Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Technology
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ലാല്കിതാബ്: പുതുവര്ഷത്തില് പ്രതിവിധി ഇതെങ്കില് സമ്പത്ത് കുന്നുകൂടും
2021-ല് നിരവധി ഉയര്ച്ച താഴ്ചകള് നേരിട്ടതിന് ശേഷം പലരും 2022 പുതുവര്ഷത്തിലേക്ക് കടക്കുകയാണ്. ഒരുപാട് പ്രതീക്ഷകളും നിങ്ങള്ക്കൊപ്പമുണ്ടാകും. 2022-ല് നിങ്ങള്ക്ക് ഒരു പോസിറ്റീവ് പാത സ്വീകരിക്കണമെങ്കില്, ലാല് കിതാബില് ചില നടപടികള് സൂചിപ്പിച്ചിട്ടുണ്ട്. ലാല് കിതാബില് പറഞ്ഞിരിക്കുന്ന ഈ പ്രതിവിധികള് ചെയ്യുന്നതിലൂടെ, 2022-ല് നിങ്ങള്ക്ക് ജീവിതത്തില് ഒരു തടസവും ഉണ്ടാകില്ല.
Most
read:
വിദുരനീതി:
മെച്ചപ്പെട്ട
ജീവിതത്തിന്
വിദുരനീതിയില്
പറയും
രഹസ്യം
ഈ പ്രതിവിധികള് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഫലപ്രദമാണെന്ന് തെളിയുകയും തടസ്സങ്ങള് നീക്കം ചെയ്യുകയും ചെയ്യും. 2022 വര്ഷം ഫലപ്രദമാക്കാന് ലാല് കിതാബിന്റെ ചില പരിഹാരങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിദോഷം മാറാന് ഈ പ്രതിവിധി
2022 പുതുവര്ഷം ശനിയാഴ്ച മുതല് ആരംഭിക്കുന്നു. അതിനാല് ശനിദോഷം, ഏഴരശനി, ശനി ധൈയ്യ എന്നിവയുടെ ഫലം കുറയ്ക്കാന് ഈ പ്രതിവിധി വളരെ നല്ലതാണ്. ഇതിനായി ജനുവരി ഒന്നിന് ഒരു പാത്രത്തില് കടുകെണ്ണ ഒഴിച്ച് അതില് നിങ്ങളുടെ നിഴല് കാണുക. തുടര്ച്ചയായി 11 ശനിയാഴ്ചകള് ഈ പ്രതിവിധി ചെയ്യുന്നത് തുടരുക. ഈ പ്രതിവിധിക്ക് ശേഷം, ഒരു സാത്വിക ജീവിതരീതി പിന്തുടരുക. എല്ലാത്തരം തെറ്റായ കാര്യങ്ങളില് നിന്നും അകന്നു നില്ക്കുക.

വര്ഷത്തിലെ ആദ്യ ദിവസം ഈ പ്രതിവിധി ചെയ്യുക
പുതുവത്സര ദിനത്തില്, അതായത് ജനുവരി ഒന്നിന്, ഒരു തേങ്ങ എടുത്ത് സ്വയം 21 തവണ അടിക്കുക, എന്നിട്ട് അത് തീയില് ഇടുക. ഇങ്ങനെ ചെയ്താല് നിങ്ങളുടെ കുടുംബപ്രശ്നങ്ങള് അവസാനിക്കുമെന്ന് മാത്രമല്ല, ശത്രുക്കളില് നിന്ന് മോചനവും ലഭിക്കും. എന്തെങ്കിലും പ്രശ്നങ്ങള് തുടര്ച്ചയായി നിലനില്ക്കുന്നതായി നിങ്ങള്ക്ക് തോന്നുന്നുവെങ്കില്, അത് മാറ്റാന്, തിങ്കളാഴ്ച തേങ്ങ പൂജിച്ച് നദിയില് ഒഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്ജികള് അവസാനിക്കുകയും പോസിറ്റീവ് എനര്ജി നിലനില്ക്കുകയും ചെയ്യും.
Most
read:2022
ജനുവരി
മാസത്തിലെ
പ്രധാന
ആഘോഷ
ദിനങ്ങള്

