Just In
- 53 min ago
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- 2 hrs ago
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില് സൂപ്പറാണ്
- 3 hrs ago
ചരിത്രമായി പ്രീത് ചാന്ദി: ദക്ഷിണാര്ദ്ധ ഗോളത്തില് കൂടുതല് ദുരം സഞ്ചരിച്ച വനിത
- 3 hrs ago
ബുധന്റെ ശുഭസ്ഥാനത്താല് വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക് ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം
Don't Miss
- Movies
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
- News
മുഹമ്മദ് ഫൈസലിന്റെ അയോഗ്യത നീങ്ങി, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
ജോലി തടസ്സം മാറാനും, സമ്പത്തിനും വിഘ്നങ്ങളകറ്റാനും ലാല്കിതാബ് പരിഹാരം
ലാല്കിതാബ് എന്ന് നിങ്ങള് കേട്ടിരിക്കാം, സാമുദ്രിക ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി പത്തൊന്പതാം നൂറ്റാണ്ടില് ഉര്ദു ഭാഷയില് രചിക്കപ്പെട്ട പുസ്തകമാണ് ലാല് കിതാബ്. ഇതില് അഞ്ച് ജ്യോതിഷ ഗ്രന്ഥങ്ങളുടെ വിവരങ്ങള് അടങ്ങിയിട്ടുണ്ട്. ജ്യോതിഷത്തിലെ പ്രാവീണ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ലാല് കിതാബ്. ഇതില് നവരത്നങ്ങളെ ദൈവമായാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യനെ വിഷ്ണുവായും ചന്ദ്രനെ ശിവനായും ലാല്കിതാബില് ഉപമിച്ചിരിക്കുന്നു. ചുവന്ന മഷി കൊണ്ടാണ് ഇതില് എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ ജീവിതത്തില് ഈ പുസ്തകത്തിന്റെ പ്രസക്തി എന്താണ്, എന്തുകൊണ്ടാണ് ഇത് പല കാര്യങ്ങള്ക്കും ഉപയോഗിക്കുന്നത്, എന്താണ് ഇതിന്റെ ഉള്ളടക്കം തുടങ്ങി നിരവധി ചോദ്യങ്ങള് നിങ്ങള്ക്ക് നേരിടേണ്ടി വന്നേക്കാം. എന്നാല് ഏത് പ്രതിബന്ധങ്ങളേയും മറികടക്കുന്നതിന് സഹായിക്കുന്ന മാര്ഗ്ഗങ്ങള് ഈ പുസ്തകത്തില് അടയാളപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങളെ തടയുന്നതിന് നിങ്ങളെ സഹായിക്കുന്ന പുസ്തകമാണിത്. കൂടുതല് അറിയാന് വായിക്കൂ.

പ്രതിവിധികള് ഇപ്രകാരം
ജീവിതത്തില് പല കാര്യങ്ങളില് പല കാരണങ്ങള് കൊണ്ട് പ്രശ്നങ്ങള് ഉണ്ടാവാം. വിവാഹത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും പ്രണയത്തിലും കുടുംബത്തിലും അങ്ങനെ നിരവധി തടസ്സങ്ങള് നിങ്ങള്ക്കുണ്ടാവാം. വേദ ജ്യോതിഷത്തില് നിന്നും പ്രചോദനം ഉള്ക്കൊണ്ട് കൊണ്ടാണ് ലാല് കിതാബ് എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏത് തടസ്സത്തേയും നീക്കുന്നതിനും ജീവിതത്തില് വെളിച്ചം വീശുന്നതിനും ലാല്കിതാബ് പ്രതിവിധികള് സഹായിക്കുന്നു എന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ഇത്തരം മാറ്റങ്ങള് ജീവിതത്തില് നേട്ടങ്ങളുണ്ടാക്കുന്നു. എന്തൊക്കെയാണ് ലാല് കിതാബ് പരിഹാരം എന്ന് നമുക്ക് നോക്കാം.

പ്രതിവിധികള്
ജീവിതത്തില് പല തടസ്സങ്ങളും നീക്കുന്നതിന് ലാല്കിതാബ് നല്കുന്ന പ്രതിവിധികള് എന്തൊക്കെയെന്ന് നോക്കാം. അതില് ഒന്നാണ് ശാരീരികവും ആത്മീയവുമായ ഊര്ജ്ജം വര്ദ്ധിപ്പിക്കുന്നതിനും രോഗശാന്തിക്കും വേണ്ടി രാവിലെ ആദ്യം എഴുന്നേറ്റ് കൈപ്പത്തിയിലേക്ക് നോക്കുക എന്നത്. ഇത് നിങ്ങളുടെ രോഗകാരണമായ പല കാര്യങ്ങളെയും ഇല്ലാതാക്കി പോസിറ്റീവ് ഊര്ജ്ജം നല്കുന്നു എന്നാണ് പറയപ്പെടുന്നത്. ജീവിതത്തില് ഇത്തരം ചെറിയ പ്രതിവിധികള് വലിയ മാറ്റം കൊണ്ട് വരുന്നു.

