റിവെച്ച് ഗ്രഹണം കഴിഞ്ഞതിന് ശേഷമോ പിറ്റേന്ന് രാവിലെ കുളിച്ചതിന് ശേഷമോ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നു.



Click it and Unblock the Notifications