വര്ഷത്തിലെ ആദ്യ ദിവസം ഇത് സ്ഥാപിക്കുക
2021ല് വ്യക്തിപരമായ പ്രശ്നങ്ങള്ക്ക് പുറമെ സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ അലട്ടിയിട്ടുണ്ടാകും. അതിനാല്, 2022-ല് നിങ്ങള്ക്ക് സാമ്പത്തിക പ്രശ്നങ്ങള് ഉണ്ടാകാതിരിക്കാന്, നിങ്ങള് കുറഞ്ഞത് 150 ഗ്രാം തൂക്കമുള്ള ഒരു ആനയുടെ പ്രതിമ ഉണ്ടാക്കുകയോ അല്ലെങ്കില് വാങ്ങുകയോ ചെയ്യണം. പുതുവര്ഷത്തില് ലക്ഷ്മി ദേവിക്ക് സമീപം വടക്ക് ദിശയില് ഈ വിഗ്രഹം സ്ഥാപിക്കുകയും അതിനെ പൂജിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും കടക്കെണിയില് നിന്ന് മോചനം ലഭിക്കുകയും ചെയ്യും.

വര്ഷത്തിന്റെ ആദ്യ ദിവസം ഇത് നിങ്ങളുടെ പോക്കറ്റില് സൂക്ഷിക്കുക
ലാല് കിതാബ് പറയുന്നതനുസരിച്ച്, 2022 വര്ഷം സന്തോഷകരവും സമൃദ്ധവുമാക്കാന്, വര്ഷത്തിന്റെ ആദ്യ ദിവസം എപ്പോഴും ഒരു വെള്ളിക്കഷണം നിങ്ങളുടെ പക്കല് സൂക്ഷിക്കുകയോ പണം സൂക്ഷിക്കുന്നിടത്ത് സൂക്ഷിക്കുകയോ വേണം. ലാല് കിതാബ് അനുസരിച്ച്, ഇത് ചെയ്യുന്നതിലൂടെ, 2022 വര്ഷം നിങ്ങള്ക്ക് സന്തോഷം നല്കുകയും പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും ചെയ്യും. ഇതുകൂടാതെ, മനസ്സമാധാനം ലഭിക്കാന്, കുറഞ്ഞത് 43 ദിവസമെങ്കിലും നിങ്ങളുടെ നെറ്റിയില് ചന്ദന തിലകം പുരട്ടുക. ഇത് ചെയ്യുന്നതിലൂടെ, പിരിമുറുക്കമുള്ള അന്തരീക്ഷത്തില് പോലും നിങ്ങള് സന്തോഷവാനായിരിക്കും, പ്രശ്നവും ഉടന് അവസാനിക്കും.
Most
read:2022
ജനുവരി
മാസത്തിലെ
വ്രത
ദിനങ്ങളും
പുണ്യദിനങ്ങളും

43 ദിവസമെങ്കിലും ഈ പ്രതിവിധി ചെയ്യുക
ലാല് കിതാബ് പറയുന്നതനുസരിച്ച്, എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്പ്, ഒരു ചെമ്പ് പാത്രത്തില് വെള്ളം നിറച്ച് നിങ്ങളുടെ തലയ്ക്ക് കീഴെ വയ്ക്കുക. തുടര്ന്ന് രാവിലെ കരിവേലം മരത്തിലേക്ക് ഈ വെള്ളം ഒഴിക്കുക. നിങ്ങള് ഈ പ്രതിവിധി 2022 ജനുവരി 1 മുതല് ആരംഭിച്ച് 43 ദിവസത്തേക്ക് ഇത് തുടരണം. വേണമെങ്കില് 43 ദിവസം കഴിഞ്ഞാലും ചെയ്യാം, എന്നാല് 43 ദിവസം തുടര്ച്ചയായി ചെയ്തു കൊണ്ടിരിക്കുക, ഒരു ദിവസം പോലും നിര്ത്തരുത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് മംഗളകരമായ ഫലങ്ങള് ലഭിക്കും, നിങ്ങളുടെ തടസ്സങ്ങള് നീങ്ങും.