പ്രതിവിധികള്
ഹനുമാനെ പ്രാര്ത്ഥിക്കുന്നതും ലാല് കിതാബില് പറയുന്ന പരിഹാരമാര്ഗ്ഗമാണ്. സര്വ്വചരാചര രക്ഷകമാണ് ഹനുമാന്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഹനുമാനെ പ്രാര്ത്ഥിക്കുന്നത് നിങ്ങള്ക്ക് മാറ്റങ്ങള് വരുത്തുന്നു. ഇത് ജീവിതത്തിലെ തടസ്സവും വിഘ്നങ്ങളും അകറ്റി പോസിറ്റീവ് ഊര്ജ്ജം പ്രവഹിക്കുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം,

പ്രതിവിധികള്
സൂര്യദേവന് രാവിലെ ജലം അര്പ്പിക്കുന്നതും ഐശ്വര്യമായാണ് കണക്കാക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളില് നിന്നും നിങ്ങളെ മോചിപ്പിക്കുന്നതിനും ആരോഗ്യത്തോടെ ദിവസം മുഴുവന് ഇരിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതൊടൊപ്പം സൂര്യഗായത്രിയും ജപിക്കാവുന്നതാണ്. ലാല് കിതാബില് പറഞ്ഞിരിക്കുന്ന ഈ പരിഹാരം ജീവിതത്തില് സന്തോഷവും ഐശ്വര്യവും നിറക്കുന്നു.

പ്രതിവിധികള്
നാരങ്ങ കൊണ്ടും ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കാം. അതിന് വേണ്ടി ഒരു നാരങ്ങ എടുത്ത് നെടുകേ മുറിച്ച് അതില് നാല് കഷ്ണം ഗ്രാമ്പൂ വെച്ച് ഇത് ഉണക്കിയെടുക്കുക. ഇത് നിങ്ങള് പോവുന്നിടത്തെല്ലാം കൊണ്ട് പോവുനന്ത് ദോഷഫലങ്ങളേയും നെഗറ്റീവ് ഊര്ജ്ജത്തേയും അകറ്റും എന്നാണ് വിശ്വാസം. ഇതെല്ലാം ചെയ്യുന്നത് ജീവിതത്തില് ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു.

പ്രതിവിധികള്
എല്ലാ ബുധനാഴ്ചയും ഒഴിഞ്ഞ കുടം എടുത്ത് ജലാശയത്തില് താഴ്ത്തുക. ഇത് ആറ് ബുധനാഴ്ചകളില് തുടര്ച്ചയായി ചെയ്താല് സാമ്പത്തിക ക്ലേശങ്ങള് അവസാനിക്കും എന്നും സാമ്പത്തിക നേട്ടം ഉണ്ടാവും എന്നുമാണ് ലാല് കിതാബ് പറയുന്നത്. ഇത് കൂടാതെ പാവപ്പെട്ടവര്ക്ക് ഭക്ഷണം ദാനം ചെയ്യുക. അന്നദാനം നടത്തുന്നതിനേക്കാള് പുണ്യം മറ്റൊന്നുമില്ല. ഇത് നിങ്ങള്ക്ക് ഭാഗ്യം കൊണ്ട് വരുന്നു. സാമ്പത്തിക തടസ്സങ്ങള് മാറുകയും ചെയ്യുന്നു. പശുക്കള്ക്ക് ഭക്ഷണം കൊടുക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങളെ അകറ്റുന്നു.

പ്രതിവിധികള്
ലാല് കിതാബ് പ്രതിവിധി അനുസരിച്ച് എല്ലാ തിങ്കളാഴ്ചകളിലും ശിവന് പാലും ശുദ്ധജലവും കൊണ്ട് ധാര ചെയ്യുക. ഇത് ജോലി തടസ്സം മാറി മികച്ച മാറ്റങ്ങള് ജീവിതത്തില് കൊണ്ട് വരുന്നു. ജോലി ലഭിക്കുന്നതിന് വേണ്ടി നിങ്ങള്ക്ക് ശനിയാഴ്ച ദിനം ശനിദേവനെ പ്രാര്ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ എല്ലാ ഞായറാഴ്ചയും ഉപവസിക്കുകയും ചെയ്യുക. പക്ഷികള്ക്ക് ഭക്ഷണം കൊടുക്കുന്നതും അനുകൂല ഫലങ്ങള് നല്കുന്നു. എല്ലാ വ്യാഴാഴ്ചയും പശുവിന് ഭക്ഷണം നല്കണം. ഇത്തരം കാര്യങ്ങളെല്ലാമാണ് പ്രതിവിധികളായി ജീവിതത്തിലെ തടസ്സം മാറുന്നതിന് വേണ്ടി നമുക്ക് ചെയ്യാന് സാധിക്കുന്നത്.
12
രാശിയുടേയും
സമയദോഷവും
ഭാഗ്യവും
നേരത്തെയറിയാന്
ലാല്കിതാബ്
12
രാശിക്കാര്ക്കും
2023
ശുഭഫലം
നല്കുന്ന
മാസങ്ങള്
ഇതാണ്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.