21 വെള്ളിയാഴ്ച വരെ ഈ പ്രതിവിധി ചെയ്യുക
ബുധനാഴ്ച 9 വയസ്സുള്ള പെണ്കുട്ടികളെ പരിപാലിക്കുകയും അവര്ക്ക് പച്ച വസ്ത്രവും മറ്റും ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, ജാതകത്തില് ബുധന്റെ സ്ഥാനവും ബലപ്പെടുകയും എല്ലാത്തരം കുഴപ്പങ്ങളില് നിന്നു മോചനം നേടുകയും ചെയ്യും. ഇതോടൊപ്പം 21 വെള്ളിയാഴ്ച വരെ ലക്ഷ്മി ദേവിക്ക് പഞ്ചസാര മിഠായിയും പായസവും സമര്പ്പിച്ച് പ്രസാദ രൂപത്തില് വിതരണം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യും.
Most
read:ജനുവരിയില്
4
ഗ്രഹങ്ങളുടെ
സ്ഥാനമാറ്റം;
ജീവിതത്തിലെ
പ്രഭാവം
ഇപ്രകാരം

ലക്ഷ്മീദേവി
ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി വീട്ടില് നിന്ന് പുറപ്പെടുന്നതിന് മുമ്പ് ദിവസവും ഒരു കഷണം വെല്ലം കഴിക്കുക. നിങ്ങളുടെ പ്രാര്ത്ഥനകള് പൂര്ത്തിയാക്കിയ ശേഷം നിങ്ങള് വീട്ടില് നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഇത് ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ പരിശ്രമങ്ങളില് വിജയം നല്കും. ലക്ഷ്മി ദേവിയെ പതിവായി ആരാധിക്കുക, വെള്ളിയാഴ്ച രാത്രി നിങ്ങളുടെ ജോലിസ്ഥലത്തും വീട്ടിലും ഒമ്പത് തിരിയിട്ട നെയ്യ് വിളക്ക് കത്തിക്കുക. ജീവിതത്തില് സമ്പത്ത് നേടാന് ശ്രീ സൂക്തം പാരായണം ചെയ്യുക.

പരമശിവനെ ആരാധിക്കുക
ഉയര്ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി, പരമശിവനെ ആരാധിക്കുക. ശിവന്റെ അനുഗ്രഹം നിങ്ങളുടെ സാമ്പത്തിക സ്രോതസ്സില് അഭിവൃദ്ധിയും വളര്ച്ചയും നല്കും. നിങ്ങളുടെ വരുമാനത്തില് ഉയര്ച്ചയുണ്ടാക്കാന്, ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ തലയ്ക്ക് അടുത്തായി വെള്ളം നിറച്ച ഇരുമ്പ് കലം വയ്ക്കുക. അടുത്ത ദിവസം രാവിലെ, ഈ വെള്ളം ഒഴിച്ചു കളയുക.
Most
read:ജനുവരി
മാസത്തില്
അശ്വതി
മുതല്
രേവതി
വരെ
27
നക്ഷത്രങ്ങള്ക്കും
ഫലങ്ങള്

പച്ചമുളകും നാരങ്ങയും
നിങ്ങളുടെ ജീവിതത്തില് പണം ആകര്ഷിക്കാന് നിങ്ങളുടെ വീട്ടില് പ്രവേശിക്കുമ്പോള് പഴമോ പുഷ്പമോ മറ്റേതെങ്കിലുമോ നിങ്ങളുടെ കൈയില് കരുതുക. മറ്റൊരു പ്രതിവിധി, ശനിയാഴ്ച ഏഴ് പച്ചമുളകും നാരങ്ങയും ചേര്ത്ത് ഒരു മാല ഉണ്ടാക്കുക. ഇത് ഓഫീസിന്റെ അല്ലെങ്കില് നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില് തൂക്കിയിടണം. ഇത് നിങ്ങളുടെ തൊഴില് ജീവിതത്തില് നിന്ന് നിര്ഭാഗ്യവും നെഗറ്റിവിറ്റിയും നീക്കംചെയ്യും.